കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ജനവാസ മേഖലയായ 8.9725 ച. കി.മി പ്രദേശം പക്ഷി സങ്കേതത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കുന്നതിനുള്ള പ്രൊപോസൽ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന് സമർപ്പിച്ചതായി മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട് സംസ്ഥാന വന്യജീവി ബോർഡിന്റെ തീരുമാനത്തിന്മേൽ ഇതുവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും അടിയന്തരമായ നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിനെ സംബന്ധിച്ചുമുള്ള എം എൽ എയുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് മന്ത്രി സഭയിൽ വ്യക്തമാക്കിയത്.
നിലവില്‍ ആകെ 25.16 ച.കീ.മി വിസ്തീര്‍ണ്ണമുള്ള തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ജനവാസ മേഖലയായ 8.9725 ച.കീ.മി ഒഴിവാക്കി, പകരം മൂന്നാര്‍ വനം ഡിവിഷന്റെ പരിധിയിലുള്ള നേരിയമംഗലം റെയ്ഞ്ചിലെ പക്ഷി സംരക്ഷണ പ്രാധാന്യമുള്ള 10.1694 ച.കി.മീ വനപ്രദേശം തട്ടേക്കാട് പക്ഷി സങ്കേതത്തോട് കൂട്ടിചേര്‍ക്കുന്നതിനുള്ള പ്രൊപ്പോസല്‍, വന്യജീവി (സംരക്ഷണ) നിയമത്തിലെ സെക്ഷന്‍ 26 എ (3) യൂടെ വെളിച്ചത്തില്‍, തുടര്‍നടപടികള്‍ക്കായി, 25.012024-ലെ ഡി 2/111/2020/വനം നമ്പര്‍ സര്‍ക്കാര്‍ കത്ത് പ്രകാരം, കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്.ആയതില്‍, സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓര്‍മ്മകുറിപ്പും നല്‍കിയിട്ടുള്ളതായി മന്ത്രി എ കെ ശശീന്ദ്രൻ സഭയിൽ അറിയിച്ചു.
You May Also Like
NEWS
കോതമംഗലം : ആദ്യമായി ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ചിട്ടുള്ള കേരള സ്കൂൾ കായിക മേളയുടെ ഒരുക്കങ്ങൾ കോതമംഗലത്ത് പൂർത്തിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കോതമംഗലം എം എ കോളേജിലാണ് സ്വിമ്മിംഗ്...
NEWS
കോതമംഗലം : കീരമ്പാറ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് 4,30,000 രൂപ ചെലവഴിച്ച് നിർമ്മിച്ച കോട്ടമാലി തെക്കുംപുറം റോഡിൻറെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മാമച്ചൻ ജോസഫിന്റെ...
NEWS
കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ആവശ്യപ്പെട്ടു. നെൽകൃഷിക്ക് അടിവളമായും ഒന്നാം വളമായും കൃഷിക്കാർ...
NEWS
കോതമംഗലം: കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സബ് ട്രഷറിക്ക് മുന്നില്‍ ധര്‍ണ നടത്തി. ജില്ലാ സെക്രട്ടറി സി.എ. അലിക്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം...