Connect with us

Hi, what are you looking for?

NEWS

പോത്താനിക്കാട്, മഞ്ഞള്ളൂര്‍ കുടുംബരോഗ്യകേന്ദ്രങ്ങള്‍ ആരോഗ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കോതമംഗലം : കൂട്ടായ പ്രവര്‍ത്തനം തുടര്‍ന്നാല്‍ ആരോഗ്യമേഖയില്‍ കേരളത്തിന് ഇനിയും നേട്ടങ്ങളേറെ കൈവരിക്കാന്‍ കഴിയുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ സെക്രട്ടറിയേറ്റ് മുതല്‍ താഴെ തലംവരെ ഒരു ടീമായിട്ടാണു നീങ്ങുന്നത്. അതിന്റെ ഭാഗമായി രോഗ നിര്‍മാര്‍ജനം തുടങ്ങി നിരവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്കു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
പോത്താനിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ജീവിതശൈലി രോഗിങ്ങളെ നേരിടാന്‍ വലിയ ഉദ്യമത്തിന് ആരോഗ്യവകുപ്പ് തുടക്കമിടുകയാണ്. വരുന്ന മെയ് 17 ന് ജീവിതശൈലി രോഗങ്ങളെ നേരിടാനുള്ള പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജീവിത ശൈലി രോഗത്തിനു ചികിത്സയെക്കാള്‍ പ്രധാനം പ്രതിരോധ ശേഷി വര്‍ധിപ്പിക്കലാണ്. ഇതിനായി ഒരു ജനകീയ ഇടപെലാണ് ആരോഗ്യവകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. ആദ്യഘട്ടത്തില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലെയും ഓരോ പഞ്ചായത്തില്‍ തുടങ്ങി, മൂന്നു വര്‍ഷത്തിനുള്ളില്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പോത്താനിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി നാടിനുസമര്‍പ്പിച്ചത്. കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഒ.പി വിഭാഗവും പൊതുജനാരോഗ്യ വിഭാഗവും ലാബും നവീകരിച്ചു.

ദേശീയ ആരോഗ്യമിഷന്റെ 14 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് വിഹിതമായ 12.5 ലക്ഷം രൂപയും ഉപയോഗിച്ച് ആര്‍ദ്രം മിഷന്‍ വിഭാവനം ചെയ്ത വിധമാണു നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.

കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ മഞ്ഞള്ളൂര്‍ സര്‍ക്കാര്‍ ആശുപത്രിയും ഓണ്‍ലൈന്‍ ഉദ്ഘാടനത്തിലൂടെ ആരോഗ്യ മന്ത്രി നാടിനു സമര്‍പ്പിച്ചു.

ചടങ്ങില്‍ ഡോ.മാത്യു കുഴല്‍നാടന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യാതിഥിയായിരുന്ന ചടങ്ങില്‍ ദേശീയ ആരോഗ്യ മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സജിത്ത് ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍, പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം ജോസഫ്, ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോള്‍ ഇസ്മായില്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ ജെയിംസ് കോറമ്പേല്‍, ജോമി തെക്കേക്കര, സാലി ഐപ്പ്, പോത്താനിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോളി സജി, ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ആശ ജിമ്മി, ജിനു മാത്യു, മേരി തോമസ്, വാര്‍ഡ് മെമ്പര്‍മാരായ വില്‍സന്‍ ഇല്ലിക്കല്‍, ഫിജിന അലി, ജോസ് വര്‍ഗീസ്, ബിസിനി ജിജോ, സജി കെ. വര്‍ഗീസ്, സുമ ദാസ്, ടോമി ഏലിയാസ്, രാജന്‍ കുമാരന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.വി.ജയശ്രീ, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ബി. ആഷിശ്, പോത്താനിക്കാട് എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ സുജേഷ് മേനോന്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

മഞ്ഞള്ളൂര്‍ കുടുംബരോഗ്യ കേന്ദ്രത്തില്‍
പ്രാദേശികമായി നടന്ന പൊതുയോഗത്തിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിന്‍ നിര്‍വഹിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നുള്ള 50 ലക്ഷവും എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നുള്ള 60 ലക്ഷവും, ദേശീയ ആരോഗ്യമിഷന്റെ വിഹിതവും ഉപയോഗിച്ചാണ് മഞ്ഞള്ളൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചത്.

കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയതോടെ പോത്താനിക്കാട് ആശുപത്രിയിലും മഞ്ഞള്ളൂര്‍ ആശുപത്രിയിലും
ഒ.പി സേവനം രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ ഇവിടെ ലഭ്യമാകും. ജീവിതശൈലി രോഗനിര്‍ണയ നിയന്ത്രണ ക്ലിനിക്കുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഇവിടെനിന്നു ലഭിക്കും.

ചിത്രം : പോത്താനിക്കാട്ട് കുടുംബാരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ച് ആരോഗ്യ മന്ത്രി വീണ ജോർജ് സംസാരിക്കുന്നു.

You May Also Like

ACCIDENT

കോതമംഗലം: കാസർകോഡ് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കാസർഗോഡ് എ ആർ ക്യാമ്പിലെ അസി.എം റ്റി ഒ സജി മാത്യു വാണ്...

CRIME

പോത്താനിക്കാട്: പോത്താനിക്കാട് വീടിന് തീവച്ച കേസിൽ പ്രതി അറസ്റ്റിൽ . പൈങ്ങോട്ടൂർ ആയങ്കര പറക്കാട്ട് വീട്ടിൽ ബേസിൽ ബെന്നി (22) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കേപ്പടി ഭാഗത്തുള്ള പോഞ്ചാലി ശിവന്റെ വീടിനാണ്...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വദേശിയെ യുഎഇയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യുഎഇ ഉമ്മുല്‍ഖുവൈനിലെ താമസസ്ഥലത്താണ് പോത്താനിക്കാട് മറ്റത്തില്‍ ആല്‍ബിന്‍ സ്‌കറിയയെ (38) വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ഷെയ്ഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍...

CRIME

പോത്താനിക്കാട് : അമ്പലത്തിലെ ഭണ്ഡാരമോഷ്ടാവ് അറസ്റ്റിൽ . പോത്താനിക്കാട് മാവുടി അപ്പക്കൽ വീട്ടിൽ പരീത് (അപ്പക്കൽ പരീത് 59) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവാണിയൂർ കുംഭ പ്പിള്ളി അമ്പലം, മോനിപ്പിള്ളി...