Connect with us

Hi, what are you looking for?

NEWS

പെരിയാർവാലി കനാൽ തുറന്നിട്ടും ഭൂതത്താൻകെട്ടിൽ ജലനിരപ്പ് ഉയർന്നില്ല

കോ​ത​മം​ഗ​ലം: പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​ൻ പെ​രി​യാ​ർ​വാ​ലി ക​നാ​ൽ തു​റ​ന്നു. എ​ന്നാ​ൽ, ഭൂ​ത​ത്താ​ൻ​കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രാ​ത്ത​ത് പ്ര​തി​സ​ന്ധി​യാ​യി. ക​ല്ലാ​ർ​കു​ട്ടി അ​ണ​ക്കെ​ട്ട് ശു​ചീ​ക​ര​ണ​ത്തി​ന്​ തു​റ​ന്ന​പ്പോ​ഴെ​ത്തി​യ ചെ​ളി ഒ​ഴു​ക്കി​ക്ക​ള​യാ​ൻ ഞാ​യ​റാ​ഴ്ച ഭൂ​ത​ത്താ​ൻ​കെ​ട്ട് ബാ​രേ​ജി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കേ​ണ്ടി​വ​ന്ന​താ​ണ് വി​ന​യാ​യ​ത്. വേ​ന​ൽ​ക്കാ​ല​ത്ത് ജി​ല്ല​യി​ലെ കൃ​ഷി​ക്കും കു​ടി​വെ​ള്ള​ത്തി​നും ഏ​റെ ആ​ശ്ര​യ​മാ​യ ബാ​രേ​ജി​ൽ ശേ​ഖ​രി​ച്ച വെ​ള്ളം ഒ​ഴു​ക്കി​ക്ക​ള​യേ​ണ്ടി വ​ന്ന​ത് മൂ​ലം രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി​യാ​ണ് വ​രും ദി​വ​സ​ങ്ങ​ളി​ൽ നേ​രി​ടേ​ണ്ടി വ​രു​ക. മെ​യി​ൻ ക​നാ​ലി​ലും ഹൈ ​ലെ​വ​ൽ, ലോ ​ലെ​വ​ൽ ക​നാ​ലു​ക​ളി​ലും വെ​ള്ള​മെ​ത്തി​യെ​ങ്കി​ലും അ​ള​വ് കു​റ​വാ​ണ്. ഇ​ത്​ ബ്രാ​ഞ്ച് ക​നാ​ലു​ക​ളി​ലെ ജ​ല​വി​ത​ര​ണ​ത്തെ സാ​ര​മാ​യി ബാ​ധി​ക്കും. ഭൂ​ത​ത്താ​ൻ​കെ​ട്ട് ബാ​രേ​ജി​ന്‍റെ 15 ഷ​ട്ട​റും അ​ട​ച്ചെ​ങ്കി​ലും പെ​രി​യാ​റി​ൽ നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ നി​ല​യി​ലാ​ണ്.

മ​ഴ ഇ​ല്ലാ​ത്ത​തും ഇ​ട​മ​ല​യാ​റി​ൽ​നി​ന്ന് അ​ധി​ക​ജ​ലം എ​ത്താ​ത്ത​തു​മാ​ണ് ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ ത​ട​സ്സം. 31 മീ​റ്റ​റാ​ണ് വ്യാ​ഴാ​ഴ്‌​ച​യി​ലെ ജ​ല​നി​ര​പ്പ്. 34 മീ​റ്റ​റി​ന്​ മു​ക​ളി​ലേ​ക്ക്​ ജ​ല​നി​ര​പ്പ്​ ഉ​യ​ർ​ന്നാ​ലേ ക​നാ​ലു​ക​ളി​ലൂ​ടെ​യു​ള്ള ജ​ല​വി​ത​ര​ണം സു​ഗ​മ​മാ​കൂ. പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്താ​ൻ ഇ​ട​മ​ല​യാ​ർ അ​ണ​ക്കെ​ട്ടി​ൽ വൈ​ദ്യു​തോ​ൽ​പാ​ദ​നം കൂ​ട്ടി കൂ​ടു​ത​ൽ വെ​ള്ള​മൊ​ഴു​ക്ക​ണ​മെ​ന്ന് പെ​രി​യാ​ർ​വാ​ലി അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ്പാ​യി​ട്ടി​ല്ല. ബ്രാ​ഞ്ച് ക​നാ​ലു​ക​ളു​ടെ ശു​ചീ​ക​ര​ണം പ​കു​തി​പോ​ലും പൂ​ർ​ത്തി​യാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ക​നാ​ൽ വെ​ള്ളം പൂ​ർ​ണ​മാ​യും എ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കൃ​ഷി​ക്കും കു​ടി​വെ​ള്ള​ത്തി​നും വ​രും നാ​ളു​ക​ളി​ൽ ഏ​റെ പ്ര​തി​സ​ന്ധി നേ​രി​ടും.

You May Also Like

NEWS

  കോതമംഗലം : കവർച്ചക്കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു.കോതമംഗലം ഇരമല്ലൂർ ഇടനാട് അമ്പലത്തിനു സമീപം മറ്റത്തിൽ മഹിൻ ലാൽ (25)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ല...

NEWS

നേര്യമംഗലം കാഞ്ഞിരവേലി പ്രദേശത്ത് വന്യജീവികളുടെ ശല്യം അതിരൂഷമാകുന്നു.കഴിഞ്ഞ ദിവസങ്ങളിലായി കാട്ടാന നശിപ്പിച്ചത് അരലക്ഷം രൂപയോളം വിലമതിക്കുന്ന കാർഷിക വിഭവങ്ങളാണ്. കാഞ്ഞിരവേലി സ്വദേശി പുത്തയത്ത് രതീഷിന്റെ കൃഷിയിടത്തിൽ കഴിഞ്ഞ ദിവസം കാട്ടാന നശിപ്പിച്ചത് 60...

NEWS

കോതമംഗലം : ബി .ജെ.പി. കോതമംഗലം മണ്ഡലം പ്രസിഡൻ്റായി നിയുക്തയായ സിന്ധു പ്രവീൺ ചുമതലയേറ്റു. ബിജെപി മണ്ഡലം ഓഫീസിൽ നടന്ന ചടങ്ങിൽ മുൻ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാങ്ങോട് ‘ രേഖകൾ സിന്ധു പ്രവീണിനു...

NEWS

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വന്‍ ലഹരി വേട്ടയില്‍ അഞ്ഞൂറിലേറെ ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പൊന്നാനി വെളിയംകോട് പുതിയ കമറുദീന്‍ (54) നെ അറസ്റ്റ് ചെയ്തു. റൂറല്‍ ജില്ലയില്‍ നടപ്പിലാക്കി...

NEWS

കോതമംഗലം: അനധികൃത മണ്ണ് കടത്ത് പിടികൂടി. കോതമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള രാമല്ലൂര്‍, കുടമുണ്ട എന്നീ പ്രദേശങ്ങളില്‍ നിന്നുമാണ് അനധികൃതമായി മണ്ണ് ഖനനം ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മണ്ണ് കടത്തിക്കൊണ്ടു...

NEWS

കോതമംഗലം :ഡി.എ കുടിശിക ,ലീവ് സറണ്ടർ നിഷേധം , ശമ്പള പരിഷ്കരണ കുടിശ്ശിക തുടങ്ങി 65,000 കോടി രൂപയുടെ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ തിരികെ നൽകുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി...

NEWS

കോതമംഗലം : നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരം ദേശീയപാത നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. വനം വകുപ്പിൻറ്റെ തടസ്സവാദത്തെ തുടർന്നാണ് വികസന പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയാതിരുന്നത്. കൊച്ചി മുതൽ മൂന്നാർ...

NEWS

കോതമംഗലം : സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പ്രഖ്യാപിച്ച പണിമുടക്കത്തിന്റെ ഭാഗമായി കോതമംഗലം മേഖലയിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം താളം തെറ്റി.പൊതുജനങ്ങൾ നേരിട്ട് എത്തുന്ന റവന്യൂ ഓഫീസുകളുടെ പ്രവർത്തനം പൂർണമായും നിശ്ചലമായി. താലൂക്കിൽ 13...

NEWS

കോതമംഗലം: യുവ കലാകാരന്മാർക്കായി കേരള സർക്കാർ സാംസ്കാരിക വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ വജ്ര ജൂബിലി ഫെലോഷിപ്പിന് കോതമംഗലം നെല്ലിക്കുഴി സ്വദേശി കെ.ബി ഷെമീർ അർഹനായി. മാപ്പിള കോൽക്കളി വിഭാഗത്തിലാണ് യുവ അധ്യാപകനും,...

NEWS

കോതമംഗലം : കോതമംഗലം ആയക്കാട് പുലിമലയിൽ ബുധനാഴ്ച രാവിലെ ഇടഞ്ഞ് ഓടിയ പോത്തിനെ കോതമംഗലം അഗ്നിരക്ഷാ സേനയെത്തി പിടിച്ചുകെട്ടി .പ്രദേശത്ത് ഓടി നടന്നു പരിഭ്രാന്തി പടർത്തിയ പോത്ത്,കിളാർചിരങ്ങര സാജുവിന്റെ വീട്ടിലെത്തി ഇയാളുടെ ഏതാനും...

NEWS

കോതമംഗലം: കുട്ടമ്പുഴയില്‍ വാറ്റുചാരായവും നാടന്‍തോക്കും എക്‌സൈസ് പിടികൂടി. പൂയംകുട്ടി തണ്ട് ഭാഗത്ത് തളിയച്ചിറ റെജി വര്‍ഗീസിന്റെ (45) പേരില്‍ എക്‌സൈസ് കേസെടുത്തു. ഇയാള്‍ ഓടിരക്ഷപ്പെട്ടു. ഇന്നലെ ഇയാളുടെ വീട്ടില്‍നിന്നാണ് നാലുലിറ്റര്‍ വാറ്റുചാരായവും 130...

NEWS

കോതമംഗലം: കോതമംഗലം താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ അസ്ഥിരോഗ വിഭാഗത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് ഒന്നര മാസം പിന്നിട്ടു. ഡോ. ജയിംസ് എസ്. പെരേര സ്ഥലം മാറിപ്പോയിട്ട് പകരം ഡോക്ടര്‍ ഇതു വരെ എത്തിയിട്ടില്ല. ഇതുമൂലം...

error: Content is protected !!