കോതമംഗലം: കോവിഡ് കാലത്തെ സമ്പൂർണ്ണ ലോക്ക് ഡൗണിൻ്റെ ഭാഗമായി കാർഷിക ഉല്പന്നങ്ങൾ വിറ്റഴിക്കാനാകാത്ത കർഷകർക്ക് ആശ്വാസമാകുകയാണ് കോതമംഗലത്ത് കൃഷി വകുപ്പ് ജീവനക്കാർ ആരംഭിച്ച കാർഷിക വിപണന സംഭരണകേന്ദ്രം. ബ്ലോക്കിലെ പതിനൊന്ന് പഞ്ചായത്തിലെ കർഷകർ ഉല്പാദിപ്പിക്കുന്ന പച്ചക്കറി പഴം ഉല്പന്നങ്ങൾ വിറ്റഴിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന നേരിടുന്ന സാഹചര്യത്തിൽ ഉയർന്ന സംഭരണവില ഉറപ്പു വരുത്തിയാണ് മാർക്കറ്റിൻ്റെ പ്രവർത്തനം മുന്നോട്ടു പോകുന്നത്.
പൊതു മാർക്കറ്റിൽ ലഭിക്കുന്നതിനേക്കാൾ അഞ്ച് ശതമാനം മുതൽ പത്ത് ശതമാനം വരെ വില കുറച്ച് വില്ക്കുന്നതിനാൽ ഉപഭോക്താക്കളുടെ തിരക്ക് ഓരോ ദിവസവും വർദ്ധിച്ച് വരികയാണ്. പ്രാദേശികമായ കാർഷിക ഉല്പന്നങ്ങളായ സാലഡ് കുക്കുമ്പർ, മത്തൻ,വെളളരി, പീച്ചിങ്ങ, ചുരക്ക, വഴുതന,കോവൽ, പയർ, പടവലം, ചേന, ഏത്തക്ക, മരച്ചീനി, പൈനാപ്പിൾ, ഇഞ്ചി, എന്നിവക്കും അത്യാവശ്യക്കാർ ഏറെയാണ്. രാവിലെ 9 മുതൽ 5 വരെ പ്രവർത്തിക്കുന്ന മാർക്കറ്റ് തികച്ചും കോവിഡ് പ്രതിരോധ മാർഗ്ഗത്തിലൂടെയാണ് പ്രവർത്തിച്ച് വരുന്നത്.
കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി.സിന്ധു ,കൃഷി വകുപ്പ് ജീവനക്കാരായ എം.എൻ.രാജേന്ദ്രൻ, ഇ.പി.സാജു, കെ.എം.ബോബൻ, കെ.സി.സാജു, വി.കെ.ജിൻസ്, ഇ.കെ.ഷിബു, ബേസിൽ. വി.ജോൺ, രഞ്ജിത്ത് തോമസ്സ്, അഗ്രോ സർവ്വീസ് അംഗങ്ങളായ എബി ജോൺ, ഷംസുദ്ധീൻ എന്നിവരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന മാർക്കറ്റ് കാർഷിക മേഖലക്ക് കൈത്താങ്ങായി മാറിയിരിക്കുകയാണ്
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)