കോതമംഗലം: ഷാജി പീച്ചക്കരയെ കേരള കോൺഗ്രസ് ( സ്ക്കറിയ വിഭാഗം ) സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തതായി പാർട്ടി സംസ്ഥാന ചെയർമാൻ ബിനോയ് ജോസഫ് അറിയിച്ചു. കഴിഞ്ഞ ദിവസം കോട്ടയത്ത് കെ.പി.എസ് മേനോൻ ഹാളിൽ വച്ച് നടന്ന സംസ്ഥാനസമ്മേളനത്തെ തുടർന്ന് നടന്ന ഭാരവാഹി തിരഞ്ഞെടുപ്പിലാണ് കോതമംഗലം സ്വദേശി ശ്രീ ഷാജി പീച്ചക്കരയെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത് കഴിഞ്ഞ 38 വർഷമായി കേരള കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം സ്കൂൾ രാഷ്ട്രീയം (K S C) മുതൽ കോതമംഗലം നിയോജകമണ്ഡലം പ്രസിഡന്റയും, യൂത്ത് ഫ്രണ്ട് എം സംസ്ഥാന സെക്രട്ടറിയും പാർട്ടി ജില്ലാ സെക്രട്ടറിയും ആയിരുന്നു കോതമംഗലം മേഖലയിലെ ബ്രോയ്‌ലർ ചിക്കൻ ഫാം അസോസിയേഷൻ പ്രസിഡൻ്റും കോതമംഗലം താലൂക്ക് പൗരസമിതി പ്രസ്സിഡൻ്റുമായി പ്രവർത്തിച്ചു വരുന്ന ശ്രീ ഷാജി പീച്ചക്കര സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിറസാന്നിദ്ധ്യമാണ്….
