Connect with us

Hi, what are you looking for?

NEWS

കണിവെള്ളരി കൃഷിയിൽ നൂറ് മേനി വിളവ്

നെല്ലിക്കുഴി പഞ്ചായത്തിലെ അഞ്ചാം വാർഡ് തൃക്കാരിയൂർ ഹൈക്കോർട്ട് കവലക്ക് സമീപം മണലിക്കുടി എം.വി.പൗലോസ് കൃഷി ചെയ്ത കണിവെള്ളരി കൃഷിയിൽ നൂറ് മേനി വിളവ് ലഭിച്ചു. ലഷ്മിവിലാസം നിധി രമേശിൻ്റെ ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത സ്ഥലത്താണ് മികച്ച വിളവ് ലഭിച്ചത്. ഹൈബ്രിഡ് ഇനമായ മുടിക്കോട് ലോക്കൽ തൈകളാണ് കൃഷിക്കായി ഉപയോഗിച്ചത്.

ജൈവ രീതിയിൽ മാത്രമാണ് കൃഷിയിറയത്. ഉല്പന്നങ്ങൾ പ്രാദേശിക വിപണിയിലൂടെ വിറ്റഴിക്കും.കൃഷിയുടെ വിജയത്തിനായി നെല്ലിക്കുഴി കൃഷിഭവൻ്റെ സഹായങ്ങളും ലഭിച്ചിരുന്നു. കൃഷിസ്ഥലത്ത് വച്ച് നടന്ന വിളവെടുപ്പിൽ അസിസ്റ്റൻ്റ് കൃഷി ഓഫിസർ ഇ.പി.സാജു,കൃഷി അസിസ്റ്റൻ്റ് വി.കെ ജിൻസ് എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം:കേരള ജേർണലിസ്റ്റ് യൂണിയൻ കോതമംഗലം മേഖല കമ്മിറ്റി 24-ാമത് സ്ഥാപക ദിനാഘോഷം നടത്തി.കേരള ജേർണലിസ്റ്റ് യൂണിയൻ്റെ 24ാമത് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി പതാക ദിനവും മുതിർന്ന മാധ്യമ പ്രവർത്തകരെ അനുമോദിക്കൽ മാധ്യമ സെമിനാർ...

ACCIDENT

ഇളങ്ങവം: ഇളങ്ങവം കവലയില്‍ കാറും ബൈക്കും കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കക്കടാശ്ശേരി- അഞ്ചല്‍പെട്ടി റോഡില്‍ ഇളങ്ങവം കവലയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ അഞ്ചല്‍പെട്ടി തുരത്തേല്‍ പുത്തന്‍പുരയില്‍ വിനീതാണ് മരിച്ചത്. വിനീത്...

NEWS

പെരുമ്പാവൂര്‍: ഓട്ടോറിക്ഷയിൽ മദ്യവിൽപന മധ്യവയസ്ക്കൻ പിടിയിൽ. പാണിയേലി കൊച്ചുപുരയ്ക്കൽക്കടവ് പന്തലക്കുടം വീട്ടിൽ ഉണ്ണികൃഷ്ണൻ (52) ആണ് കുറുപ്പംപടി പോലീസിന്റെ പിടിയിലായത്. മദ്യം വിൽപന നടത്തുന്നതിനിടയിലാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. കൊമ്പനാട്, ക്രാരിയേലി, കൊച്ചുപുരയ്ക്കൽക്കടവ് ഭാഗങ്ങളിലാണ്...

NEWS

പോത്താനിക്കാട് : രണ്ട് മാസത്തെ ഇടവേളക്കുശേഷം പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ചാത്തമറ്റം, ഒറ്റക്കണ്ടം മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി കൃഷികള്‍ നശിപ്പിച്ചു. പഞ്ചായത്ത് മുന്‍ അംഗം വടക്കേക്കര വി.ടി വിജയന്‍, മുടിയില്‍ ജോയി, മുടിയില്‍ ബേബി,...