കോതമംഗലം: നേര്യമംഗലം രണ്ടാം മൈലില്‍ കല്യാണപാറ വനമേഖലയില്‍ ഫോറസ്റ്റ് ജീവനക്കാര്‍ ഫയര്‍ ലൈന്‍ തെളിക്കുന്നതിനിടയില്‍ എതിര്‍ദിശയിലേക്ക് തീ പടര്‍ന്നു പിടിച്ചു. കോതമംഗലത്തു നിന്നും അഗ്‌നിശമന രക്ഷാ സേനയെത്തി കൂടുതല്‍ പ്രദേശത്തേക്ക് പടര്‍ന്ന് പിടിക്കാതെ തീയണച്ചു. വനം വകുപ്പ് ജീവനക്കാരും ഹൈവേ പോലീസും സ്ഥലത്തുണ്ടായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സതീഷ് ജോസ്, സീനിയര്‍ ഫയര്‍ ഓഫീസര്‍ സിദ്ദിഖ് ഇസ്മയില്‍, ഫയര്‍ ഓഫീസര്‍മാരായ പി.എം. നിസാമുദ്ദീന്‍, പി.പി. ഷംജു, ഹോംഗാര്‍ഡുമാരായ ജലേഷ് കുമാര്‍, സി. ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
