Connect with us

Hi, what are you looking for?

NEWS

ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിൻ്റെ 28-ാമത് വാർഷീക ആഘോഷങ്ങൾ നടന്നു

പല്ലാരിമംഗലം : 28-ാമത് വാർഷിക ആഘോഷവും പെയിൻ & പാലിയേറ്റീവ് കെയർ ഉദ്ഘാടനവും നടുന്നു. സാമൂഹീക സാംസ്ക്കാരീക ആരോഗ്യ ജീവകാരുണ്യ ശുചീകരണ കലാ -കായീക മേഖലകളിൽ കഴിഞ്ഞ 27 വർഷക്കാലമായ് പ്രവർത്തിച്ച് വരുന്ന അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിൻ്റെ 28-ാമത് വാർഷീക ആഘോഷ പരിപാടികൾ പെയിൻ & പാലിയേറ്റീവ് കെയർ ഉദ്ഘാടനം സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് അഖില കേരള വടംവലി മത്സരം തുടങ്ങി വിവിധ പരിപാടികളോട് കൂടി സംഘടിപ്പിച്ചു.

കിടപ്പ് രോഗികൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ശേഖരിച്ചു കൊണ്ടാണ് പെയിൻ & പാലിയേറ്റീവ് കെയർ പ്രവർത്തനം ആരംഭിച്ചത്. കിടപ്പ് രോഗികളെ സന്ദർശിക്കുന്നതോടൊപ്പം അവർക്ക് ആവശ്യമായി വരുന്ന ഓക്സിജൻ സിലണ്ടർ , ഓക്സിജൻ കോൺസൻ്റർ , നെബുലൈസർ , ഫോൾഡിങ്ങ് കട്ടിൽ , എയർ ബെഡ് , വീൽചെയർ , വാക്കർ , വാക്കിങ്ങ് സ്റ്റിക്ക് , ക്രച്ചസ് തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ സൗജന്യമായി നൽകുകയും ഉപയോഗം കഴിയുമ്പോൾ തിരികെ വാങ്ങുകയും തുടർന്ന് അടുത്ത രോഗികൾക്ക് നൽകുകയും ചെയ്യുന്ന രീതിയിലാണ് പെയിൻ & പാലിയേറ്റീവ് കെയർ ക്രമീകരിച്ചിരിക്കുന്നത്.

വാർഷിക ആഘോഷ പരിപാടികളുടെ ഭാഗമായി തൊടുപുഴ ഹോളി ഫാമിലി ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. വിവിധ വിഭാഗങ്ങളിലായി 7 ഡോക്ടർ മാരുടെ സേവനവും മരുന്ന് ആവശ്യമായി വന്ന രോഗികൾക്ക് സൗജന്യമായ് മരുന്നുകൾ വിതണം ചെയ്യുകയും ചെയ്തു.

വാർഷിക ആഘോഷ പരിപാടികളുടെ സമാപനം കുറിച്ചു കൊണ്ട് 15-ാമത് അഖില കേരള വടംവലി മത്സരവും സംഘടിപ്പിച്ചു. കേരളത്തിൻ്റെ നാനാതുറകളിൽ നിന്നും 24 ടീമുകൾ പങ്കെടുത്ത വടംവലി മത്സരത്തിൽ ആഹാ ഫ്രണ്ട്സ് എടപ്പാൾ ഒന്നാം സ്ഥാനവും ദ്രോണാസ് പുളിഞ്ചുവട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

പൊതുസമ്മേളനത്തിൽ സമൂഹത്തിൻ്റെ നാനാതുറകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുകയും ചെയ്തു. ഡോ. ബി ആർ അംബേദ്കർ സ്മാരക ദേശീയ അവാർഡിന് അർഹനായ മൂവാറ്റുപുഴ പോലീസ് ട്രാഫിക് എസ് എച്ച് ഒ കെ പി സിദ്ധീഖ് വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിത പ്രദേശത്ത് ഹീറോയംഗ്സ് ക്ലബ്ബിൻ്റെ ഉടമസ്ഥതയിലുള്ള ആബുലൻസിൻ്റെ സഹായത്തോടെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ക്ലബ്ബ് അംഗങ്ങളായ ഷൗക്കത്തലി എം പി , വിഷ്ണു പി ആർ തുടങ്ങിയവർക്കും പെയിൻ & പാലിയേറ്റിവ് രംഗത്ത് പത്ത് വർഷത്തിൽ ഏറെ കാലമാക് പ്രവർത്തിച്ച് വരുന്ന മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം എം എം അബ്ദുൽ റഹ്മാനും ക്ലബ്ബ് പുരസ്ക്കാരം നൽകി ആദരിച്ചു.

പൊതുസമ്മേളനത്തിൻ്റെയും പെയിൽ & പാലിയേറ്റീവ് കെയർ ൻ്റെയും ഉദ്ഘാടനം ഇടുക്കി എം പി അഡ്വ. ഡീൻ കുര്യാക്കോസും സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിൻ്റെ ഉദ്ഘാടനം പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ഖദീജ മുഹമ്മദും അഖില കേരള വടംവലി മത്സരത്തിൻ്റെ ഉദ്ഘാടനം പോത്താനിക്കാട് പോലീസ് സർക്കിൾ ഇൻസ്പക്ടർ ശ്രീ . ബ്രിജു കുമാർ കെ നിർവ്വഹിച്ചു.

