CRIME
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ ഒരു വര്‍ഷത്തോളമായി ഒളിവിലായിരുന്ന പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു.

പോത്താനിക്കാട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ ഒരു വര്‍ഷത്തോളമായി ഒളിവിലായിരുന്ന പ്രതിയെ പോത്താനിക്കാട് പോലീസ് അറസ്റ്റു ചെയ്തു. വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ എറണാകുളം മട്ടാഞ്ചേരി ജന്മപറമ്പില്‍ അരുണ്‍ (23) നെയാണ് അറസ്റ്റു ചെയ്തത്. 2018 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ഇയാള്‍ ഒളിവിലായിരുന്നു.
മൂവാറ്റുപുഴ ഡിവൈഎസ്പിയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോത്താനിക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ നോബിള്‍ മാനുവല്‍, അസിസ്റ്റന്റ് എസ്ഐ അഷ്റഫ്, സീനിയര്‍ സിപിഒമാരായ സലിം, രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം തമിഴ്നാട് നാഗപട്ടണത്തുനിന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാള്‍ ഇവിടെ തമിഴ് സ്ത്രീയെ വിവാഹം ചെയ്ത് സേവ്യര്‍ എന്ന വ്യാജപേരില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്.
CRIME
ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി ആസ്സാം സ്വദേശി മൂവാറ്റുപുഴയിൽ പിടിയിൽ.

മൂവാറ്റുപുഴ : ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി ആസ്സാം സ്വദേശി പിടിയിൽ. മുവാറ്റുപുഴ യൂറോപ്യൻ മാർക്കറ്റ് ഭാഗത്ത് സലഫി മസ്ജിദ് സമീപം വാടകക്ക് താമസിക്കുന്ന ആസ്സാം കാംരൂപ്, റങ്ങിയനൽഹരി ഗ്രാമത്തിൽ രാജു (24( വിനെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് 1015 പായ്ക്കറ്റ് ഹാന്‍സ് ഉള്‍പ്പെടെയുള്ള പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. എറണാകുളം റേഞ്ച് ഡിഐജി ഡോ എ.ശ്രീനിവാസിന്റെ നിർദേശപ്രകാരം നടത്തിയ സ്പെഷ്യൽ കോമ്പിങ് ഓപ്പറേഷനിൽ ആണ് പ്രതി അറസ്റ്റിൽ ആയത്. കൂടാതെ കോമ്പിങ് ഓപ്പറേഷന്റെ ഭാഗമായി മുവാറ്റുപുഴ സ്റ്റേഷൻ പരിധിയിൽ 4 പിടികിട്ടാപുള്ളികൾ ഉൾപ്പെടെ 18 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
14 വർഷമായി ജാമ്യം എടുത്തു മുങ്ങിയ അടിപിടി കേസിലെ പ്രതിയുൾപ്പടെയാണ് മുവാറ്റുപുഴ ഡിവൈഎസ്പി എസ് മുഹമ്മദ് റിയാസിന്റെ മേൽനോട്ടത്തിൽ പിടിയിൽ ആയത്. പോലീസ് സംഘത്തിൽ ഇൻസ്പെക്ടർ കെ എൻ രാജേഷ്, എസ്ഐ മാരായ വിഷ്ണു രാജു, ശരത് ചന്ദ്രകുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സി.എം.രാജേഷ്, സീനിയർ സിപിഓമാരായ ബേസിൽ സ്കറിയ, അനസ്, ജോബി ജോൺ, സിബി ജോർജ്, ബിബിൽ മോഹൻ, പി.എം.രതീഷ് എന്നിവരാണ് ഉണ്ടായിരുന്നത്. ജാമ്യം എടുത്തു മുങ്ങി നടക്കുന്നവർക്കെതിരെയും മറ്റും കർശന പരിശോധന നടത്തും.
CRIME
ബൈക്ക് മോഷ്ടാക്കളെ കോതമംഗലം പോലീസ് പിടികൂടി

