കോതമംഗലം: കോതമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ അസ്റ്റോറിയ നിധി ലിമിറ്റഡിന്റെ പുതിയ കോതമംഗലം ബ്രാഞ്ച് തങ്കളം ബൈപ്പാസിൽ (ക്ലൗഡ് 9 ഹോട്ടലിനു എതിർവശം ) ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ കെ ടോമി, കൗൺസിലർ കെ എ നൗഷാദ്, കേരള ട്രാവൽ മാർട്ട് ചെയർമാൻ ബേബി മാത്യു സോമതീരം, ദുബായ് ഗോൾഡ് ജൂവലറി അസോസിയേഷൻ മുൻ പ്രസിഡന്റ് സണ്ണി ചിറ്റിലപ്പിള്ളി , അസ്റ്റോറിയ നിധി ചെയർമാൻ ജെയിംസ് ജോസഫ് അറമ്പൻകുടി, മാനേജിംഗ് ഡയറക്ടർ ജോസ്‌കുട്ടി സേവ്യർ , സി ഈ ഒ ജയ്മോൻ ഐപ്പ് , തുടങ്ങിയവർ സംസാരിച്ചു.
കോവിഡ് കാലത്ത് ആരോഗ്യ മേഖലയിൽ മികച്ച സേവനം ചെയ്ത താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അഞ്ജലി എൻ യൂ, PRO അനുമോദ് കൃഷ്ണൻ, നേഴ്സിങ് സൂപ്രണ്ട് അംബിക, ലേ സെക്രട്ടറി ശ്രീകുമാർ ബി, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജയപ്രകാശ്, ബിജോ മാത്യു, ഹെൽത്ത് സൂപ്പർവൈസർ വിജയപ്രകാശ്, നഗരസഭയിലെ 31 ഓളം ആശാവർക്കർമാർ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ഇടപാടുകാരുടെ സൗകര്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള ഗോൾഡ് ലോൺ , ചെറുകിട വാണിജ്യ വായ്പ, തുടങ്ങിയ സേവനങ്ങൾ അസ്റ്റോറിയ നിധി നിന്നും അംഗങ്ങൾക്ക് ലഭ്യമാണ്.