Connect with us

Hi, what are you looking for?

NEWS

ഇന്ത്യയിലെ സസ്യവൈവിധ്യത്തെക്കുറിച്ച് എം. എ. കോളേജിൽ ദേശീയ സെമിനാർ

കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ സസ്യശാസ്ത്ര വിഭാഗത്തിന്റെയും, സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെയും ആഭിമുഖ്യത്തിൽ ഇന്ത്യയിലെ സസ്യ വൈവിധ്യത്തെക്കുറിച്ച് ഏകദിന ദേശീയ സെമിനാർ നടന്നു.കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ സെമിനാർ ഉദ്ഘാടനം നിർവഹിച്ചു.കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സസ്യ ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എ. കെ. പ്രദീപ് ക്ലാസ്സ്‌ നയിച്ചു. വകുപ്പ് മേധാവി ഡോ. അജി അബ്രഹാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ലോകത്തിലെ സമ്പന്നമായ സസ്യ -ജന്തു വൈവിധ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഇന്ത്യയിലെ പശ്ചിമഘട്ട മേഖലയെന്നും,ജീവന്റെ തുടിപ്പാണ് സസ്യങ്ങളെന്നും, ആയതിനാൽ ജീവനാഡിയായ സസ്യങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം നമുക്കൊരോരുത്തർക്കുമുണ്ടെന്നും ഡോ. പ്രദീപ് പറഞ്ഞു.ഹെർബേറിയം തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും,ജൈവ വൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും വിശദമായി അദ്ദേഹം ക്ലാസ്സിൽ അവതരിപ്പിച്ചു.

ജൈവ വൈവിധ്യം സംരക്ഷിച്ചില്ലെങ്കിൽ ഒരുപക്ഷേ മനുഷ്യനും ഭൂമിയിൽനിന്ന് അപ്രത്യക്ഷമായേക്കാമെന്നും,ജൈവ വൈവിധ്യം, അത് ജീവ​ന്റെ നാഡിയാണെന്നും,ജൈവമണ്ഡലത്തിലെ മനുഷ്യൻ ഉൾപ്പെടെ സർവ സസ്യ -ജന്തുജാലങ്ങളും ചേർന്നതാണ് ജൈവ വൈവിധ്യമെന്നും, ആയതിനാൽ ഓരോ ജീവിവർഗവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും,ഈ പാരസ്പര്യ ബന്ധമാണ് ഭൂമിയുടെ നിലനിൽപിനു തന്നെ ആധാരമെന്നും ഡോ. പ്രദീപ് കൂട്ടിച്ചേർത്തു. അദ്ധ്യാപകരായ ഡോ. സിജു തോമസ് ടി,ഡോ. അഖില സെൻ,ജില്ലാ കോർഡിനേറ്റർ ശ്രീരാജ് എൻ കെ , സ്റ്റുഡന്റ് കോർഡിനേറ്റർ കാർത്തിക സിബി എന്നിവർ ചടങ്ങിൽ സംസാരിച്ചു.മെറിൽ സാറ കുര്യൻ, ഡോ. ജയലക്ഷ്മി പി. എസ്, ഡോ.ധന്യ പി നാരായണൻ, ശരത് ജി നായർ എന്നിവർ ദേശീയ സെമിനാറിന് നേതൃത്വം കൊടുത്തു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...