CHUTTUVATTOM
കോതമംഗലം പ്രസ് ക്ലബ്ബിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു.

കോതമംഗലം : പ്രസ് ക്ലബ്ബിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. കോതമംഗലം പ്രസ് ക്ലബ് ഹാളിൽനടന്ന പൊതുയോഗത്തിൽ പ്രസ് ക്ലബ് പ്രസിഡന്റ് ജോഷി അറക്കൽ അധ്യക്ഷനായിരുന്നു. കെ.എസ്. സുഗുണൻ ,കെ പി .കുര്യാക്കോസ്, എം കെ .ജയപ്രകാശ്, സോണി നെല്ലിയാനി, ടാൽസൺ പി മാത്യു, പി.സി. പ്രകാശ്, ദീപു ശാന്താറാം, കെ .എ .സൈനുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.എസ്. സുഗുണനെ രക്ഷാധികാരിയായും, സോണി നെല്ലിയാനിയെ പ്രസിഡന്റായും, ലെത്തീഫ് കുഞ്ചാട്ടിനെ സെക്രട്ടറിയായും, ദീപു ശാന്താറാമിനെ ട്രഷറാർ ആയും, അയിരൂർ ശശീന്ദ്രനെ വൈ.പ്രസിഡന്റായും നിസ്സാർ അലിയാരിനെ ജോ.സെക്രട്ടറിയായും തിരഞ്ഞെടുത്തു. കമ്മറ്റി അംഗങ്ങളായി ജോഷി അറക്കൽ, എ.കെ.ജയപ്രകാശ്, ടാൽസൺ പി മാത്യു, ജിജു ജോർജ്ജ്, എൻ.എ. സുബൈർ, പി.സി. പ്രകാശ് എന്നിവരെയും തിരഞ്ഞെടുത്തു.
CHUTTUVATTOM
കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ ഓശാന പെരുന്നാൾ നടത്തി

കോതമംഗലം : മഹാപരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ തിരുകബർ സ്ഥിതി ചെയ്യുന്ന ആഗോള സർവ്വമത തീർത്ഥാന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ ഓശാന പെരുന്നാൾ ആഘോഷിച്ചു. രാവിലെ 6.30 ന് പ്രഭാത നമസ്കാരത്തോടു കൂടെ ആരംഭിച ശുശ്രൂഷകൾകളിൽ ദൈവപുത്രന് ഊശാന എന്ന പ്രാർത്ഥനാ മന്ത്രത്തോടെ ആയിരക്കണക്കിന് വിശ്വാസികൾ കുരുത്തോലകളേന്തി സംബന്ധിച്ചു. പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവ 337 വർഷങ്ങൾക്കു മുമ്പ് അത്ഭുത പ്രവർത്തികൾ നടത്തിയ കോഴിപ്പിള്ളി ചക്കാലക്കുടി ചാപ്പലിലും ഓശാന പെരുന്നാൾ ശുശ്രൂഷകൾ നടത്തി. ഓശാന ശുശ്രൂഷകൾക്ക് ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ, സഹവികാരിമാരായ ഫാ.ജോസ് തച്ചേത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ.ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയക്കൽ എന്നിവർ നേതൃത്വം നൽകി.
CHUTTUVATTOM
കോട്ടപ്പടിയില്‍ കാട്ടാനശല്യം രൂക്ഷമാകുന്നതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധം.

കോട്ടപ്പടി : കോട്ടപ്പടി പഞ്ചായത്തിലെ കോട്ടപ്പാറ വനമേഖലയോട് ചേർന്നുള്ള പ്ലാമൂടിയിൽ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവാകുന്നു. ഇന്നലെ രാത്രിയിൽ ഇറങ്ങിയ കാട്ടാനകൾ പ്രദേശവാസികളുടെ കൃഷിയിടങ്ങളുടെ ചുറ്റുമതിൽ തകർത്താണ് ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. തുടർച്ചയായി കോട്ടപ്പടി പഞ്ചായത്തിലെ കോട്ടപ്പാറ വന മേഖലയോട് ചേർന്ന് കിടക്കുന്ന ജനവാസ മേഖലയിലേക്ക് കാട്ടാന ഇറങ്ങുന്നത് ജനങ്ങളുടെ സ്വസ്ഥ ജീവിതത്തിന് വിഹാതം സൃഷ്ഠിക്കുകയാണെന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു.
കാട്ടാന കൃഷി നശിക്കുന്നത് കൂടാതെ വളർത്തു മൃഗങ്ങളെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും വീടുകൾ കൂടി ആക്രമിക്കുകയും ചെയ്‌ത സംഭവങ്ങൾ അടുത്ത കാലത്ത് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അടിയന്തരമായി ഫെൻസിങ് ശക്തമാക്കിയും, ഫെൻസിംഗിനോട് ചേർന്നുള്ള വനമേഖലയിലെ മരങ്ങൾ വെട്ടിമാറ്റുവാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും, കർഷകർക്ക് നേരിടുന്ന കൃഷി നാശത്തിനുള്ള നഷ്ടപരിഹാര തുക അടിയന്തിരമായി കൈമാറണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ആനകള്‍ നിരന്തരം നാട്ടിലിറങ്ങി നാശം വിതക്കുമ്പോള്‍ അധികാരികള്‍ പരിഹാരനടപടിക്ക് ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
CHUTTUVATTOM
ഇരട്ട അവാർഡുകളുടെ തിളക്കത്തിൽ ഡോ. മഞ്ജു കുര്യൻ

