CRIME
ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കോതമംഗലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുളിന്താനം സ്വദേശിയായ 48-കാരൻ ബെന്നി ജോസഫാണ് ഏഴാം ക്ലാസ് കാരനായ വിദ്യാർത്ഥിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായത്. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്ത് മുറിയിൽ അതിക്രമിച്ച് കയറിയാണ് പ്രതി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. പോത്താനിക്കാട് SHO നോബിൾ മാനുവൽ, SI മാരായ ജിയോ മാത്യു, എൽദോസ് M, ASI ഫാൽബി അഗസ്റ്റിൻ, സലിം k M, അഫ്സൽ കോയ, ജീസൺ വർഗീസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
CRIME
കോതമംഗലത്ത് അനധികൃത മണ്ണ് ഖനനം; ആറ് വാഹനങ്ങൾ പോലീസ് പിടിയിൽ.

കോതമംഗലം : കോതമംഗലത്ത് വിവിധ ഭാഗങ്ങളിൽ അനധികൃത മണ്ണ് ഖനനം ,ആറ് വാഹനങ്ങൾ പിടിയിൽ. മതിയായ രേഖകൾ ഇല്ലാത മണ്ണടിച്ച രണ്ട് മണ്ണ് മാന്തിയന്ത്രങ്ങളും നാല് ടിപ്പറുകളുമാണ് കോതമംഗലം എസ് എച്ച് ഓ പി ടി ബിജോയിയും സംഘവും പിടികൂടിയത്. ജിയോളജി വകുപ്പിൻ്റെ പാസില്ലാതെ കോതമംഗലം താലൂക്കിലെ വിവിധ മേഖലകളിൽ മണ്ണ് ഖനനം നടക്കുന്ന തായി ആക്ഷേപമുയർന്നതിനെ തുടർന്നാണ് പൊലീസ് നടപടി.
CRIME
കഞ്ചാവുമായി നിരവധി കേസിലെ പ്രതി പെരുമ്പാവൂരിൽ പിടിയിലായി.

പെരുമ്പാവൂർ : എഴുന്നൂറ്റിപത്ത് ഗ്രാം കഞ്ചാവുമായി നിരവധി കേസിലെ പ്രതി പിടിയിൽ. പെരുമ്പാവൂർ ഒന്നാംമൈൽ നടപ്പറമ്പിൽ സലാം (51) നെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുചക്ര വാഹനത്തിൽ കഞ്ചാവ് വിൽപ്പനയ്ക്ക് കൊണ്ടുപോകുമ്പോഴാണ് പള്ളിക്കര ഭാഗത്ത് വച്ച് ഇയാളെ പിടികൂടിയത്. ബൈക്കും കസ്റ്റഡിയിലെടുത്തു. ചെറിയ പൊതികളിലാക്കിയാണ് വിൽപ്പന. ഇൻസ്പെക്ടർ വി.പി.സുധീഷ്, എസ് ഐ എ.ബി.സതീഷ്, എ.എസ്.ഐമാരായ ജെ.സജി, കെ.എ.നൗഷാദ്, എസ്.സി.പി.ഒ മാരായ പി.എ.അഫ്സൽ, അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
CRIME
കോതമംഗലത്ത് വൻ ഹെറോയിൻ വേട്ട

നെല്ലിക്കുഴി : കോതമംഗലം എക്സൈസ് നെല്ലിക്കുഴിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ നിന്നും വൻതോതിൽ ഹെറോയിൻ കണ്ടെത്തി. ഇന്നലെ വൈകിട്ട് നെല്ലിക്കുഴി ഭാഗത്ത് നിന്നും പിടികൂടിയ ആസാം സ്വദേശിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആസ്സാം സ്വദേശികൾ ആയ രണ്ടു പേരെ കൂടി കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ VR ഹിരോഷിന്റെ നേതൃത്വത്തിലുള്ള പാർട്ടി വൻതോതിൽ മയക്കുമരുന്നുമായി പിടികൂടി. അസാം സ്വദേശികളായ ജലാലുദ്ദീൻ, അബുതാഹിർ എന്നിവരിൽ നിന്നും 3 ലക്ഷം രൂപ വില വരുന്ന ബ്രൗൺ ഷുഗർ എന്നറിയപ്പെടുന്ന ഹെറോയിൻ ആണ് പിടികൂടിയത്. നെല്ലിക്കുഴിയിലും പരിസരപ്രദേശങ്ങളിലുമുള്ള അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുന്നതിനായാണ് വൻതോതിൽ ഹെറോയിൻ സൂക്ഷിച്ചിരുന്നതെന്ന് പ്രതികൾ പറഞ്ഞു. ആസ്സം സംസ്ഥാനത്തു നിന്ന് നേരിട്ട് ട്രെയിൻ മാർഗ്ഗം കേരളത്തിൽ എത്തിച്ചാണ് വിൽപ്പന നടത്തിയിരുന്നത്.
പ്രവൻറിവ് ഓഫീസർമാരായ എൻ ശ്രീകുമാർ, കെ കെ വിജു സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുള്ളക്കുട്ടി കെ എം, ജിജിN ജോസഫ്, നവാസ് CM, അജീഷ് കെ ജി, ബിജു ഐസക്, വിനോദ്,അമൽT അലോഷ്യസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഫൗസിയ, എക്സൈസ് ഡ്രൈവർ കബീരാജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്
കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
-
CRIME1 week ago
പരീക്കണ്ണിപ്പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
-
CRIME3 days ago
കോതമംഗലത്ത് വൻ ഹെറോയിൻ വേട്ട
-
CRIME1 week ago
വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു
-
ACCIDENT1 week ago
പത്രിപ്പൂ പറക്കാൻ പോയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു.
-
CRIME4 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.
-
AGRICULTURE5 days ago
ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം
-
Business1 week ago
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം
-
AGRICULTURE3 days ago
പിണ്ടിമനയിലും തണ്ണീർമത്തൻ വസന്തം