കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയില്‍ നേര്യമംഗലം വനമേഖലയില്‍ കാട്ടാനകളുടെ സാന്നിധ്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാഹനയാത്രികരുടെ സുരക്ഷക്കായുള്ള ഇടപെടല്‍ വേണമെന്ന് ആവശ്യം ശക്തമാകുന്നു. ദേശിയപാതയിലോ പാതയോരത്തോ കാട്ടാനകളുടെ സാന്നിധ്യമുണ്ടെങ്കില്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്കാന് സൗകര്യമൊരുക്കണമെന്നാണാവശ്യം.വേനല്‍ ആയതോടെയാണ് കാട്ടനകള്‍ ദേശീയപാതയില്‍ ഇറങ്ങുന്നത് പതിവാകുന്നത്.കഴിഞ്ഞ ദിവസം പകല്‍ ദേശിയപാതയോരത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായത് മൂന്നാറിലേക്കുള്ള സഞ്ചാരികള്‍ക്ക് കാഴ്ചയായി.
അപകട സാധ്യത അറിയാതെ കാട്ടാനക്കെപ്പം സെല്‍ഫി എടുത്ത് സഞ്ചാരികള്‍ ആസ്വദിച്ചു.മുന്‍വര്‍ഷങ്ങളിലും വേനല്‍ക്കാലത്ത് നേര്യമംഗലം വനമേഖലയില്‍ ദേശിയപാതയില്‍ കാട്ടാനകളുടെ സാന്നിധ്യം വര്‍ധിച്ചിരുന്നു.പകല്‍ സമയത്തും രാത്രികാലത്തും ഒരേ പോലെ കാട്ടാനകളെ ഭയന്ന് ആളുകള്‍ യാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടാവുകയും യാത്രകാര്‍ക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടാവുകയും ചെയ്തിരുന്നു.പകല്‍ പാതയോരങ്ങളില്‍ കാട്ടാനകളെ കണ്ടാല്‍ ആളുകള്‍ വാഹനം നിര്‍ത്തി ആനകളെ കാണുകയും ചിത്രങ്ങള്‍ പകര്‍ത്തുകയുമൊക്കെ ചെയ്യുന്ന സ്ഥിതിയുണ്ട്.
ഇത് ചിലപ്പോള്‍ അപകടത്തിന് ഇടവരുത്തിയേക്കാം. ഈ സാഹചര്യത്തിലാണ് ദേശിയപാതയിലോ പാതയോരത്തോ കാട്ടാനകളുടെ സാന്നിധ്യമുണ്ടെങ്കില്‍ യാത്രക്കാര്‍ക്ക് ക






















































