Connect with us

Hi, what are you looking for?

NEWS

എം. എ കോളേജിൽ ചരിത്രത്തിലാദ്യമായി വനിതാ ചെയർപേഴ്സൺ നേതൃത്വം നൽകുന്ന കലാലയ യൂണിയൻ സത്യപ്രതിജ്ഞ ചെയ്യ്തു

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന്റെ ചരിത്രത്തിൽ ആദ്യമായി വനിതാ ചെയർപേഴ്സൺ നേതൃത്വം നൽകുന്ന 2022-23 വർഷത്തെ കലാലയ യൂണിയന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു. പവിത്ര കെ. ആർ ആണ് ആദ്യ വനിതാ ചെയർപേഴ്സൺ.ജനറൽ സെക്രട്ടറിയായി സഞ്ചയ് സജീവൻ, വൈസ് ചെയർപേഴ്സണായി അജീന എം.എ,മാഗസിൻ എഡിറ്റർ അഖിൽ എസ്, ആർട്സ് ക്ലബ്‌ സെക്രട്ടറിയായി സ്നേഹ വി ജെ, യു യു സി മാരായി വിഘ്‌നേഷ് ജനൻ, വിഷ്ണു കെ ഷാജി എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.ഡെൻസിലി ജോസ് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. സ്റ്റാഫ് അഡ്വൈസർ ഷൈനി ജോൺ,സ്റ്റുഡന്റ് ഡീൻ ഡോ.എബി പി വർഗീസ് ,സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡോ.ക്ലോഡിൻ റോച്ചാ, ജൂനിയർ സൂപ്രണ്ട് ദീപു വി. ഇ എന്നിവർ ചടങ്ങിൽ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

ചിത്രം : എം. എ. കോളേജിലെ പുതിയ കലാലയ യൂണിയൻ ഭാരവാഹികൾ സത്യപ്രതിജ്ഞക്ക്‌ ശേഷം കോളേജ് പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസിനോടൊപ്പം.

You May Also Like

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി ലിസ്റ്റ് അട്ടിമറിച്ചു. നെല്ലിക്കുഴി പഞ്ചായത്തിലെ 17 ആം വാർഡിലെ ഊരംക്കുഴി പ്രദേശത്ത് താമസിക്കുന്ന വിധവയായ ഹൃദ് രോഗിയായ അലീമ കവലയ്ക്കൻ്റെ ലൈഫ്...

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...