കോതമംഗലം: ഹൈറേഞ്ച് ജംഗ്ഷനിൽ മാർത്തോമ ചെറിയ പള്ളി കെട്ടിടത്തിൽ ആരംഭിച്ച കോതമംഗലം പ്രസ് ക്ലബ് ഹാളിൻ്റെയും ഓഫീസിൻ്റെയും ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പിയും ആൻറണി ജോൺ എം.എൽ.എയും ചേർന്ന് നിർവ്വഹിച്ചു. പ്രസ് ക്ലബ് പ്രസിഡൻ്റ് സോണി നെല്ലിയാനി അധ്യക്ഷത വഹിച്ചു.മാർത്തോമ ചെറിയ പള്ളി വികാരി ഫാ.ജോസ് പരുത്തു വയലിൽ, സെൻ്റ് ജോർജ് കത്തിഡ്രൽ വികാരി റവ.ഡോ.തോമസ് ചെറുപറമ്പിൽ, ശബരിമല മുൻ മേൽശാന്തി പി.എൻ.നാരായണൻ നമ്പൂതിരി, നഗരസഭ ചെയർമാൻ കെ.കെ.ടോമി, പഞ്ചായത്ത് പ്രസിഡൻറ്മാരായ പി.എം.മജീദ്, പി.കെ.ചന്ദ്രശേഖരൻ നായർ, ജില്ല പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ റാണി കുട്ടി ജോർജ്, നഗരസഭ കൗൺസിലർ അഡ്വ.ഷിബു കുര്യാക്കോസ്, മാർത്തോമ ചെറിയ പള്ളി ട്രസ്റ്റി ബിനോയ് മണ്ണഞ്ചേരി, താലൂക്ക് ആശുപത്രി സുപ്രണ്ട് എൻ.യു. അഞ്ജലി, പ്രോഗ്രാം ജനറൽ കൺവീനർ ജോഷി അറയ്ക്കൽ, പ്രസ് ക്ലബ് സെക്രട്ടറി ലത്തീഫ് കുഞ്ചാട്ട് എന്നിവർ പ്രസംഗിച്ചു.പ്രസ് ക്ലബ് അംഗങ്ങളുടെ തിരിച്ചറിയൽ കാർഡ് വിതരണം കോതമംഗലം സി.ഐ പി.റ്റി.ബിജോയ് നിർവ്വഹിച്ചു.
