കോതമംഗലം : പെരിയാർ വാലി കനാൽ ബണ്ട് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ച് അപകട മരണങ്ങൾ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുക .
മുടങ്ങി കിടക്കുന്ന ചേലാട് ഇൻ്റർ നാഷണൽ സ്റ്റേഡിയം – ഭൂതത്താൻകെട്ട് ജല വൈദ്യുത പദ്ധതി എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്
പിണ്ടിമന മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ
നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി .
ചെമ്മീൻ കുത്ത് ജംഗ്ഷനിൽ നിന്നും
മുത്തംകുഴി യിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും മുൻ നഗര സഭ ചെയർമാൻ
കെ .പി . ബാബു ഉദ്ഘാടനം ചെയ്തു .
മണ്ഡലം പ്രസിഡൻ്റ്
മത്തായി കോട്ടക്കുന്നേൽ
അധ്യക്ഷത വഹിച്ചു .
ജെസ്സി സാജു ,അനൂപ് ഇട്ടൻ ,സണ്ണി വേളൂക്കര ,നോബിൾ ജോസഫ് ,ബിനോയ് പുളി നാട്ട് ,ജോളി ജോർജ് ,ബേസിൽ തണ്ണിക്കോട്ട് ,കെ .ജെ.വർഗീസ് , എം .കെ .മോഹനചന്ദ്രൻ , ജെയ്സൺ ദാനിയേൽ ,ഷൗക്കത്തലി റ്റി.എ , എബി നമ്പിച്ചം കുടി , വിൽസൺ .സി . തോമസ് ,എം .എസ് . എബ്രഹാം , ലത ഷാജി , ഷാജൻ പൗലോസ് ,മഹി പാൽ മാതാളി പാറ , ബേസിൽ പഴുകക്കുടി ,ഏലിയാസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു
