Connect with us

Hi, what are you looking for?

NEWS

കുണ്ടും കുഴിയുമായി പെരിയാർവാലി കനാൽ ബണ്ട് റോഡ്.

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ ചെങ്കര മുതൽ പിണ്ടിമന പഞ്ചായത്ത് കാര്യലയം സ്ഥിതി ചെയ്യുന്ന മുത്തംകുഴിവരെയുള്ള പെരിയാർവാലി മെയിൻ കനാൽ ബണ്ട് റോഡ് പൊട്ടിപൊളിഞ്ഞ് തകർന്ന് കിടക്കുവാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.ദിവസേന നൂറുകണക്കിന് വാഹനങ്ങളും, സ്കൂൾ കോളേജു വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ആളുകൾ സഞ്ചരിക്കുന്ന ഒരു റോഡാണ് അധികൃതർ അവഗണിച്ചിരിക്കുന്നത്. ഭുതത്താൻകെട്ട്, ഇടമലയാർ, തട്ടേക്കാട് ,ഇഞ്ചതൊട്ടി എന്നി വിനോദ സഞ്ചാര മേഖലയിലേക്ക്, കനാലിലൂടെ ഒഴുകുന്ന വെള്ളത്തിൻ്റെ ഭംഗിയും, ഗ്രാമിണസൗന്ദര്യവും ഒക്കെ ആസ്വാദിച്ച് എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കുന്ന ഒരു റോഡുകുടിയാണിത്.

കാലാകാലങ്ങളിൽ അറ്റകുറ്റപണികൾ നടത്തത്തതാണ് റോഡ് തകർന്നടിയാൻ കാരണമായത്. രാത്രി കാലങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ സഞ്ചരി ക്കുന്ന പലരും ഈ മരണക്കുഴിയിൽ വീണിട്ടുണ്ട്. ചിലർ കനാലിലേക്കും തെറിച്ച് വീണ സംഭവങ്ങൾ ഉണ്ട്. റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

You May Also Like

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...

NEWS

കോതമംഗലം : സെൻട്രൽ റോഡ് ഫണ്ട്: ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിൻറെ ടെൻഡർ പൂർത്തികരിച്ചു . ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡ് ടെൻഡർ പൂർത്തികരിച്ചു. നിർമ്മാണം ഉടൻ ആരംഭിക്കും...

NEWS

കോതമംഗലം : ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 16 കോടി രൂപ മുടക്കിയാണ് ആധുനിക രീതിയിൽ റോഡ്...