കോതമംഗലം : തുടർച്ചയായി ലഭിച്ച രണ്ട് പുരസ്‌കാരങ്ങളുടെ തിളക്കത്തിലാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജും, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യനും. സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകർക്ക് നൽകുന്ന രണ്ട് പുരസ്‌കാരങ്ങളാണ് ഡോ. മഞ്ജുവിനെ തേടിയെത്തിയത്. ചങ്ങനാശ്ശേരി എസ്.ബി. കോളേജ് പൂർവവിദ്യാർഥി സംഘടനയുടെ കുവൈറ്റ് ചാപ്റ്റർ ഏർപ്പെടുത്തിയിരിക്കുന്ന 25- മത് ബർക്കുമൻസ് അവാർഡും, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മികച്ച അദ്ധ്യാപകർക്ക് നൽകുന്ന ഫാ. ഡോ. ജോസ് തെക്കൻ പുരസ്‌കാരവും മഞ്ജു കുര്യന് ലഭിച്ചപ്പോൾ കോതമംഗലം എം. എ. കോളേജിന് ഇരട്ടി മധുരം.എസ് ബി കോളേജിൽ വച്ചു നടന്ന ചടങ്ങിൽ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഡയറക്ടർ പ്രൊഫ.ഡോ.ചന്ദ്രഭാസ് നാരായണ ബർക്കുമൻസ് അവാർഡ് സമ്മാനിച്ചു.25,000രൂപയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
അധ്യാപന, ഗവേഷണ രംഗത്തെ മികവും, സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നിന്നു ലഭിച്ച നാമനിര്‍ദേശങ്ങളില്‍ നിന്നാണ് ഡോ. മഞ്ജു കുര്യൻ തിരഞ്ഞെടുക്കപ്പെട്ടത്.പുരസ്‌കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും, പ്രതിഭകളെ കണ്ടെത്തി ഏറ്റവും നല്ല രീതിയിൽ പ്രോത്സാഹനം നൽകുന്ന മാനേജ്മെന്റാണ് കോതമംഗലം എം. എ. കോളേജ് മാനേജ്മെന്റ് എന്നും മഞ്ജു പറഞ്ഞു. തന്നെ ഇന്നത്തെ നല്ല അധ്യാപികയാക്കി മാറ്റിയതിൽ തന്റെ മാതാപിതാക്കൾക്കും, കുടുംബത്തിനും, സഹപ്രവർത്തകർക്കും വലിയ പങ്കുണ്ടെന്നും ഡോ. മഞ്ജു സൂചിപ്പിച്ചു.കോലഞ്ചേരി,കാഞ്ഞിരവേലിയിൽ റിട്ട. അദ്ധ്യാപക ദമ്പതികളായ കെ. എം. കുര്യാച്ചൻ -വി. കെ സൂസൻ എന്നിവരുടെ മകളാണ്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഏർപ്പെടുത്തിയ മികച്ച കോളേജ് അദ്ധ്യാപകർക്കുള്ള ഫാ. ഡോ. ജോസ് തെക്കൻ പുരസ്‌കാരം ചൊവ്വെഴ്ച എം. ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഡോ.സാബു തോമസ് ക്രൈസ്റ്റ് കോളേജിൽ നടന്ന ചടങ്ങിൽ ഡോ. മഞ്ജുവിന് സമ്മാനിച്ചിരുന്നു. 50,000രൂപയും ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം.കോതമംഗലം എം. എ. എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രോണിക്സ് വിഭാഗം അദ്ധ്യാപകൻ ഓടക്കാലി,പനിച്ചയം പാറപ്പാട്ട് ഡോ. ജിസ് പോളിന്റെ ഭാര്യയാണ്.വിദ്യാർത്ഥിനികളായ അഞ്ജലി,അലീന എന്നിവർ മക്കളാണ്. തുടർച്ചയായി സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപികക്കുള്ള രണ്ട് അവാർഡുകൾ കരസ്ഥമാക്കിയ ഡോ. മഞ്ജു കുര്യനെ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് അഭിനന്ദിച്ചു.
-
ACCIDENT7 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
NEWS2 days ago
നാടിന്റെ വിളക്ക് അണയാതിരിക്കണേയെന്ന പ്രാർത്ഥന സഫലമായി; വിധിക്ക് പിന്നാലെ നന്ദി പ്രാർത്ഥനയിൽ പങ്കെടുത്ത് വിശ്വാസി സമൂഹം
-
NEWS4 days ago
കൊച്ചി – ധനുഷ്കോടി ദേശീ പാതയിൽ നേര്യമംഗലത്ത് കാട്ടാന ഇറങ്ങി.
-
ACCIDENT1 week ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME1 week ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
CRIME5 days ago
ബസിൽ വച്ച് യുവതിയെ ശല്യം ചെയ്ത പല്ലാരിമംഗലം സ്വദേശി പിടിയിൽ
-
NEWS2 days ago
കോതമംഗലം മാർ തോമ ചെറിയ പള്ളി ഓർത്തഡോക്സ് സഭയുടെതല്ല: കോതമംഗലം മുൻസിഫ് കോടതി
-
NEWS6 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.