കോതമംഗലം : ബൈക്ക് മോഷ്ടാക്കളായ മൂന്ന് പേർ കോതമംഗലം പോലീസിന്റെ പിടിയിലായി. ആയക്കാട് മറ്റത്തിൽ വീട്ടിൽ മഹിലാൽ (23), ഇയാളുടെ സഹോദരൻ മിഥുൻ ലാൽ (20), നെല്ലിക്കുഴി പാറക്കൽ വീട്ടിൽ അച്ചു (23), എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ നവംബറിൽ നടന്ന ബൈക്ക് മോഷണ കേസിലാണ് അറസ്റ്റ്. കോതമംഗലം സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള സ്ഥിരം മോഷ്ടാവാണ് മഹിലാൽ. പോലീസിന്റെ നിരന്തര നിരീക്ഷണത്തിനൊടുവിൽ ഇയാളെയാണ് ആദ്യം പിടികൂടിയത്. തുടർന്ന് വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് സഹോദരൻ മിഥുൻ ലാൽ, അച്ചു എന്നിവരെ പിടികൂടിയത്.
മുൻപ് രാമല്ലൂർ ഭാഗത്ത് നിന്ന് രണ്ട് മോട്ടറുകൾ മോഷണം നടത്തിയതും ഇവരാണെന്ന് തെളിഞ്ഞു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി.ടി.ബിജോയ്, എസ്.ഐ അൽബിൻ സണ്ണി, എ.എസ്.ഐ കെ.എം.സലിം, എസ്.സി.പി.ഒ മാരായ പി.ജെ.ദിലീപ്, ജോസ് ബിനോ തോമസ്, സുനിൽ മാത്യു, പി.എം.അജിംസ് എന്നിവരാണ് ഉണ്ടായിരുന്നത്.
CRIME
വീട്ടിൽ നിന്ന് വാഷും വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടികൂടി.

കോതമംഗലം : കുട്ടമ്പുഴയിൽ നിന്ന് വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി. കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രവൻ്റിവ് ഓഫീസർ കെ എ നിയാസും പാർട്ടിയും കുട്ടമ്പുഴ മണികണ്ഠൻചാൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് 355 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. മണികണ്ഠൻചാൽ മംഗലമുണ്ടക്കൽ വീട്ടിൽ ഗോപാലൻ മകൻ സുജേഷ്(44) എന്നയാളെ അറസ്റ്റ് ചെയ്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ സിദ്ദിഖ് AE, സിവിൽ എക്സൈസ് ഓഫീസർമാരായ KC എൽദോ ,ബിജു PV എന്നിവർ ഉണ്ടായിരുന്നു.
-
ACCIDENT1 week ago
വാഹനാപകടത്തില്‍ കോട്ടപ്പടി സ്വാദേശിയായ യുവാവ് മരണപ്പെട്ടു.
-
CRIME1 week ago
പോക്സോ കേസ് : കോതമംഗലം സ്വദേശിക്ക് പത്ത് വർഷം തടവ്
-
AGRICULTURE1 week ago
കോതമംഗലത്തും വിളയുമെന്ന് തെളിയിച്ചു ഇന്തോനേഷ്യൻ പഴമായ “മട്ടോവ”
-
CRIME7 days ago
വീട്ടിൽ നിന്ന് വാഷും വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടികൂടി.
-
NEWS7 days ago
ബന്ധുക്കളായ വിദ്യാർത്ഥികൾ പൂയംകുട്ടി പുഴയില്‍ മുങ്ങിമരിച്ചു
-
NEWS1 week ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം റീച്ചിലെ നിർമ്മാണം: ഉന്നതതല സംഘം സ്ഥലം സന്ദർശിച്ചു.
-
CHUTTUVATTOM1 week ago
നാട്ടുകാർക്ക് വേണ്ടി അധികാരികൾ ഒറ്റക്കെട്ടായി; കോട്ടപ്പാറ വനാതിർത്തിയോട് ചേർന്നുള്ള റോഡ് നവീകരണം ആരംഭിച്ചു
-
EDITORS CHOICE3 days ago
യാത്രക്കാരന് പുതുജീവൻ; രക്ഷകരായി അജീഷും, രാജീവും സഹ യാത്രക്കാരും; കോതമംഗലത്തിന്റെ അഭിമാനമായി സൂപ്പർ എക്സ്പ്രസ്സ്