Connect with us

Hi, what are you looking for?

NEWS

പ്രാഥമിക വിള ആരോഗ്യ പരിപാലന കേന്ദ്രം കീരംപാറയിൽ പ്രവർത്തനം ആരംഭിച്ചു

 

കോതമംഗലം : വിള പരിപാലന കേന്ദ്രം വഴി കര്‍ഷകര്‍ക്ക് ജൈവരീതിയിലുള്ള കൃഷി പരിപാലനങ്ങള്‍ക്ക് ശാസ്ത്രീയമായ നിര്‍ദ്ദേശങ്ങൾ നല്‍കുന്നതിനും,കര്‍ഷകരെ കൂടുതൽ കൃഷി ചെയ്യുന്നതിന് പ്രാപ്തരാക്കി കൃഷി ചെലവ് കുറച്ച് വിളവ് ഇരട്ടിയാക്കാനും ലക്ഷ്യം മിട്ട് കീരംപാറ കൃഷിഭവനോട് ചേർന്ന് കൃഷി വകുപ്പിൻ്റെ സഹകരണത്തോടെ പ്രാഥമിക വിള ആരോഗ്യ കേന്ദ്രം ആരംഭിച്ചു.

ആൻ്റണി ജോൺ എം.എൽ എ കേന്ദ്രം നാടിന് സമർപ്പിച്ചു. കൃഷി ഭവനുകളെ കാലോചിതമായി പരിഷ്‌കരിക്കുതിന്റെ ഭാഗമായാണ് വിള ആരോഗ്യ കേന്ദ്രമാക്കി കൃഷിഭവനെ ഉയര്‍ത്തുന്നത്.വിളകളെ ബാധിക്കുന്ന രോഗങ്ങൾക്ക് ഏറെ പരിഹാരവുമായി കർഷകർക്ക് സഹായകമാവും കീരംപാറ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച വിള ആരോഗ്യ പരിപാലന കേന്ദ്രം. വിവിധ രോഗങ്ങൾ, മൂലകങ്ങളുടെ അപര്യാപ്തത എന്നിവ മൂലം വിളകൾക്ക്‌ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക്‌ കാരണം കണ്ടെത്തി കൃത്യമായി മരുന്ന് നിർദേശിക്കാന്‍ കേന്ദ്രത്തിന് കഴിയു.എല്ലാ ബുധനാഴ്ചകളിലുമാണ് ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം. വിളകളുടെ രോഗലക്ഷണങ്ങളുമായി എത്തുന്ന കർഷകർക്ക് ശാസ്ത്രീയമായ കാരണം കണ്ടെത്തി മരുന്നു നൽകി വിളകളെ ബാധിക്കുന്ന രോഗം മാറ്റുന്നു.

ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായാണ് മരുന്നുകൾ നൽകുന്നത്. കൂടാതെ മറ്റു ദിവസങ്ങളിൽ വിളകളുടെ പ്രശ്നങ്ങളുമായി സമീപിക്കുന്ന കർഷകരുടെ കൃഷിയിടങ്ങളിൽ നേരിട്ട് എത്തി പരിശോധന നടത്തി ആവശ്യമായ മാർഗ്ഗനിർദേശങ്ങളും ആരോഗ്യ കേന്ദ്രത്തിൽ നിന്ന് നൽകും. ജൈവ കീടനാശിനികൾക്ക്‌ പ്രാധാന്യം നൽകി കൊണ്ടാണ് വിളകൾക്ക് ചികിത്സ നൽകുന്നത്.വിളകളെ ബാധിക്കുന്ന കീടങ്ങളെയും രോഗങ്ങളെയും കണ്ടെത്തുന്നതിനും, ശാസ്ത്രീയ പരിഹാര മാർഗങ്ങൾ കർഷകർക്ക് നൽകുന്നതിനുള്ള സജ്ജീകരണം സംസ്ഥാന സർക്കാർ അനുവദിച്ച് 5 ലക്ഷം മുടക്കി ഇവിടെ ഒരുക്കിയിട്ടുണ്ട്. കീരംപാറ കൃഷിഭവൻ പരുധിയിലെ കൃഷിയിടത്തിലെ വിളകളുടെ ആരോഗ്യം സംരക്ഷിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിലാണ് കീരംപാറ കൃഷിഭവനിൽ പ്രാഥമിക വിള ആരോഗ്യ കേന്ദ്രം ആരംഭിച്ചത് . കൃഷിഭവൻ അങ്കണത്തിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാമച്ചൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ എം ബഷീർ മുഖ്യത്ഥി ആയി .ജില്ലാ കൃഷി ഡപ്യൂട്ടി ഡയറക്ടർ സഞ്ചു സൂസൻ മാത്യം പദ്ധതി വിശദികരണം നടത്തി.

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റാണിക്കുട്ടി ജോർജ്, കെ.കെ ദാനി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബീന റോജോ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോമി തെക്കേക്കര,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിനി ബിജു,ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ചു സാബു,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജോ ആൻ്റണി, പഞ്ചായത്ത് ജനപ്രതിനിധികളായ ബേസിൽ ബേബി,സാന്റി ജോസ്,വി.സി ചാക്കോ,ഗോപി മുട്ടത്ത്, ആശാ മോൾ ജയപ്രകാശ്,ലിസി ജോസ്,വി കെ വർഗീസ്, അൽഫോൻസാ സാജു, പഞ്ചായത്ത് സെക്രട്ടറി ജയശ്രീ ആർ,ബ്ലോക്ക് /ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസഥർ, വിവിധ കർഷക സമിതി ഭാരഭാവികൾ , കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ ബോസ് മത്തായി സ്വാഗതവും കൃഷി അസി. ഡയറക്ടർ പ്രിയ മോൾ തോമസ് നന്ദിയും പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർ നിർണ്ണയവുമായി ബന്ധപ്പെട്ട് സംസ്ഥാന വന്യ ജീവി ബോർഡിന്റെ പ്രത്യേക യോഗം നാളെ (5/10/24) ചേരുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

കോതമംഗലം : ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിൻ്റെ കൊടിയിറങ്ങുന്ന ദിവസം എല്ലാ വർഷവും പതിവു പോലെ എത്താറുള്ള ഗജവീരൻമാൻ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന...

NEWS

കോതമംഗലം: ഡ്രൈഡേ ദിനത്തില്‍ ഓട്ടോറിക്ഷയില്‍ വില്‍പ്പനക്കായി കടത്തിക്കൊണ്ട് വന്ന നാല് ലിറ്റര്‍ വിദേശമദ്യം പോലീസ് പിടികൂടി. നേര്യമംഗലം സ്വദേശി ആന്തിയാട്ട് സുനില്‍ (45) ആണ് കരിമണല്‍ പോലീസിന്റെ പിടിയിലായത്. കരിമണല്‍ പോലീസ് സര്‍ക്കിള്‍...

NEWS

കോതമംഗലം : കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടിങ്ങിയിരിക്കുന്ന എൽദോ മാർ ബസേലിയോസ് ബാവ 339 വർഷം മുൻപ് കോതമംഗലം കോഴിപ്പിള്ളിയിൽ എത്തിയപ്പോൾ ബാവയെ ചെറിയ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക്...

error: Content is protected !!