പെരുമ്പാവൂര്‍: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയയാള്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ കണ്ടന്തറയില്‍ വാടകക്ക് താമസിക്കുന്ന പാലക്കാട് ചിറ്റൂര്‍
പുത്തന്‍പുരക്കല്‍ അനീഷ് (38) നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ മുക്ക് പണ്ടം പണയം വെച്ച് പ്രതി 33000 രൂപ തട്ടുകയായിരുന്നു. ഡിസംബര്‍ 14നാണ് കേസിനാസ്പതമായ സംഭവം. ഇന്‍സ്‌പെക്ടര്‍ ആര്‍.രഞ്ജിത്ത്, എസ്.ഐ
പി.എം.അജി, എസ്.സി.പി.ഒ പി.എ.അബ്ദുല്‍മനാഫ്, സി.പി.ഒ മാരായ എം.കെ.സാജു ,ശ്രീജിത് രവി, കെ.എ.അഭിലാഷ് എന്നിവരാണ് അന്വേഷണ
സംഘത്തിലുണ്ടായിരുന്നത്.
