Connect with us

Hi, what are you looking for?

NEWS

കാട്ടാന ശല്യത്തിന് പരിഹാരം: നീണ്ടപാറ-ചെമ്പന്‍കുഴി പ്രദേശത്ത് ഫെന്‍സിങ് സ്ഥാപിക്കുമെന്ന് വനം മന്ത്രി

നേര്യമംഗലം:നീണ്ടപാറ, ചെമ്പന്‍കുഴി പ്രദേശത്തെ ജനങ്ങളെ ബുദ്ധിമുട്ടിച്ച കാട്ടാന ശല്യത്തിന് പരിഹാരമായി. പെരിയറിന്റെ ഇരു കരകളിലും അടിയന്തിരമായി ഫെന്‍സിങ് സ്ഥാപിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഉറപ്പു നല്‍കി. എംഎല്‍എ ആന്റണി ജോണിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉറപ്പ് നല്‍കിയത്. കഴിഞ്ഞ ഏറെ കാലമായി നേര്യമംഗലം പ്രദേശത്ത് വന്യ ജീവി ശല്ല്യം രൂക്ഷമായിരുന്നു. ജനങ്ങളുടെ നിത്യജീവിതത്തിന് ഭീഷണി ആവുന്നതോടൊപ്പം വലിയ കൃഷി നാശവും സംഭവിച്ചിരുന്നു. പ്രാദേശത്തെ ജനങ്ങളുടെ ഏറെ നാളത്തെ ആവിശ്യമാണ് ഇതോടെ നടപ്പിലാവുന്നത്. എംഎല്‍എക്കൊപ്പം സിപിഐ(എം) എരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, എന്നിവര്‍ നേരിട്ടാണ് വനം വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

 

You May Also Like

NEWS

കോതമംഗലം:ഇലക്ഷൻ ദിനത്തിൽ വിവാഹിതരായ നവ വധു വരൻമാർ വോട്ട് ചെയ്ത് മടങ്ങി.തൃക്കാരിയൂർ ഗവ എൽ.പി സ്കൂളിൽ 86 ബൂത്തിൽ ആണ് നവവരൻ ഗോകുൽ തങ്കപ്പൻ നവവധു ഗോപികയുമായെത്തി വോട്ട് ചെയ്തത് . നെല്ലിക്കുഴി...

NEWS

കോതമംഗലം: ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിൽ വരുന്ന കോതമംഗലം അസംബ്ലി നിയോജക മണ്ഡലത്തിൽ പോളിഗ് സമാധാനപരമായിരുന്നു. വടാട്ടുപാറ ,പുതുപ്പാടി, മാമലകണ്ടം എന്നിവിടങ്ങളിൽ കുറഞ്ഞ സമയം വോട്ടിഗ്  യന്ത്രം ചെറിയ തകാരാർ കാണിച്ച് ഒഴിച്ചാൽ സാങ്കേതിക...

NEWS

കോതമംഗലം: വോട്ട് രേഖപ്പെടുത്തി ഇടുക്കി പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥികള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയിസ് ജോര്‍ജ്ജും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യക്കോസും ഇടുക്കിയില്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ്...

NEWS

കോതമംഗലം: ഇതര സംസ്ഥാന ഉപഭോക്താക്കളെ ലക്ഷ്യമാക്കി അസം ചുരക്ക കൃഷിയാരംഭിച്ച് വിജയം കൊയ്തിരിക്കയാണ് കോതമംഗലം പല്ലാരിമംഗലം സ്വദേശി അജ്മൽ എന്ന യുവാവ്. ഇദ്ദേഹത്തിൻ്റെ വാരപ്പെട്ടിയിലെ കൃഷിയിടത്തിൽ ആസാം ചുരക്ക വിളവെടുപ്പ് നടന്നു. അസമിൽ...