പല്ലാരിമംഗലം: കേരള വ്യാപാരി വ്യവസായി സമിതി പല്ലാരിമംഗലം യൂണിറ്റ് ആരംഭിച്ചിച്ചിട്ടുള്ള അലിവ് കാരുണ്യ സഹായനിധിയിൽ നിന്നും ചികിത്സഹായം നൽകി. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാകുന്ന പല്ലാരിമംഗലം സ്വദേശിയായ യുവാവിനാണ് സഹായം നൽകുന്നത്. ബ്ലോക്ക്പഞ്ചായത്തംഗം ഒ ഇ അബ്ബാസ് വ്യാപാരി വ്യവസായി സമിതി ചാരിറ്റി ഓർഗനൈസർ കെ എം കബീറിൽ നിന്നും സഹായം ഏറ്റുവാങ്ങി. യൂണിറ്റ് പ്രസിഡന്റ് പി കെ മുഹമ്മദ്, സെക്രട്ടറി മുഹമ്മദ് കാസിം, കമ്മിറ്റി അംഗങ്ങളായ ഷംനാദ് പഴമ്പിള്ളിൽ, കെ എ യൂസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
