Connect with us

Hi, what are you looking for?

CRIME

ഭണ്ഡാര മോഷ്ടാക്കൾ പിടിയിൽ

നേര്യമംഗലം: ഭണ്ഡാര മോഷ്ടാക്കൾ പിടിയിൽ. നേര്യമംഗലം പിറക്കുന്നം കരയിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ പ്രവീൺ (24), കുട്ടമംഗലം നെല്ലിമറ്റം കരയിൽ പോത്തുകുഴി ഭാഗത്ത് പുത്തൻപുരക്കൽ വീട്ടിൽ വിഷ്ണു (21) എന്നിവരെയാണ്പോത്താനിക്കാട് പോലീസ് പിടികൂടിയത്. കഴിഞ്ഞ 18ന് പുലർച്ചെ ഞാറക്കാട് ചാപ്പലിലെ ഭണ്ഡാരം കുത്തി തുറന്ന് പണം മോഷ്ടിക്കുകയായിരുന്നു. തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. നിരവധി ആരാധനാലയങ്ങളിൽ ഇവർ സമാന രീതിയിലുള്ള മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഇൻസ്പെക്ടർ വി.സജിൻ ശശി, എസ് ഐ മാരായ ശരണ്യ. എസ്. ദേവൻ, കെ.റ്റി സാബു. എ എസ് ഐ വി.സി സജി,എസ് സി പി ഒ മാരായ റ്റി.കെ. ബിജു, ഷാനവാസ് സി.പി.ഒ മാരായ നിയാസുദ്ദീൻ, ദീപു പി. കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

You May Also Like

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ അട്ടിക്കളം മേഖലയിൽ കാട്ടാന ശല്യം വ്യാപകമാകുന്നു. തോപ്പിലാൻ കാർത്തിയാനി, മാളിയേക്കുടി അമ്മിണി, പടിഞ്ഞാറേക്കര സുലോചന, തുടങ്ങിയവരുടെ പറമ്പിൽ കഴിഞ്ഞ ഒരാഴ്ചയായി നിരന്തരം ആന ശല്യം ആണ്, തെങ്ങ്, കവുങ്ങ്,...

NEWS

കോതമംഗലം: ടിപ്പര്‍ ലോറിയുടെ കാബിനിടയില്‍ കുരുങ്ങി യുവാവ് മരിച്ചു. ആയക്കാട് കളരിക്കല്‍ പരേതനായ കുര്യാക്കോസിന്റെ മകന്‍ ബേസില്‍ കുര്യാക്കോസ് (40) ആണ് മരിച്ചത്. ആയക്കാട് പുലിമലയിലായില്‍ ഞായറാഴ്ചയായിരുന്നു അപകടം. ലോറിയില്‍ നിന്നു ലോഡിറക്കിയ...

NEWS

എറണാകുളം: ചുമട്ടു തൊഴിലാളി മേഖലയിലെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ മുതിരാത്തതിൽ പ്രതിഷേധിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി എറണാകുളം ടൗൺഹാളിൽ നടത്തിയ സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ്...

CRIME

കോതമംഗലം: കൊലപാതകക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം കറുകടം താണിക്കത്തടം ചാലിൽ പുത്തൻപുര (കല്ലിങ്ങപറമ്പിൽ) യിൽ ദിലീപ് (43) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ്...

error: Content is protected !!