കോതമംഗലം: പൂയംകൂട്ടി പുഴയിൽ മീൻ പിടിക്കാനിറങ്ങിയ ആളെ കാണാതായി.
മാമലകണ്ടം ചാമപ്പാറ നിരപ്പേൽ റെജി (50) നെയാണ് പൂയംകൂട്ടിപുഴയിൽ കാണാതായത്. പൂയം കൂട്ടി പുഴയുടെ മുകളിൽ പീണ്ടിമേടിന് സമീപം കുഞ്ചിയാർ പെടലക്കയം ഭാഗത്ത്
സുഹൃത്തുക്കളുമൊത്ത് മീൻപിടിക്കാനിറങ്ങിയപ്പോഴാണ് അപകടം.
പൂയംകൂട്ടി ഉൾവനത്തിൽപ്പെട്ട പ്രദേശമാണിത്.കൂടെയുള്ളവർ വിവരം അറിയിച്ചതിനെ തുടർന്ന് കുട്ടംമ്പുഴ റേഞ്ചിലെ വനപാലകരും നാട്ടുകാരും പോലീസും ചേർന്ന് അന്വോഷണം തുടങ്ങി.