Connect with us

Hi, what are you looking for?

CRIME

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ പ്രതിക്ക് 31വർഷം കഠിന തടവും പിഴയും

മൂവാറ്റുപുഴ:  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ പ്രതിക്ക് മുപ്പത്തിയൊന്ന് വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. കുട്ടമ്പുഴ ആനക്കയം ഭാഗത്ത് തുമ്പരത്ത് വീട്ടിൽ രാജേഷ് (39) നെയാണ് മുവാറ്റുപുഴ സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് പി.വി അനീഷ് കുമാർ തടവും പിഴയും വിധിച്ചത്. പിഴത്തുക അതിജീവിതക്ക് നൽകുവാനും അല്ലാത്തപക്ഷം 6 മാസം കൂടുതൽ തടവും ശിക്ഷയിൽ പറയുന്നുണ്ട്. 2018 ൽ ആണ് സംഭവം. അന്വേഷണ സംഘത്തിൽ കോതമംഗലം പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ടി.എ യൂനസ് ,സബ് ഇൻസ്പെക്ടർമാരായ വി കെ ശശികുമാർ, വി.എം രഘുനാഥ്, സീനിയർ സിപിഒമാരായ സജന, വി.എം സൈനബ, കെ.വി ഗിരീഷ് കുമാർ, എന്നിവരാണുണ്ടായിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ: പി.ആർ ജമുന ഹാജരായി. കോതമംഗലം പോലീസ് സ്റ്റേഷനിലെ സീനിയർ സി.പി. ഒ പി.പി എൽദോസ് ആയിരുന്നു പ്രോസിക്യുഷൻ സഹായി.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...