Connect with us

Hi, what are you looking for?

NEWS

മണിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് ഇനി മുതൽ സുരക്ഷിത യാത്ര : എൽദോസ് കുന്നപ്പിള്ളി എംഎൽഎ

പെരുമ്പാവൂർ : സർക്കാർ പുറമ്പോക്കിലെ വെള്ളച്ചാട്ടം ഉൾപ്പെടുന്ന പ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രമാക്കുന്നതിനു മുന്നോടിയായി എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ വിനിയോഗിച്ചുള്ള റോഡ് നിർമ്മാണ പ്രവർത്തിക്ക് തുടക്കമായി. ഇലക്ഷൻ സമയത്ത് നൽകിയ വാക്ക് പാലിക്കാൻ സാധിച്ചതായി എംഎൽഎ അറിയിച്ചു.എറണാകുളം രായമംഗലം പഞ്ചായത്തിലെ പറമ്പിപ്പീടികയ്ക്ക് സമീപമാണ് സന്ദര്‍ശരെ ആകര്‍ഷിക്കുന്ന മണിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ത്രിവേണി, 606 ഭാഗത്തെ മലമുകളില്‍ നിന്ന് ഉത്ഭവിക്കുന്ന നീരൊഴുക്കാണ് മഴക്കാലത്ത് ചെറിയ വെള്ളച്ചാട്ടമായി മാറുന്നത്.

പാറക്കൂട്ടങ്ങളില്‍ തട്ടി താഴേക്കൊഴുകുന്ന ജലവും, ചുണ്ടൻവള്ളത്തിന്റെ ആകൃതിയിലുള്ള പാറയിൽ കല്ലുകൊണ്ടടിച്ചാൽ മണിനാദം കേൾക്കാൻ സാധിക്കും. എം സ് റോഡില്‍ കീഴില്ലം സെന്റ് തോമസ് സ്‌കൂള്‍ ജംഗ്ഷനില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരെ പറമ്പിപ്പീടികയ്ക്കും ത്രിവേണിയ്ക്കും ഇടയ്ക്കാണ് മണിപ്പാറ.

മഴക്കാലത്ത് വലിയ വഴുക്കല്‍ പ്രദേശമായതിനാല്‍ വെള്ളച്ചാട്ടം കാണാന്‍ എത്തുന്നവര്‍ അതീവ ജാഗ്രത പാലിക്കേണ്ട സ്ഥലം കൂടിയാണ് മണിപ്പാറ. വെളളച്ചാട്ടത്തിനു മധ്യത്തിലാണു മണിപ്പാറ. കാടുകയറിക്കിടക്കുന്നതിനാൽ ഇവിടെയെത്താൻ ബുദ്ധിമുട്ടാണ്. റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടുകൂടി സഞ്ചാരികളെ കൂടുതൽ ആകർഷിക്കാൻ സാധിക്കുമെന്ന് എംഎൽഎ പറഞ്ഞു.

എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉദ്ഘാടനം നിർവഹിച്ച യോഗം രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ പി അജയകുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ടി അജിത് കുമാർ, വൈസ് പ്രസിഡന്റ് അംബിക മുരളീധരൻ, ജില്ലാ മെമ്പർ ഷൈമി വർഗീസ്, ബ്ലോക്ക് മെമ്പർ ബീന ഗോപിനാഥ്, വാർഡ് മെമ്പർമാരായ അഞ്ജലി എ ആർ, ജോയി പതിക്കൽ, ടിൻസി ബാബു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി പി എൽദോസ്, പൊതു പ്രവർത്തകരായ കെ വി ജയ്സൺ, എ മാധവൻ, റെജി എ കെ, ഷൈജു പി കെ, മണി സി വി, സിസ്‌ലി പോൾ, മാറിയകുട്ടി ബേബി, മുൻ മെമ്പർമാരായ ഇ വി ജോർജ്, ഷാജി, 606 അംഗൻവാടി ടീച്ചർ മായ ടി വി തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനെതിരെ പ്രതികരിച്ച സ്റ്റുഡിയോ ഉടമയെ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അനുജനും സുഹൃത്തുക്കളും ചേർന്ന് സ്ഥാപനത്തിൽ എത്തി ക്രൂരമായി മർദ്ദിച്ച് അവശനാക്കിയതായി പരാതി. മർദ്ധനമേറ്റനെല്ലിക്കുഴി ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ...

NEWS

കോതമംഗലം : കുളങ്ങാട്ടുകുഴിയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട പ്രദേശത്ത് രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. വനാതിർത്തിയിൽ കടുവയുടെ സാന്നിധ്യം പരിശോധിക്കുന്നതിനായി അവിടെയും രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.കൂടാതെ മേക്കപ്പാല ഫോറസ്റ്റ് സ്റ്റാഫ്, എസ്...

