Connect with us

Hi, what are you looking for?

CRIME

പൊലിസിന് പണി കൊടുക്കാനെത്തിയ കൊവിഡ് ബാധിതനായ ഹണിട്രാപ്പ് കേസിലെ പ്രതി വീണ്ടും റിമാൻഡിൽ.

കോതമംഗലം :പൊലിസിന് പണി കൊടുക്കാനെത്തിയ കൊവിഡ് ബാധിതനായ ഹണിട്രാപ്പ് കേസിലെ പ്രതി വീണ്ടും റിമാൻഡിൽ. ഹണി ട്രാപ്പിൽ പെടുത്തി മൂവാറ്റുപുഴയിലെ ഒരു വ്യാപാരിയിൽ നിന്നും പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി എരമല്ലൂർ കുറ്റിലഞ്ഞി കാഞ്ഞിരക്കുഴി ശിഹാബ് (32)വീണ്ടും റിമാൻഡിൽ . ജാമ്യ വ്യവസ്ഥ തെറ്റിച്ചതിനാൽ പൊലിസ് ഇയാളെ അന്വേഷിക്കുകയായിരിന്നു . എല്ലാ ശനിയാഴ്ച്ചകളിലും കോതമംഗലം സ്റ്റേഷനിലെത്തി ഇയാൾ രജിസ്റ്ററിൽ ഒപ്പ് വെക്കണമായിരുന്നു .ഇതനുസരിച്ചു കഴിഞ്ഞ ശനിയാഴ്ച്ച ഇയാൾ സ്റ്റേഷനിലെത്തി ഒപ്പ് വെക്കേണ്ടതായിരുന്നു .പക്ഷെ ,എത്തിയില്ല .തുടർന്ന് ഇയാളെ പൊലിസ് അന്വേഷിച്ചെങ്കിലും കണ്ടുകിട്ടിയില്ല .ഇയാൾക്ക് കൊ വിഡ് പോസിറ്റിവ് ആണെന്ന് അയാൾ പ്രചരിപ്പിച്ചിരുന്നു എന്ന് പൊലിസ് പറഞ്ഞു .എന്നാൽ അന്ന് അയാൾക്ക് കൊവിഡ് പോസിറ്റിവ് ആയിരുന്നില്ല .

ഇന്നലെ ഉച്ചയോടെ ഇയാൾ സ്റ്റേഷനിൽ എത്തി .ഈ അവസരത്തിൽ ഇയാളെ പൊലിസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു .ആന്റിജൻ ടെസ്റ്റിൽ പോസിറ്റിവ് കണ്ടതിനെ തുടർന്ന് ഇയാളെ പതിന്നാല് ദിവസത്തെ റിമാൻഡിൽ കോടതി അങ്കമാലി കൺവെൻഷൻ സെന്ററിലെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ് .2016 ലെ ഒരു കേസിൽ ഇയാൾ മൂവായിരം രൂപ അടക്കാനുണ്ടായിരുന്നു .പണം അടക്കാത്തതിന്റെ പേരിലും ഒരു വാറന്റ് ഇയാൾക്കെതിരെ പുറപ്പെടുവിച്ചിരുന്നു.പൊലിസിന് ഒരു പണി കൊടുക്കാൻ , വേണ്ടിയാണ് ഇയാൾ സ്റ്റേഷനിൽ എത്തിയതെന്ന് ഒരു സുഹൃത്തിനോട് ഇയാൾ പറഞ്ഞതായി അറിയാൻ കഴിഞ്ഞു.എന്തായാലും ഫയർ ഫോഴ്‌സ് എത്തി സ്റ്റേഷനും പരിസരവും സാനിറ്ററെയ്സ് ചെയ്ത ശേഷമാണ് പൊലിസ് സ്റ്റേഷന്റെ പ്രവർത്തനം തുടർന്നത് .

You May Also Like