ക്ലബ്ബ് പ്രസിഡൻ്റ് ഹക്കീം മുഹമ്മദ് അദ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി മുഹമ്മദ് മൻസൂർ സ്വാഗതം ആശംസിച്ചു. പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ ഒ ഇ അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചാത്ത് അംഗം നിസാ മോൾ ഇസ്മയിൽ സി പി ഐ എം പല്ലാരിമംഗലം ലോക്കൽ സെക്രട്ടറി എം.എം ബക്കർ , പോത്താനിക്കാട് ഫാർമേഴ്സ് കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റ് ശ്രീ. ബോബൻ ജേക്കബ് മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ മൊയ്തു വ്യാപാരി വ്യവസായി ഏകോപന സമിതി പല്ലാരിമംഗലം യൂണീറ്റ് പ്രസിഡൻ്റ് ശ്രീ.എം എം അലിയാർ ഹീറോയംഗ്സ് ചാരിറ്റി ഹാൻഡ് ഓർഗനൈസർ ഷൗക്കത്തലി എം പി ചീഫ് കോ- ഓഡിനേറ്റർ യു എച്ച് മുഹിയുദ്ധീൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പ്രോഗ്രാം കോ-ഓഡിനേറ്റർ കെ കെ അഷ്റഫ് നന്ദി പറഞ്ഞു.

You May Also Like

NEWS

കോതമംഗലം – സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിൽ വീണ പോത്തിനെ കോതമംഗലം ഫയർഫോഴ്സ് രക്ഷപെടുത്തി. ചേലാട് കവുങ്ങുംപിള്ളിൽ ബേബിയുടെ പുരയിടത്തിലെ കിണറിലാണ് പോത്ത് വീണത്. 15 അടിയോളം ആഴമുള്ള കിണറിൽ 5 അടിയോളം...

NEWS

കോതമംഗലം : കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ബേബി പൗലോസ്, മുൻസിപ്പൽ കൗൺസിലർമാരായ ഭാനുമതി ടീച്ചർ, അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ്, അനൂപ്...

NEWS

കോതമംഗലം : കോതമംഗലം കെ എസ്ആർടിസി യൂണിറ്റിൽ ഈ- ഓഫീസുമായി ബന്ധപ്പെട്ട് നെല്ലിമറ്റം എംബിറ്റ്സ് കോളേജ് ലാപ്ടോപ്പുകൾ കൈമാറി.ലാപ്ടോപ്പ് കൈമാറൽ ചടങ്ങ് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.സെക്രട്ടറി ബിനോയി മണ്ണഞ്ചേരി,...

NEWS

കോതമംഗലം :മൈലൂരിൽ(വട്ടക്കുടിപീടികയിൽ) കുട്ടംകുളം കുടുംബം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കഴിഞ്ഞ ആറ് പതിറ്റാണ്ടോളം ജീവിതകാലയളവിൽ വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ...

NEWS

കോതമംഗലം: സിപിഐ എം നേര്യമംഗലം ലോക്കൽ സെക്രട്ടറിയും കവളങ്ങാട് ഏരിയകമ്മിറ്റി അംഗവും ഊന്നുകൽ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കെ കെ പൗലോസിന്റെ നിര്യാണത്തിൽ അനുശോചിച്ച് പുത്തൻ കുരിശിൽ യോഗം ചേർന്നു.ലോക്കൽ സെക്രട്ടറി കെ...

NEWS

കോതമംഗലം : ദി ഗ്രേറ്റ് ഭൂതത്താൻകെട്ട് കാർണിവൽ 2025 സംഘടിപ്പിച്ചു. ഓഫ്-റോഡ് റേസ് ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു.V12 കിംഗ് ഓഫ് ഡേർട്ട് ചാമ്പ്യൻഷിപ്പ്” സംഘടിപ്പിക്കുന്നത് V12...

NEWS

  കോതമംഗലം : ക്രിസ്മസ് – ന്യൂ ഇയർ സീസണോട് അനുബന്ധിച്ച് കോതമംഗലം താലൂക്ക് തല സപ്ലൈകോ ഫെയറിന് തുടക്കമായി. ഇന്ന് (22/12/25 ) മുതൽ 2026 ജനുവരി 1 വരെയാണ് സപ്ലൈകോ...

NEWS

കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി....

NEWS

കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...

NEWS

കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....

NEWS

കോതമംഗലം – രാത്രിസഞ്ചാരിയായ അപൂർവ പക്ഷിയായ വെള്ളിമൂങ്ങയുടെ നാല് കുഞ്ഞുങ്ങളെ കോതമംഗലത്തിനടുത്ത് കണ്ടെത്തി.വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി വെള്ളി മൂങ്ങ കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലം ഞങ്ങൾ വെളിപ്പെടുത്തുന്നില്ല. ഇരുട്ട് വീണാൽ മാത്രം സജീവമാകുന്ന, മനുഷ്യനോട്ടങ്ങളിൽ...

error: Content is protected !!