Connect with us

Hi, what are you looking for?

CHUTTUVATTOM

വേട്ടാംമ്പാറയിൽ കാട്ടാന ശല്യത്തിൽ കാർഷിക വിളകൾക്ക് നാശം.

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ ഒന്നാം വാർഡായ വേട്ടാംമ്പാറയിൽ വീണ്ടും കാട്ടാനയിറങ്ങി ഏത്തവാഴകളടക്കമുള്ള കാർഷിക വിളകൾ നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കാട്ടാന കൃഷിയിടങ്ങളിൽ എത്തിയത്. ജോബി ആൻ്റണി, അറയാനിക്കൽ എന്ന കർഷകൻ കൃഷി ചെയ്ത ഇൻഷൂർ ചെയ്ത കുലക്കാത്ത ഏത്തവാഴകൾ എഴുപതോളം പൂർണ്ണമായുംനശിപ്പിക്കപ്പെട്ടത്. കയ്യാലകളും, ഫെൻസിംഗും ഉൾപ്പെടെ തകർത്തുകൊണ്ട് നിത്യവും ആനകൾ വരുന്നത് കാർഷിക മേഖലക്ക് കനത്ത തിരിച്ചടിയാണ് വരുത്തുന്നത്.അധികൃതരുടെ ഇടപെടൽ കാര്യക്ഷമമാക്കണമന്നും കർഷകർ ആവശ്യപ്പെട്ടു.

കൃഷിനാശ നഷ്ടം സംഭവിച്ചക്യഷിയിടങ്ങൾ വാർഡ് മെമ്പർ സിബി പോൾ,
പിണ്ടിമനകൃഷി ഓഫീസർ ഇ.എം.അനീഫ, കൃഷി അസിസ്റ്റൻ്റ് വി.കെ.ജിൻസ് എന്നിവർ കൃഷിയിടം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. കാട്ടാന ശല്യം രൂക്ഷമാകുന്ന ഈ മേഖലകളിൽ കാർഷിക വിളകൾക്കുണ്ടാകുന്ന നഷ്ടംകുറക്കുന്നതിനായി കർഷകരെ വിള ഇൻഷൂറൻസ് പദ്ധതിയിൽ അംഗമാക്കുന്നതിനുള്ള പദ്ധതികൾ ഈ പ്രദേശങ്ങളിൽവ്യാപിപ്പിക്കുന്നതിനുള്ളപ്രവർത്തനങ്ങൾ നടന്നുവരികയാണന്നും കൃഷിവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...