Connect with us

Hi, what are you looking for?

NEWS

താലൂക്ക് ആശുപത്രിയിലെ ബില്ലിംഗ് കൗണ്ടറിൽ ഓൺലൈൻ പണമിടപാട് സേവനങ്ങൾ പുനഃസ്ഥാപിക്കണം: ബിനിൽ വാവേലി

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് ബില്ലിംഗ് കൗണ്ടറിൽ ഓൺലൈൻ പണമിടപാട് സൗകര്യങ്ങൾ നിലവിൽ ലഭ്യമല്ലാത്ത സാഹചര്യമാണ് ഉള്ളത്. കഴിഞ്ഞ സെപ്റ്റംബർ മാസം വരെ ഈ സൗകര്യങ്ങൾ ഉണ്ടായിരുന്നു എങ്കിലും സങ്കേതിക തടസ്സങ്ങൾ ഉന്നയിച്ച് താത്കാലികമായി നിർത്തി വെച്ചതിന് ശേഷം ഇതുവരെ പുനരാരംഭിച്ചട്ടില്ല. കയ്യിൽ ചെറിയ തുകയുമായി രാവിലെ തന്നെ ചീട്ട് എടുക്കുന്നതിനും മറ്റുമായി എത്തുന്ന നിരവധി രോഗികൾക്ക് ഇത് ഒട്ടേറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. അടുത്ത് ATM സൗകര്യങ്ങൾ ഇല്ലാത്തത് ഈ പ്രതിസന്ധിയുടെ ആഘാതം വർദ്ധിപ്പിക്കുന്നു. പലപ്പോഴും അവിചാരിതമായിട്ടാണ് ഡോക്ടർമാർ രോഗികളോട് രോഗ നിർണയത്തിന് വേണ്ട പല പരിശോധനകൾ നടത്താൻ നിർദ്ദേശിക്കുക എന്നാൽ പലരും തന്നെ അതിന് ആവശ്യമായ തുക കയ്യിൽ കരുതിയായിരിക്കില്ല എത്തുന്നത്.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഡിജിറ്റൽ രംഗത്തുള്ള എല്ലാ സേവനങ്ങളും പ്രത്യേകിച്ച് പണമിടപാടുകൾ വളരെ പ്രോത്സാഹിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ ഓൺലൈൻ സൗകര്യങ്ങളായ യു.പി.ഐ, ക്യൂ.ആർ സ്കാൻ പേയ്മെൻ്റ്, കാർഡ് സ്വൈപിങ് തുടങ്ങിയവ ബില്ലിംഗ് കൗണ്ടറിൽ ലഭ്യമാക്കി രോഗികൾ നേരിടുന്ന ഈ പ്രതിസന്ധി പരിഹരിക്കണം എന്ന് കേരള വിദ്യാർത്ഥി കോൺഗ്രസ്സ് (എം) എറണാകുളം ജില്ല പ്രസിഡൻ്റ് ബിനിൽ വാവേലി ആവശ്യപ്പെട്ടു.

You May Also Like

ACCIDENT

കോതമംഗലം : തൃക്കാരിയൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യത കാലിൽ ഇടിച്ചു യുവാവ് മരണപ്പെട്ടു. കോട്ടപ്പടി തോളേലി സ്വദേശി നിതിൻ (33) ആണ് മരിച്ചത്. മൃതദേഹം ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ. എക്സ്സൈസ് ഉദ്യോഗസ്ഥനാണ്...

CHUTTUVATTOM

കോതമംഗലം: മൂവാറ്റുപുഴ, കോതമംഗലം താലൂക്ക് കേന്ദ്രങ്ങള്‍, തട്ടേക്കാട് ഭൂതത്താന്‍കെട്ട് ടൂറിസ്റ്റ് കേന്ദ്രം, വിവിധ മലയോര ഗ്രാമങ്ങള്‍ തുടങ്ങിയവയെല്ലാം മദ്യ-ലഹരി മാഫിയകളുടെ പിടിയിലമര്‍ന്ന് ജനജീവിതം ദുസഹമാകുന്ന സാഹചര്യമുണ്ടായിട്ടും അധികൃതര്‍ നിഷ്‌ക്രിയത്വം പാലിക്കുകയാണെന്ന് കെസിബിസി മദ്യ-ലഹരി...

ACCIDENT

കോതമംഗലം: നെല്ലിക്കുഴി കമ്പനിപ്പടിയിലുണ്ടായ തീപിടുത്തത്തില്‍ ഏക്കര്‍ കണക്കിന് സ്ഥലം കത്തിനശിച്ചു. ആളപായമില്ല. 25 ഏക്കറോളം വരുന്ന പാറക്കുന്നിനാണ് തീപിടിച്ചത്. ജനവാസ മേഖലയിലേക്ക് തീപടര്‍ന്നില്ല. പാറമുകളില്‍ വളര്‍ന്ന് നില്‍ക്കുന്ന ഉണങ്ങിയ പുല്ലിനും വള്ളിച്ചെടികള്‍ക്കുമാണ് തീപിടിച്ചത്....

CHUTTUVATTOM

കോതമംഗലം: അറ്റകുറ്റപണി പൂര്‍ത്തിയാക്കി എംവിഐപി വലതുകര കനാല്‍ 27ന് തുറക്കും. കനാല്‍ തുറന്ന് കോതമംഗലം താലൂക്കിലെ പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, പല്ലാരിമംഗലം, വാരപ്പെട്ടി പഞ്ചായത്തുകളിലെ ജലക്ഷാമം പരിഹരിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. കനാലിന്റെ അറ്റകുറ്റപണി...

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ജന്മദിനാചരണവും, കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിനുള്ള പുരസ്‌കാര സമര്‍പ്പണവും, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കലും...

CHUTTUVATTOM

കോതമംഗലം: പൈങ്ങോട്ടൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോത്താനിക്കാട് പോലീസ് നിയമനടപടികള്‍ ആരംഭിച്ചു. പൈങ്ങോട്ടൂര്‍ ബസ്സ്റ്റാന്റിനു സമീപം ഒരു വിദ്യാര്‍ത്ഥിയെ നാലോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ഏതാനും...

CHUTTUVATTOM

കോതമംഗലം:  2016 മുതൽ കഴിഞ്ഞ 10 വർഷത്തിനിടെ കേരളത്തിൽ തെരുവ് നായ്ക്കളുടെ കടിയേറ്റ് മരണപ്പെട്ടത് 118 പേർ. ഫാം ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസീസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് വിവരങ്ങൾ ലഭിച്ചത്. ഏറ്റവും...

CHUTTUVATTOM

കോതമംഗലം: ഹരിതാഭവും, സുസ്ഥിരവുമായ ഭാവിലേക്കുള്ള ഓട്ടം എന്ന സന്ദേശവുമായി കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് അധ്യാപകരും, വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഗ്രീന്‍ മൈല്‍സ് മാരത്തണ്‍ സംഘടിപ്പിച്ചു. കോഴിപ്പിള്ളി പാര്‍ക്ക് ജങ്ഷന്‍ മുതല്‍ ടൗണ്‍ വഴി...

CHUTTUVATTOM

കോതമംഗലം :കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ യാത്രക്കാർക്ക് നവ്യാനുഭവമായി ഇനി മുതൽ ലൗ ബേർഡ്സുമുണ്ടാകും. കെഎസ്ആർടിസി ആധുനിക ബസ് ടെർമിനലിന്റെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായിട്ടാണ് ലൗ ബേർഡ്സുകളെ സജ്ജീകരിച്ചിട്ടുള്ളത്. കെഎസ്ആർടിസിയുടെ...

CHUTTUVATTOM

കോതമംഗലം: കീരംപാറ ഇടവകയില്‍ 70 വയസിനുമുകളില്‍ പ്രായമുള്ള മാതാപിതാക്കളെ ആദരിക്കുന്ന ലൈഫ് ഈസ് ബ്യൂട്ടിഫ്യുള്‍ പരിപാടി സംഘടിപ്പിച്ചു. ചടങ്ങിനു മുന്നോടിയായി മാതാപിതാക്കള്‍ കാഴ്ചയര്‍പ്പണം നടത്തി. തുടര്‍ന്ന് നടന്ന ദിവ്യബലിക്ക് ഗോരക്പുര്‍ ബിഷപ് മാര്‍...

CHUTTUVATTOM

കോതമംഗലം: പീപ്പിള്‍സ് ഫൗണ്ടേഷനും, പീസ് വാലി തണലും സംയുക്തമായി ഡീ-അഡിക്ഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ കോഡിനേറ്റര്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ മുഹമ്മദ് ഉമര്‍ അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം: മനുഷ്യര്‍ക്കിടയിലെ ജാതിമത ചിന്തകള്‍ക്കതീതമായി സ്‌നേഹവും സമാധാനവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മാനവമൈത്രി സംഗമം 2026 സംഘടിപ്പിച്ചു. കവളങ്ങാട് പാച്ചേറ്റി സൂഫി സെന്ററില്‍ നടന്ന മാനവ മൈത്രി സംഗമം ആന്റണി ജോണ്‍ എംഎല്‍എ...

error: Content is protected !!