Connect with us

Hi, what are you looking for?

NEWS

പറമ്പഞ്ചേരി ജനകീയ ആരോഗ്യകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു

പോത്താനിക്കാട്: കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെയും പോത്താനിക്കാട് പഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പറമ്പഞ്ചേരി ജനകീയ ആരോഗ്യ കേന്ദ്രം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നാടിന് സമര്‍പ്പിച്ചു. വര്‍ഷങ്ങളായി ഉപയോഗപ്പെടുത്താന്‍ കഴിയാതെ കിടന്ന പഞ്ചായത്തിന്റെ ആസ്തിയിലുള്ള സ്ഥലത്താണ് ജനകീയ ആരോഗ്യകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ കണ്‍സള്‍ട്ടേഷന്‍ റൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് ജോസ് മേലേത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എ.എം ബഷീര്‍ മുഖ്യപ്രഭാഷണവും നടത്തി. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. എം ജോസഫ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ലിന്‍സി നൈനാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഫിജിന അലി, സാലീ ഐപ്പ്,ആനീസ് ഫ്രാന്‍സിസ്,ജോമി തെക്കേക്കര,നിസാ മോള്‍ ഇസ്മായില്‍,ജിനു മാത്യു,മേരി തോമസ്,ഡോളി സജി, ബിസിനി ജിജോ,സജി.കെ. വര്‍ഗീസ്, സുമ ദാസ്, വില്‍സണ്‍ ഇല്ലിക്കല്‍,സാബു മാധവന്‍,ആശ ജിമ്മി,ഷാജി സി.ജോണ്‍,നിസാര്‍ പാലക്കല്‍,സാബു വര്‍ഗീസ്, അനില്‍കുമാര്‍ കെ,ഡോക്ടര്‍ സുജേഷ് മേനോന്‍ എന്നിവര്‍ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം: കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന്റെ വെയിറ്റിംഗ് ഷെഡ്ഡിലെ ഫാനുകള്‍ പ്രവര്‍ത്തനരഹിതം. യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കാനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചതാണ് ഫാനുകള്‍. കഴിഞ്ഞദിവസങ്ങളിലെ കൊടുംചൂടില്‍പ്പോലും ഫാനുകള്‍ നോക്കുകുത്തിയായിരുന്നു. ബസ് സ്റ്റാന്‍ഡിലെ ലൈറ്റുകളും പ്രവര്‍ത്തന...

NEWS

കോതമംഗലം: കളക്ടറുടെ ഓർഡറിന് പുല്ലുവില കൊച്ചി മൂന്നാർ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ മുതൽ മൂന്നാർ വരെയുള്ള ഭാഗത്ത് ദേശീയപാത നവീകരണ നിർമ്മാണത്തിന്റെ ഭാഗമായി ദേശീയപാതയുടെ ഇരുവശവും പല സ്ഥലങ്ങളിലും വൻതോതിൽ മണ്ണുകളും...

NEWS

പിണ്ടിമന:  പഞ്ചായത്ത് പത്താം വാർഡിലെ അടിയോടി ഓക്സിജൻ ബയോഡൈവേഴ്സിറ്റി പാർക്ക് ,എറണാകുളം ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ആർ സി പ്രേം ഭാസ് ,ടൂറിസം പ്രൊജക്ട് എഞ്ചിനിയർ എസ് ശ്രീജ, ടൂറിസം പ്രൊമോഷൻ...

NEWS

കോതമംഗലം: ജില്ലയിൽ പലയിടങ്ങളിലും ഭയാനകാംവിധത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ച സാഹചര്യത്തിൽ കോട്ടപ്പടി പഞ്ചായത്തിൽ മഞ്ഞപ്പിത്ത മുന്നൊരുക്കങ്ങൾ ആരംഭിച്ചു. തൊട്ടടുത്ത വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിലാണ് കോട്ടപ്പടിയിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചത്. ഒരു മഞ്ഞപ്പിത്ത കേസ്...