Connect with us

Hi, what are you looking for?

EDITORS CHOICE

മാതൃത്വത്തെക്കുറിച്ച് കവിതയെഴുതി ജില്ലയില്‍ താരമായി വിദ്യാര്‍ഥിനി കൃഷ്ണപ്രിയ.

കോതമംഗലം: കവിതാ രചനയില്‍ ജില്ലയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും എസ്പിസി ഫസ്റ്റ് കമാണ്ടറുമായ കൃഷ്ണപ്രിയ ബിനു. മാതൃദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ സ്റ്റുഡന്റ് വോളന്റിയര്‍ കോര്‍പ്‌സ് (എസ് വി സി) ആണ് മത്സരം സംഘടിപ്പിച്ചത്. പരീക്കണ്ണി ഉപ്പുകുഴി തോട്ടുങ്കല്‍ ബിനുവിന്റെയും ഷിജിയുടെയും മകളാണ്. ഭരതനാട്യം, വര്‍ക് എക്സ്പ്പീരിയന്‍സ്, വഞ്ചിപ്പാട്ട് എന്നിവയിലും സ്പോര്‍ട്സ് ഐറ്റങ്ങളായ ലോങ് ജമ്പ്, ഹൈജമ്പ്, റിലേ, ഓട്ടമത്സരങ്ങളിലും മിടുക്കിയാണ് കൃഷ്ണപ്രിയ.

You May Also Like