കോതമംഗലം : പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിക്ക് ഓൺലൈൻ പഠനത്തിനായിേ ബ്ലോക് പഞ്ചായത്തംഗം
ഒ ഇ അബ്ബാസിന്റെ നേതൃത്വത്തിൽ പുതിയ ടെലിവിഷനും, കേബിൾ കണക്ഷനും നൽകി. അടിവാട് താമസിക്കുന്ന കുട്ടിയുടെ വീട്ടിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലെന്ന് കുട്ടിയുടെ അദ്യാപികയാണ് ബ്ലോക് പഞ്ചായത്ത് മെമ്പറെ അറിയിച്ചത്. താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ ലോക്ഡൗൺ വായനാമത്സരത്തിൽ ഒന്നാം സമ്മാനാർഹനായ പല്ലാരിമംഗലം സ്വദേശിയായ കോട്ടപ്പടി ഗ്രാമപഞ്ചായത്ത് സെക്രറി എം എം ഷംസുദ്ധീൻ തനിക്ക് ലഭിച്ച സമ്മാനതുക കുട്ടിക്ക് ടെലിവിഷൻ വാങ്ങുന്നതിനായി ബ്ലോക് പഞ്ചായത്ത് മെമ്പർക്ക് കൈമാറി.
അടിവാട് പ്രവർത്തിക്കുന്ന കൈരളി ജുവലറി ഉടമ അബ്ദുൾ റഹിം, കാനറാബാങ്ക് അടിവാട് ശാഖാ മാനേജർ മുഹമ്മദ് റിസ്വാൻ, സി പി ഐ എം അടിവാട് ബ്രാഞ്ച് സെക്രട്ടറി കെ എം ഷാജി, അടിവാട് സ്വദേശികളായ റഫ്സൽ പൈനായിൽ, അഫ്സൽ കല്ലറക്കക്കുടിയിൽ എന്നിവരും ഈപ്രവർത്തത്തിൽ പങ്കാളികളായി. മുഹമ്മദ് റിസ്വാൻ, പി എം കബീർ, കെ എം നവാസ്, ടി എം ബഷീർ എന്നിവർ ടെലിവിഷൻ കൈമാറുന്ന ചടങ്ങിൽ സംമ്പന്ധിച്ചു. കേരളവിഷൻ കേബിൾ ഓപ്പററേറ്റർ സജി പോളിന്റെ സഹകരണത്തോടെയാണ് കേബിൾ കണക്ഷൻ നൽകിയത്.