കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ രണ്ട് തോടുകളുടെ സംരക്ഷണത്തിനായി 46 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു .കുട്ടമ്പുഴ പഞ്ചായത്തിലെ(അമ്പലപ്പാറ ) ക്ണാച്ചേരി തോടിൻറെയും , കവളങ്ങാട് പഞ്ചായത്തിലെ ചെമ്പൻകുഴി -അട്ടർവാലി തോടിൻറെയും സംരക്ഷണത്തിനാണ് തുക അനുവദിച്ചിട്ടുള്ളത്. 800 മീറ്റർ നീളത്തിൽ സൈഡ് കെട്ടുവാനും മണ്ണും, ചെളിയും, വേസ്റ്റ് എന്നിവ മാറ്റുന്നതിനുൾപ്പെടെയാണ് തുക അനുവദിച്ചിട്ടുള്ളത് . നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കുമെന്നും എം എൽ എ അറിയിച്ചു .
