Connect with us

Hi, what are you looking for?

NEWS

വന്യജീവി ശല്യം: കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനകീയ സമരസമിതി മലയാറ്റൂര്‍ D.F.O ഓഫീസിലേയ്ക്കും കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫീസിലേയ്ക്കും ധർണ്ണ നടത്തി.

കോതമംഗലം : കോട്ടപ്പടി,പിണ്ടിമന പഞ്ചായത്തുകളിൽ ഉൾപ്പെട്ട മേയ്ക്കപ്പാല മുതൽ വേട്ടാമ്പാറ വരെയുള്ള പ്രദേശങ്ങളിൽ വർദ്ധിച്ചു വരുന്ന കാട്ടാനകളുടെയും മറ്റ് വന്യ ജീവികളുടെയും ആക്രമണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ കണ്ണക്കട മുതൽ വേട്ടാമ്പാറ വരെയുള്ള ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് ജനകീയ സമര സമിതി മലയാറ്റൂര്‍ D.F.O ഓഫീസിലേയ്ക്കും കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫീസിലേയ്ക്കും ധർണ്ണ നടത്തി. കോട്ടപ്പടി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മിനി ഗോപി ധർണ്ണ ഉദ്ഘാടനം ചെയ്തു. ജനകീയ സമരസമിതി കൺവീനർ ശ്രീ ബിനിൽ വാവേലി ധർണ്ണയുടെ ആവശ്യകതയും നിവേദനത്തിൻ്റെ പ്രസക്തിയും വിശദമാക്കി.


കോട്ടപ്പടി പഞ്ചായത്തിലെ ഒന്ന്, മൂന്ന്, നാല് വാർഡുകളിലെയും പിണ്ടി മന പഞ്ചായത്തിലെ വേട്ടാമ്പാറ വെറ്റിലപ്പാറ കുളങ്ങാട്ടുകുഴി എന്നീ സ്ഥലങ്ങളിലേയും പ്രദേശവാസികൾ ധർണ്ണയിൽ പങ്കെടുത്തു. തുടർന്ന് പിണ്ടിമന പഞ്ചായത്ത് പ്രസിഡൻ്റ് ജെസി സാജു,കോട്ടപ്പടി പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഗോപി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആശ അജിൻ കോട്ടപ്പടി പഞ്ചായത്ത്
ഒന്നാം വാർഡ് മെമ്പർ സാറാമ്മ ജോൺ മൂന്നാം വാർഡ് മെമ്പർ സന്തോഷ് അയ്യപ്പൻ നാലാം വാർഡ് മെമ്പർ സണ്ണി കൊട്ടിശ്ശേരിക്കുടി പിണ്ടിമന പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സിബി എൽദോസ് പതിമൂന്നാം വാർഡ് മെമ്പർ ജിൻസ് സമരസമിതി കൺവീനർ ബിനിൽ യൽദോ ആലക്കരയിൽ തുടങ്ങിയവർ കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫീസറുമായി കൂടിക്കാഴ്ച്ച നടത്തുകയും പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. 12 നിർദ്ദേശങ്ങളാണ് ജനകീയ സമര സമിതി മുന്നോട്ട് വെച്ചത്.

1.മേയ്ക്കപ്പാല മുതൽ വേട്ടാമ്പാറ വരെയുള്ള പ്രദേശങ്ങളിലെ നിലവിലുള്ള സോളാർ ഫെൻസിങ്ങ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിന് ആവശ്യമായ നവീകരണം നടത്തുക.

2. മേയ്ക്കപ്പാല മുതൽ വേട്ടാമ്പാറ വരെ നീണ്ടു കിടക്കുന്ന കാടും കർഷകരുടെ കൃഷിയിടവും വിഭജിക്കുന്ന ബൗണ്ടറി റോഡ് സഞ്ചാരയോഗ്യമാക്കുക.

3.ടി ബൗണ്ടറി റോഡിൽ സോളാർ ഫെൻസിങ്ങിനോട് ചേർന്ന് വഴിവിളക്കുകൾ സ്ഥാപിക്കുക.

4. കണ്ണക്കട മുതൽ വേട്ടാമ്പാറ വരെയുള്ള ഭാഗത്ത് ഇട്ടിരിക്കുന്ന ഫെൻസിങ്ങ് സംരക്ഷണാർത്ഥം 50 മീറ്റർ വീതിയിൽ മരങ്ങൾ മുറിച്ചു മാറ്റി ക്ലിയറൻസ് കൊടുത്ത് ആന മരം ഫെൻസിങ്ങിലേയ്ക്ക് തള്ളിയിട്ട് ഇറങ്ങി പോകുന്ന സാഹചര്യം അവസാനിപ്പിക്കുക.

5. നിലവിലെ സോളാർ ഫെൻസിങ്ങിൻ്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് ഹാങ്ങിങ്ങ് ഫെൻസിങ്ങ് ഇല്ലാത്ത ഭാഗങ്ങളിൽ ടി സംവിധാനം സ്ഥാപിക്കുക.

6. വന്യജീവികൾ മൂലം കർഷകർക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഏഴ് ദിവസത്തിനുള്ളിൽ നഷ്ടപരിഹാരവും അത്യാഹിത അവസരങ്ങളിൽ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ സമ്പൂർണ്ണ ചികിത്സ ചിലവും ലഭ്യമാക്കുക.

7. ടി നാശനഷ്ടങ്ങളുടെ യഥാർത്ത മൂല്യം വിലയിരുത്തുന്നതിനായി കൃഷി ഓഫീസർ, വില്ലേജ് ഓഫീസർ, ഫോറസ്റ്റ് ഓഫിസർ എന്നിവരുടെ സംയുക്ത സമിതി ഉടനടി സ്ഥലം സന്ദർശിക്കുന്നതിനും അവിടെ വെച്ച് തന്നെ നഷ്ട പരിഹാരത്തിനു വേണ്ട അപേക്ഷ സ്വീകരിച്ച് നടപടി കൈക്കൊണ്ട് കഷകർക്ക് കൈപ്പറ്റ് രസീത് നൽകുകയും ചെയ്യാനുള്ള സംവിധാനം ഉണ്ടാകണം.

8.വന്യ ജീവികളുടെ ആക്രമണം ശാശ്വതമായി തടയുന്നതിന് ആവശ്യമായ കാര്യങ്ങളെക്കുറിച്ച് പഠിക്കുവാനും സമയബന്ധിതമായി റിപ്പോർട്ട് നൽകുവാനുമായി പ്രദേശവാസികളുടേയും ഉദ്യോഗസ്ഥരുടേയും ഏഴംഗ സംയുക്ത സമിതി ഡി.എഫ്.ഒ യുടെ കീഴിൽ രൂപീകരിക്കുക.

9. ആന മതിൽ,ട്രെഞ്ച് തുടങ്ങിയവയുടെ ഘട്ടം ഘട്ടമായുള്ള നിർമ്മാണത്തിന് അവശ്യമായ നടപടികൾ സ്വീകരിക്കുന്നതിലേയ്ക്ക് ഫണ്ട് കണ്ടെത്തുന്നതിന് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സന്നദ്ധ സ്ഥാപനങ്ങൾക്കും CSR ഫണ്ട് ലഭ്യമാകുന്നതിനു വേണ്ടി കത്തയയ്ക്കുന്ന നടപടികൾ ഉൾപ്പടെ അടിയന്തിരമായി പൂർത്തീകരിക്കണം.

10. ജനവാസ മേഖലയിലേയ്ക്ക് ഇറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കുന്നതിനുള്ള ഉപാധികൾ സംരക്ഷിക്കുന്നതിന് സന്നദ്ധ സേവകരെയും വാച്ചർമാരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി സംരക്ഷണ സമിതികൾ രൂപീകരിക്കുക. പ്രദേശത്തെത്തുന്ന ഉദ്യോഗസ്ഥരുടെ അറ്റൻഡൻസ് സമയം ഉൾപ്പടെ രേഖപ്പെടുത്തുന്നതിനുള്ള ഡിജിറ്റൽ സംവിധാനം സ്ഥാപിക്കുക.

11. ടി സംരക്ഷണ സമിതികളുടെ സുഖമമായ നടത്തിപ്പിന് ആവശ്യമായ ഉപകരണങ്ങൾ ടോർച്ചുകൾ, ഉച്ചഭാഷിണികൾ, പണി ആയുധങ്ങൾ ഉൾപ്പടെ ലഭ്യമാക്കണം.അംഗങ്ങൾക്ക് ക്യാഷ് ലെസ്സ് ഫെസിലിറ്റിയോടു കൂടിയ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം.

12. വന മേഖലയോട് ചേർന്ന് ജീവിക്കുന്ന കർഷകരുടെ ജീവനും സ്വത്തിനും വനം വകുപ്പ് ഇൻഷുറൻസ് പരിരക്ഷ നൽകണം എന്നീ നിർദ്ദേശങ്ങളും,

കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ എജു എന്ന ടാപ്പിങ്ങ് തൊഴിലാളിക്ക് അടിയന്തിര ചികിൽസ സഹായം നൽകണം എന്നാവശ്യപ്പെട്ടുള്ള നിവേദനവും കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർക്ക് കൈമാറി. ഉടനടി പ്രശ്ന പരിഹാര മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്നും കർഷകരുടെ നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കുമെന്നും ചികിൽസ സഹായം വേഗത്തിലാക്കുമെന്നും കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ നൽകിയ ഉറപ്പിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം തൽക്കാലത്തേയ്ക്ക് മാറ്റിവെച്ചു. മാർച്ച് 31ന് ശേഷം നടത്തുന്ന ജനകീയ സമര സമിതിയുടെ ഉദ്യോഗസ്ഥ വാഗ്ദാന, അവലോകന യോഗത്തിനു ശേഷം ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ പ്രശ്ന പരിഹാര നടപടികൾ വിലയിരുത്താനായില്ലെങ്കിൽ കുടിലുകെട്ടി സമരം ചെയ്യുമെന്ന് ജനകീയ സമര കൺവീനർ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...