Connect with us

Hi, what are you looking for?

NEWS

പൂയംകുട്ടിയിൽ ടാപ്പിംഗ് തൊഴിലാളിക്ക് നേരെ കാട്ടാനയാക്രമണം

കോതമംഗലം: കോതമംഗലം പൂയംകുട്ടിയിൽ ടാപ്പിംഗ് തൊഴിലാളിക്ക് നേരെ കാട്ടാനയാക്രമണം; പരിക്കേറ്റയാളെ കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂയംകുട്ടി സ്വദേശി കൂനത്താൻ ബെന്നി വർഗീസിനു നേരെയാണ് കാട്ടാനയാക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെ 6.30-ന് റബർ വെട്ടുന്നതിനായി സ്കൂകൂട്ടറിൽ പോകുകയായിരുന്ന ബെന്നിയെ പൂയംകുട്ടി കപ്പേളപ്പടിയിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്. റോഡിൽ നിൽക്കുകയായിരുന്ന കാട്ടാനക്കൂട്ടത്തിൽ നിന്ന് ഒരാനെ ബെന്നിയുടെ നേരെ പാഞ്ഞടുക്കുകയായി. ബെന്നിയുടെ സ്കൂട്ടർ ആന തകർത്തു. ഓടി രക്ഷപെടാൻ ശ്രമിച്ച ബെന്നിക്ക് തുമ്പിക്കൈ കൊണ്ട് അടിയേറ്റിട്ടുണ്ട്. കൈകാലുകൾക്ക് ചതവും മുറിവുമുണ്ട്.കൂടുതൽ കാര്യങ്ങൾ ഓർമ്മയില്ലെന്ന് ബെന്നി പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...