Connect with us

Hi, what are you looking for?

NEWS

പുലിമല ജംഗ്‌ഷനിൽ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു.

കോതമംഗലം : പിണ്ടിമന പഞ്ചായത്ത് പത്താം വാർഡ് പുലിമല ചർച്ച് ജംഗ്ഷനിൽ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി.ആന്റണി ജോൺ എം എൽ എ അലങ്കാര ഇല്ലി തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു അധ്യക്ഷയായി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ലിസി ജോസഫ്, അനു വിജയനാഥ്,പുലിമല സെന്റ് തോമസ് ചർച്ച് വികാരി റവ:ഫാ : അഗസ്റ്റിൻ  വട്ടേക്കാട്ട്,വാർഡ് മെമ്പർ എസ് എം അലിയാർ,ഗ്രാമപഞ്ചായത്തംഗം ലാലി ജോയി,എം എ അൻഷാദ്,അശ്വതി ടീച്ചർ,ജയ്സൺ ഇല്ലിപ്പറമ്പിൽ,എസ് കെ ഇബ്രാഹിം,ടി എസ് സജീഷ്,സജി കീളാച്ചിറങ്ങര,എൽദോസ് കീളാച്ചിറങ്ങര,ജോഷി ഐക്കരക്കുടി,അസ്മ പരീത് എന്നിവർ നേതൃത്വം നൽകി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൊതു സ്വകാര്യ സ്ഥലങ്ങളിൽ ചെറു വനങ്ങൾ സൃഷ്ടിച്ച്,കാലാവസ്ഥ വ്യതിയാനം,ആഗോളതാപനം,അന്തരീക്ഷ ഊഷ്മാവിന്റെ ക്രമാതീതമായ വർദ്ധന എന്നിവയ്ക്ക് മറുപടിയാണ് പച്ചത്തുരുത്ത്.ഭൂമിയെ ഹരിതാഭമാക്കുകയെന്ന ലക്ഷ്യത്തോടൊപ്പംഅന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ്  വർദ്ധിപ്പിക്കുക എന്നതും പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നു.ഹരിത കേരളം മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനവും കൃഷിവകുപ്പും,വനം വകുപ്പും,ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി എന്നിവ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് പച്ചത്തുരുത്ത്.പത്താം വാർഡിൽ ഭൂതത്താൻകെട്ടിന്റെ  അനുബന്ധ ടൂറിസം കേന്ദ്രമായ അടിയോടിയിൽ ഓക്സിജൻ ആന്റ്  ബയോഡൈവേഴ്സിറ്റി പാർക്ക് ജില്ലാ പഞ്ചായത്ത് ഉപയോഗിച്ച് ഒന്നാം ഘട്ടം നിർമ്മാണം തുടങ്ങി.വാർഡിലെ അവശേഷിക്കുന്ന പൊതു സ്ഥലങ്ങളിലും സ്വകാര്യ വ്യക്തികളുടെ തരിശു സ്ഥലങ്ങളിലും പച്ചത്തുരുത്തുകൾ സൃഷ്ടിക്കുന്നതിനുള്ള ജന പങ്കാളിത്തത്തോടെയുള്ള പ്രവർത്തന പദ്ധതി തയ്യാറാക്കി.മാതൃക ജൈവ വൈവിധ്യ വാർഡ് എന്ന ലക്ഷ്യമാണ് മുന്നിലുള്ളതെന്ന് മെമ്പർ എസ് എം അലിയാർ മാഷ് പറഞ്ഞു.

You May Also Like

NEWS

പിണ്ടിമന: കേരള വിദ്യാർത്ഥി കോൺഗ്രസ്സ് (എം) എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ ജോസഫൈൻ എൽ.പി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി. വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗം നിർത്തി പുസ്തക...

NEWS

കോതമംഗലം: പിണ്ടിമന വെറ്റിലപ്പാറയില്‍ രാജീവ്ഗാന്ധി ദശലക്ഷം നഗറില്‍ വീടിന്റെ പിന്‍ഭാഗം തകര്‍ന്ന് നിലംപതിച്ചു. ആളപായമില്ല. അപകടഭീഷണിയിലായ അഞ്ച് വീടുകളില്‍ മൂന്ന് വീടുകള്‍ ഇന്ന് പൊളിച്ച് നീക്കും. നഗറിന്റെ തുടക്ക ഭാഗത്തുള്ള വെട്ടുകാട്ടില്‍ ശോശാമ്മയുടെ...

NEWS

കോതമംഗലം: കനത്ത മഴയെ തുടര്‍ന്ന് കോതമംഗലം വെറ്റിലപ്പാറയില്‍ വീട് തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ 4 മണിയോടെ പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയിലായിരുന്നു സംഭവം. ഉറങ്ങികിടക്കുകയായിരുന്ന വൃദ്ധദമ്പതികളുടെ ദേഹത്തേക്കാണ് വീട് ഇടിഞ്ഞു വീണത്. അപകടത്തില്‍ ഗുരുതരമായ...

NEWS

കോതമംഗലം : മുപ്പത് ലക്ഷത്തിലേറെ എം .എൽ .എ .ഫണ്ട് ചിലവഴിച്ച പിണ്ടിമന പഞ്ചായത്ത് പത്താം വാർഡ് അയിരൂർപ്പാടം കളിസ്ഥല പുനർ നിർമ്മാണത്തിൽ അഴിമതി ഉണ്ടെന്ന് പരാതി. വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ...

CHUTTUVATTOM

കോതമംഗലം: പെരിയാർ വാലി കനാലിൽ കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിൽ അതിഥി തൊഴിലാളിയായ യുവാവ് മുങ്ങിമരിച്ചു. പിണ്ടിമന അയിരൂർപ്പാടത്തിനു സമീപം തോളലിയിലാണ് സംഭവം. ഉത്തർപ്രദേശ് സഹരൻപൂർ സ്വദേശി ആജം...

CHUTTUVATTOM

വേട്ടാംപാറ : മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച തെറ്റായ സത്യവാങ്മൂലത്തിന് എതിരെ കളക്ട്രേറ്റിൽ വകുപ്പിന്റെ ജില്ല ഓഫീസിനു മുൻപിൽ വേട്ടാംപാറ പൗരസമിതി പ്രതിഷേധ ധർണ്ണ നടത്തി . വേട്ടാപാറ നോബൽ...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ കോട്ടപ്പടി-പിണ്ടിമന പഞ്ചായത്തുകളിൽ 3.25 കോടി രൂപ ചിലവഴിച്ച് 30 കിലോമീറ്റർ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം...

NEWS

കോതമംഗലം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പും, വ്യവസായ വകുപ്പും ചേർന്ന് പോളിടെക്നിക് ക്യാമ്പസുകൾ ഉൾപ്പടെയുള്ള കോളേജ് ക്യാമ്പസുകളിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയിൽ വ്യവസായ പാർക്കുകൾ , ഏൺ വൈൽ യു ലേൺ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...

error: Content is protected !!