NEWS

കോതമംഗലം: കീരംപാറ പുന്നേക്കാട് – തട്ടേക്കാട് റോഡില്‍ കുറുകെകടന്ന കാട്ടുപന്നി ബൈക്കില്‍ ഇടിച്ച് യാത്രികന് സാരമായ പരിക്കേറ്റു. പുന്നേക്കാട് കളപ്പാറ ചൂരക്കോടന്‍ അഖില്‍ രാജപ്പന്‍ (29) ആണ് പരിക്കേറ്റത്. പുന്നേക്കാട് കളപ്പാറ മാവിന്‍ച്ചോട്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ പൂർവ വിദ്യാർത്ഥി – അധ്യാപക സംഗമം നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ സംഗമം ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ്...

CRIME

പെരുമ്പാവൂര്‍: നാലുകിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയുള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍. രണ്ടര കിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി റോക്കിദാസ് (25), ഒന്നര കിലോയോളം കഞ്ചാവുമായി പുക്കാട്ടുപടി തോട്ടുങ്ങല്‍ പറമ്പില്‍ യദുകൃഷ്ണന്‍...

ACCIDENT

പോത്താനിക്കാട്: ബൈക്കപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍. പൈങ്ങോട്ടൂര്‍ വടക്കേപുന്നമറ്റം കുമ്പകപ്പിള്ളില്‍ സുരേഷ് തങ്കപ്പന്‍ (55) ആണ് മരിച്ചത്. ചൊവ്വാഴ്ച കക്കടാശേരിയില്‍ സുരേഷ് സഞ്ചരിച്ച ബൈക്ക് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സംസ്‌കാരം...

NEWS

കോതമംഗലം :- കോട്ടപ്പടിക്കു സമീപം വാവേലിയിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ പശുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രദേശവാസിയായ ചാക്കോയുടെ പശുവിനെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. സമീപത്ത് വലിയ കാല്പാടുകൾ കണ്ടതിനാൽ കടുവയാണെന്ന് നാട്ടുകാർ സംശയം...

NEWS

കോതമംഗലം: പിണറായി സർക്കാരിന്റെ 2025-26 വർഷത്തെ ബഡ്ജറ്റിൽ കോതമംഗലം മണ്ഡലത്തിലെ 11 സർക്കാർ വിദ്യാലയങ്ങളുടെ വികസനത്തിനായി 1 കോടി രൂപ വീതം അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ഗവ...

CRIME

കോതമംഗലം :- കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിൽ 2.150 കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികളെ അറസ്റ്റ് ചെയ്തു. കോതമംഗലത്ത് വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി എത്തിച്ച വിപണിയിൽ ഒരുലക്ഷം...

CRIME

കോതമംഗലം : കോതമംഗലം പുതുപ്പാടിയിൽ അനധികൃത മണ്ണെടുപ്പ് ടിപ്പർലോറിയും , മണ്ണ് മാന്തി യന്ത്രവും പൊലീസ് പിടികൂടി. കോതമംഗം സി ഐ പി ടി ബിജോയി എസ് ഐ മൊയ്തീൻകുട്ടി എന്നിവരുടെ നേതൃത്വത്തിലാണ്...

NEWS

കോട്ടപ്പടി : മുട്ടത്തുപാറയിൽ പത്ത് മാസങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തിയുടെ കിണറിൽ കാട്ടുകൊമ്പൻ വീണതിനെ തുടർന്ന് പ്രതിഷേധം ഉയർത്തിയ നാട്ടുകാർ കോടതി കയറി ഇറങ്ങേണ്ട അവസ്ഥ. ആനയെ കയറ്റി വിടാൻ ഉദ്യോഗസ്ഥരും ഭരണാധികാരികളും...

CRIME

പെരുമ്പാവൂര്‍: വാടകവീട്ടില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച കഞ്ചാവുമായി അന്തര്‍സംസ്ഥാനക്കാരായ ദമ്പതികള്‍ പിടിയിലായി. മുര്‍ഷിദാബാദ് സ്വദേശികളായ മോട്ടിലാല്‍ മുര്‍മു (29), ഭാര്യ ഹല്‍ഗി ഹസ്ദ (35) എന്നിവരാണ് അറസ്റ്റിലായത്.കാഞ്ഞിരക്കാട് വാടകക്ക് താമസിക്കുന്ന വീട്ടില്‍ ചാക്കില്‍...

error: Content is protected !!