Connect with us

Hi, what are you looking for?

NEWS

ലൈസെൻസ് എഞ്ചിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ലെൻസ്‌ ഫെഡ് ജില്ലാ സമ്മേളനം കോതമംഗലത്ത് നടന്നു

കോതമംഗലം:  കെട്ടിട നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന ലൈസെൻസ് എഞ്ചിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ലെൻസ്‌ ഫെഡ് എറണാകുളം ജില്ലാ സമ്മേളനം കോതമംഗലത്ത് നടന്നു. കുത്തനെ വർദ്ധിപ്പിച്ച പെർമിറ്റ് ഫീസ് കുറച്ച് നിർമ്മാണ മേഖലയെ സംരക്ഷിക്കുക, ഐ. ബി .പി .എം .എസ് .സോഫ്റ്റ് വേയർ പിൻവലിച്ച് എളുപ്പം ഉപയോഗിക്കാവുന്ന സോഫ്റ്റ് വേയർ ഓൺലൈൻ അപേക്ഷയ്ക്ക് ഏർപ്പെടുത്തുക, പുഴയിൽ നിന്നും ഡാമിൽ നിന്നും മണൽ ശേഖരിക്കാൻ നടപടിയെടുക്കുക തുടങ്ങിയവയാണ് സമ്മേളനം ഉന്നയിച്ച ആവശ്യങ്ങൾ.ജില്ലാ സമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനംനിർവഹിച്ചു.മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി,ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എ എം ബഷീർ,ലെൻസ്‌ ഫെഡ് പ്രസിഡന്റ് കെ എസ് അനിൽകുമാർ, സെക്രട്ടറി ജിതിൻ സുധാക്യഷ്ണൻ, ജില്ലാ ട്രഷറർ ഷാജി അഗസ്റ്റിൻ,സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ വി സജി, എബിൻ അയ്യപ്പൻ, ഒ ജി സോമൻ, ലാലു ജേക്കബ്, ഷാജൻ എം വർഗ്ഗീസ് ,സി എസ് വിനോദ് കുമാർ,ബിന്ദു രതീഷ്, കെ സലിം, ജി ഓമനക്കുട്ടൻ, എം മനോജ്, പി ബി ഷാജി തുടങ്ങി നിരവധി പ്രവർത്തകർ പരിപാടിക്ക് നേതൃത്വം നൽകി.സംഘടനയുടെ രജതജൂബിലി ആഘോഷ ഭാഗമായി 140 എം എൽ എ മാരുടെ സ്കെച്ചു കാരികേച്ചർ പൂർത്തിയാക്കി. ലിംക്ക ബുക്കിൽ ഇടം നേടിയ കുട്ടിയെ ചടങ്ങിൽ വച്ച് ആദരിച്ചു. രജത ജൂബിലി പിന്നിടുന്ന വേളയിൽ ആദ്യമായാണ് ജില്ലാ സമ്മേളനം കോതമംഗലത്തു നടക്കുന്നത്. സംസ്ഥാന സമ്മേളനം ജനുവരി 26, 27 തീയതികളിൽ എറണാകുളത്ത് നടക്കും.

You May Also Like

NEWS

കോതമംഗലം : നെല്ലിക്കുഴി രണ്ടുമാസം മുൻപ് ചിറയിൻകീഴിൽ ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആലുവ UC കോളേജ് MBA വിദ്യാർത്ഥിനി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത്...

NEWS

കോട്ടപ്പടി : കോട്ടപ്പടി പ്ലാച്ചേരിയിൽ കിണറിൽ വീണ കാട്ടാനയെ തുറന്നുവിടുന്നത് സംബന്ധിച്ച് പഞ്ചായത്ത് സമിതി അംഗങ്ങളുമായി ചർച്ച നടത്തിയാണ് തീരുമാനമെടുത്തത് എന്ന മലയാറ്റൂർ ഡി എഫ് ഒ യുടെ വാദം ശുദ്ധ നുണയെന്ന്...

NEWS

കോട്ടപ്പടി: കോട്ടപ്പടിയിൽ ജനവാസ മേഖലയിലെ കിണറ്റിൽ വീണ ആനയെ കയറ്റിവിട്ടതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും, ആർ ഡി ഒ അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥന്മാരും കാണിച്ച കൊടിയ വഞ്ചനക്കെതിരെ കിഫ എറണാകുളം ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം...

NEWS

പെരുമ്പാവൂർ : കോട്ടപ്പടിയിൽ കിണറ്റിൽ വീണ ആന ജനങ്ങൾക്ക് ഭീഷണിയായി സമീപപ്രദേശത്ത് തന്നെ തുടരുന്ന അവസ്ഥ സംജാതമായത് ഗുരുതരമായ വീഴ്ചയെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ കുറ്റപ്പെടുത്തി .ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ആനയെ മയക്കു വെടി...