കോതമംഗലം : മുവാറ്റുപുഴ -കാളിയാർ പ്രധാന റോഡിന്റെ പൈങ്ങോട്ടൂർ പഞ്ചായത്ത് അതിർത്തിയായ ആയങ്കര മുതൽ കൊല്ലൻപ്പടിവരെ തകർന്നു കിടക്കുന്ന ഭാഗം സഞ്ചാരയോഗ്യമാകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് പൈങ്ങോട്ടൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖത്തിൽ ആയങ്കരയിൽ റോഡിൽ വാഴനട്ട് പ്രതിഷേധിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീ. ധനേഷ് വർഗ്ഗീസിന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ. സമീർ കോണിക്കൽ പ്രതിഷേധയോഗം ഉൽഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീ. ലൂഷാദ് ഇബ്രാഹിം, കോൺഗ്രസ് നേതാക്കന്മാരായാ ടൈഗ്രീസ് ആന്റണി, ജോബി ജോസ്, മാത്യൂ ആദായി,സജി ജേക്കബ്, യൂത്ത് കോൺഗ്രസ് നേതാക്കൻമാരായ സിജോ ജോണ്, ജിൻഷാദ്, ജോബി ജോസ്, സോനറ്റ്,ജിബിൻ, ജെറിന് ജോർജ്ജ്, ബിജിത് എം ആദായി,ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി. നൈസ് എൽദോ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
