Connect with us

Hi, what are you looking for?

EDITORS CHOICE

ദയയുടെ കരുണയിലും കരുതലിലും താരക്ക് പുതുജീവൻ.

കോതമംഗലം: കയ്യിലെ മാംസം അഴുകി എല്ലുകള്‍ പുറത്തുവന്ന തെരുവുനായ ജീവിതത്തിലേക്ക് തിരിച്ചെത്തി.  കോതമംഗലം മലയിൻകീഴിൽ നിന്ന് കഴിഞ്ഞ മാസം രക്ഷപ്പെടുത്തിയ നായയ്ക്ക് ദയ ആനിൽ വെൽഫെയർ ഓർഗനൈസേഷൻ താര എന്നു പേരു നൽകുകയും ചെയ്തു.

ഇടതു കയ്യിലെ മാംസം പൂർണമായും അഴുകി എല്ലു മാത്രമായ താരയെ ചികിത്സിച്ചത് വെറ്ററിനറി ദമ്പതികളായ ഡോ. കിഷോര്‍കുമാര്‍ ജനാര്‍ദനനും ഡോ. സോണിക സതീഷുമായിരുന്നു. ശരീരത്തിനു പുറത്തു നിന്നിരുന്ന എല്ലുകൾ നീക്കം ചെയ്ത് മുറിവ് വച്ചുകെട്ടുകയും ആന്റിബയോട്ടിക് മരുന്നുകൾ നൽകുകയും ചെയ്തു. മുറിവിൽ പഴുപ്പുണ്ടായിരുന്നെങ്കിലും ഭേദമായിയെന്ന് ഡോക്ടർമാർ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കൂടി ആന്റിബയോട്ടിക് ചികിത്സ തുടരാനുള്ള നിർദേശവും നൽകിയിട്ടുണ്ട്. മുറിവ് ഉണങ്ങിയില്ലായിരുന്നുവെങ്കിൽ തോളില്‍നിന്ന് കൈ പൂര്‍ണമായും മുറിച്ചു മാറ്റുകയേ വഴിയുള്ളൂ. എന്നാൽ അതിന് ഇടവന്നില്ല.

ദയയുടെ ഗരുഡ എന്ന ആനിമൽ ഷെൽറ്ററിൽ പാർപ്പിച്ചിരിക്കുന്ന താരയ്ക്ക് രാവിലെ ബിസ്കറ്റും പാലുമാണ് ഭക്ഷണമായി നൽകുക. വൈകുന്നേരം ബിരിയാണിയാണ് നൽകുക. എന്നാൽ, താരയ്ക്ക് ഏറ്റവും ഇഷ്ടം പൊറോട്ടയം മസാല ചേർത്ത കറികളുമാണെന്ന് ദയയുടെ അമരക്കാരി അമ്പിളി പുരയ്ക്കൽ. ഓട്ടോ ഡ്രൈവർമാർ പരിപാലിച്ചിരുന്നതിനാലാവാം ഇത്തരത്തിലൊരു പ്രിയമെന്നാണ് കരുതുന്നത്. ഒരു കൈ ഇല്ലാത്തതിനാൽ താര ഷെൽറ്ററിലെ അന്തേവാസിയായി തുടരുമെന്നും ദയയുടെ പ്രവർത്തകർ അറിയിച്ചു.

You May Also Like

CRIME

കോതമംഗലം: നെല്ലിക്കുഴി ജെംസ് ജ്വല്ലറി ഉടമ മുളവൂർ തായിക്കാട്ട് വീട്ടിൽ ബക്കർ (51) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് അറസ്റ്റ് ചെയ്തത്. ജൂവല്ലറിയിൽ സ്വർണ്ണാഭരണം വാങ്ങാൻ എത്തിയ യുവതിയോട് മോശമായി സംസാരിക്കുകയും കയ്യിൽ...

NEWS

പെരുമ്പാവൂർ: ചരിത്ര പ്രാധാന്യമുള്ള പെരുമ്പാവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിച്ച് നവ കേരള സദസ്സ് നടത്തുവാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ഗവൺമെന്റിനോട് എൽദോസ് എംഎൽഎ ആവശ്യപ്പെട്ടു .ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ...

NEWS

കോതമംഗലം : കെ എസ് ഇ ബി പെൻഷനേഴ്സ് അസോസിയേഷൻ കോതമംഗലം മേഖലാ സമ്മേളനവും യൂണിറ്റ് രൂപീകരണവും നടന്നു.കോതമംഗലം ജെ വി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം...

NEWS

കോതമംഗലം :കോതമംഗലത്ത് ഡിസംബർ 10 ന് നടക്കുന്ന നവകേരള സദസ്സിൽ മണ്ഡലത്തിലെ മുഴുവൻ കുടുംബശ്രീ അംഗങ്ങളും പങ്കാളികളാകാൻ കോതമംഗലത്ത് ചേർന്ന സംയുക്ത യോഗം തീരുമാനിച്ചു. സി ഡി എസ് ചെയർപേഴ് സൺമാർ, സി...