Connect with us

Hi, what are you looking for?

CRIME

കോതമംഗലത്ത് ട്രാഫിക് വാർഡനെ ആക്രമിച്ചയാൾ പോലീസ് പിടിയിൽ.

കോതമംഗലം: കോതമംഗലം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ മാതിരപ്പിള്ളി തണ്ടത്തിൽ വീട്ടിൽ ജോസ് തോമസ്(49) അറസ്റ്റിലായി. ഇന്നലെ വൈകിട്ടാണ് സംഭവം. നോ പാർക്കിങ്ങിൽ പാർക്ക് ചെയ്ത വാഹനം നോ പാർക്കിങ്ങിൽ നിന്നും മാറ്റിയിടാൻ പറഞ്ഞതിനാണ് ഇയാൾ ട്രാഫിക് വാർഡനെ ആക്രമിച്ചത്. ഇയാൾ സഞ്ചരിച്ചിരുന്ന ഓട്ടോ നോ പാർക്കിങ്ങിൽ പാർക്ക് ചെയ്തതിനെ തുടർന്ന് മാറ്റിയിടാൻ ഉദ്യോഗസ്ഥൻ പറയുകയും, ഇയാൾ ഡ്രൈവറോട് നീ മാറ്റണ്ട എന്ന് പറഞ്ഞു വർഡന്റെ യൂണിഫോമിൽ കയറി പിടിക്കുകയും കീറുകയും ചെയ്തു. പ്രതി മദ്യലഹരിയിലായിരുന്നു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

You May Also Like

NEWS

  കോതമംഗലം : പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യ ഇന്റര്‍വ്യൂവിലുണ്ടായ പരാജയവും അതിലൂടെ ഉണ്ടായ വാശിയുമാണ് റസൂല്‍ പൂക്കുട്ടി എന്ന ഓസ്‌കാര്‍ അവാര്‍ഡ് ജേതാവിനെ സൃഷ്ടിച്ചതെന്ന് പത്മശ്രി റസൂൽ പൂക്കുട്ടി.1953 ഒക്ടോബർ 21...

CRIME

പെരുമ്പാവൂർ: പണിയെടുത്തതിന്‍റെ കൂലി ചോദിച്ച തൊഴിലാളിയുടെ കൈ ഇരുമ്പ് പൈപ്പ് കൊണ്ട് തല്ലിയൊടിച്ച പ്രതി പിടിയിൽ. ഒഡിഷ രാജ് നഗർ സ്വദേശി സാഗർ കുമാർ സ്വയിൻ (29) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ്...

CRIME

പെരുമ്പാവൂര്‍: സ്‌കൂട്ടറിന്റെ സീറ്റിനിടയിലുള്ള ബോക്‌സില്‍ നിന്നും ഒരു ലക്ഷത്തി എഴുപതിനായിരം രൂപ മോഷ്ടിച്ച അസം മോറിഗാവ് തടികടപഥര്‍ സ്വദേശി മൊബിന്‍ ആലം (23) പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായി. പെരുമ്പാവൂര്‍ പാത്തിപാലത്ത് ന്യൂ ഭാരത്...

NEWS

കോതമംഗലം: ജണ്ടയ്ക്ക് വെളിയിലുള്ള കൈവശ ഭൂമിക്ക് പട്ടയം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തുടർ നടപടികൾ വേഗത്തിലാക്കുന്നത്തിന്റെ ഭാഗമായി പട്ടയ അപേക്ഷകൾ സ്വീകരിക്കുന്നതിനായി വടാട്ടുപാറയിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. ഇ ടമലയാർ സഹകരണ ബാങ്കിന്റെ പൊയ്കയിലുള്ള...