Connect with us

Hi, what are you looking for?

NEWS

മൂക്ക് പൊത്തി വേണം സാറെ ഇതിലൂടെ സഞ്ചരിക്കാൻ; മാലിന്യ കൂമ്പാരമായി പെരിയാർ വാലി കനാൽ ബണ്ട്.

ഏബിൾ. സി. അലക്സ്‌

കോതമംഗലം :പിണ്ടിമന പഞ്ചായത്തിലൂടെ കടന്നു പോകുന്ന പെരിയാർ വാലി കനാൽ ബണ്ടിന്റെ ഇരു വശവും മാലിന്യ കൂമ്പാരമാണ്. കനാലിന്റെ ഇരുവശവും കാടുപിടിച്ചു കിടക്കുന്നതു കൊണ്ട് മാലിന്യം പേറിയ പൊതികൾ ദിവസേന തള്ളുകയാണ്. വലിയ ചാക്കുകളിലും, പ്ലാസ്റ്റിക് ക്യാരി ബാഗ്കളിലും ഒക്കെ ആയിട്ടാണ് ഈ നിക്ഷേപിക്കൽ . ഇതിൽ കക്കുസ് മാലിന്യം, അറവു മാലിന്യങ്ങൾ,ഹോട്ടലുകളിലെയും, വീടുകളിലെയും അടുക്കള മാലിന്യങ്ങൾ, മുടി വെട്ടു അവശിഷ്ട്ടങ്ങൾ എന്നിവ ക്ക്‌ പുറമെ ഒഴിഞ്ഞ മദ്യകുപ്പികൾ വരെ ഉണ്ട്.രാത്രിയുടെ മറവിൽ, നാലു ചക്ര വാഹനങ്ങളിലും, ഇരു ചക്ര വാഹനങ്ങളിലും ഒക്കെ ആയിട്ടാണ് ഈ സാമൂഹ്യ വിരുദ്ധ ചെയ്തികൾ.

കുറച്ചു മാസങ്ങൾക്ക് മുൻപ് ഇതുപോലെ മാലിന്യം നിക്ഷേപിച്ചവരെ പ്രദേശത്തെ സാമൂഹിക പ്രവർത്തകർ കയ്യോടെ പിടികൂടുകയും, അവരെ പോലീസിൽ ഏൽപ്പിക്കുകയും, പോലീസ് അവരെക്കൊണ്ട് മാലിന്യം തിരികെ വാരിപ്പിക്കുകയും ചെയ്തിരുന്നു. ചെമ്മീൻകുത്ത് മുതൽ മുത്തംകുഴി വരെയുള്ള കനാൽ ബണ്ടിന്റെ ഇരുവശങ്ങളിലെയും കുറ്റികാടുകളിൽ മാലിന്യങ്ങൾ, പ്ലാസ്റ്റിക് ബാഗുകളിൽ കെട്ടി കിടന്ന് അഴുകി ദുർഗന്ധം ഉണ്ടാക്കുന്നു.മൂക്ക് പൊത്തി വേണം ഇതിലൂടെ സഞ്ചരിക്കാൻ. കൊറോണ ക്കാലവും, മുഖാവരണം ധരിക്കുന്നതിനാലും തെല്ലു ആശ്വാസം ഉണ്ട്.

തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ, ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ, തൊഴിലുറപ്പ് മിഷൻ എന്നിവയൊക്കെ പങ്കാളികളായി മാലിന്യമുക്ത കേരളത്തിനായി കൈകോർക്കുമ്പോൾ ആണ് ചില സാമൂഹ്യ വിരുദ്ധരുടെ ഈ പ്രവർത്തികൾ എന്നോർക്കണം.വഴി യാത്രക്കാർക്ക് മാത്രമല്ല, പ്രദേശ വാസികൾക്ക് ഇവിടെ കിടന്നുറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. കാലങ്ങളായി പൊട്ടി പൊളിഞ്ഞു തകർന്നു തരിപ്പനാമായി കിടക്കുന്ന കനാൽ ബണ്ട് റോഡിലൂടെ സഞ്ചാരിക്കുന്നതിൻ്റെ ദുർഗതിയോടൊപ്പം ഈ നാറ്റം കൂടി സഹിക്കേണ്ട ഗതികേടിലാണ് വഴിയാത്രക്കാരും, പ്രദേശവാസികളും. എത്രയും വേഗം കനാലിൻ്റെ ഇരുവശങ്ങളിലുമുള്ള കാടുകൾ വൃത്തിയാക്കിയാൽ ഈ മാലിന്യം നിക്ഷേപിക്കലിന് ഒരു അറുതി ഉണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...