Connect with us

Hi, what are you looking for?

CHUTTUVATTOM

രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ്

കോതമംഗലം: രാജ്യത്തെ മികച്ച കലാലയങ്ങളുടെ റാങ്ക് (NIRF ) പ്രഖ്യാപിച്ചപ്പോൾ കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിന് പൊൻതിളക്കം. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിം വർക്കിൽ ( എൻ.ഐ. ആർ.എഫ്.) രാജ്യത്തെ മികച്ച 87-ാമത്തെ കോളജായി കോതമംഗലം മാർ അത്തനേഷ്യസ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ 42000 ത്തിൽ പരം കോളജുകളുടെ പട്ടികയിൽനിന്നാണ് ആദ്യ 100 ൽ ഇടം നേടിയ മാർ അത്തനേഷ്യസ് കോളേജ് ശ്രദ്ധേയമാകുന്നത്. ഗവേഷണം, മറ്റ് അക്കാദമിക് പ്രവർത്തനങ്ങൾ, കലാ- കായികംരംഗത്ത് വിദ്യാർത്ഥികൾക്ക് നൽകുന്ന പ്രോത്സാഹനം, പഠന സൗകര്യങ്ങൾ എന്നിവയെല്ലാം തിളക്കമാർന്ന നേട്ടം കൈവരിക്കാൻ എം.എ. കോളജിനെ സഹായിച്ചു.

കോളേജിൽ ബിരുദതലത്തിൽ 12 ഏയ്ഡഡ് പ്രോഗ്രാമുകളും 3 അൺഏയ്ഡഡ് പ്രോഗ്രാമുകളുമാണുള്ളത്. ബിരുദാനന്തര ബിരുദതലത്തിൽ 5 വർഷത്തെ ഇന്റഗ്രേറ്റഡ് എം എസ് സി പ്രോഗ്രാം ഇൻ ബേസിക് സയൻസ് ബയോളജി ( 5 വർഷം)കൂടാതെ 8 ഏയ്ഡഡ് പ്രോഗ്രാമുകളും 9 അൺഏയ്ഡഡ് പ്രോഗ്രാമുകളുമാണുള്ളത്. ഇക്കണോമിക്സ്, കെമിസ്ട്രി, ഫിസിക്സ് , മാത്തമാറ്റിക്സ് വിഭാഗങ്ങൾ ഗവേഷണ കേന്ദ്രങ്ങളുമാണ്. മികച്ച ഭൗതിക സൗകര്യങ്ങളോടുകൂടിയ പഠനാന്തരീക്ഷമാണ് കലാലയത്തിലേത്. അത്യാധുനിക സങ്കേതങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസുകൾ, ലാബുകൾ, ഇൻസ്ട്രുമെന്റേഷൻ സെന്റർ, സെമിനാർ ഹാളുകൾ എന്നിവ ഭിന്നശേഷി വിദ്യാർത്ഥികൾക്കുകൂടി പ്രയോജനപ്പെടുന്ന വിധത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. പുസ്തകങ്ങളുടെയും ഇ ജേണലുകളുടെയും വൻ ശേഖരമുള്ള ലൈബ്രറി ,കേരളത്തിലെ മികച്ച കലാലയ ലൈബ്രറികളിലൊന്നാണ്. മികച്ചകായിക പരിശീലന സൗകര്യങ്ങളോടുകൂടിയതാണ് 65 ഏക്കർ വിസ്തൃതമായ ക്യാംപസ് . ഇതിൽ ഇൻഡോർ സ്‌റ്റേഡിയം, ബാസ്കറ്റ് ബോൾ, വോളി ബോൾ, ടെന്നീസ് കോർട്ടുകൾ, അത്‌ലറ്റിക് ട്രാക്കുകൾ , ക്രിക്കറ്റ് ഫുട്ബോൾ ഗ്രൗണ്ടുകൾ, ഒളിംപിക്സ് നിലവാരമുള്ള സ്വിമ്മിംഗ് പൂൾ, ഇൻഡോർ ഷൂട്ടിംഗ് റേഞ്ച് എന്നിവ ഉൾപ്പെടും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റലുകളും ക്യാംപസിൽ തന്നെയുണ്ട്.

അക്കാദമികരംഗത്തും കായികരംഗത്തും മികവു തെളിയിച്ച കോളേജ് കലാപരിപോഷണത്തിനായി വിവിധ ക്ലബ്ബുകൾ രൂപീകരിച്ച് വിദ്യാത്ഥികൾക്ക് പരിശീലനം നൽകുന്നു. എല്ലാ ഡിപ്പാർട്ടുമെന്റുകളും ബിരുദ വിദ്യാർത്ഥികൾക്ക് ആദ്യ രണ്ടു വർഷവും ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്ക് ആദ്യവർഷവും വാല്യു ആഡഡ് സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തുന്നു. കോളേജിലെ എല്ലാ വിദ്യാർത്ഥികൾക്കുമായി സ്കിൽ ഡവലപ്മെന്റ് കോഴ്സുകളും ഉണ്ട്. ഈ അധ്യയവർഷം മുതൽ സ്‌റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം, ഫാക്കൽറ്റി എക്സ്ചേഞ്ച് പ്രോഗ്രാം എന്നിവയും ഉണ്ടാകും.

റൂസയുടെ ധനസഹായത്തോടെ ഏർപ്പെടുത്തുന്ന സ്കോളർഷിപ്പ്, സ്പോർട്സ് വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പുകൾ, ഫാക്കൽറ്റി – അലുമ്നി സ്കോളർഷിപ്പുകൾ കലാപ്രതിഭകൾക്ക് പ്രതിവർഷം 2 ലക്ഷം രൂപയുടെ (20 പേർക്ക്) കോളേജ് മാനേജ്മെന്റ് ഏർപ്പെടുത്തിയിട്ടുള്ള സ്കോളർഷിപ്പ് എന്നിവയെല്ലാം ചേർത്ത് ഒരു കോടിയിൽപരം രൂപയുടെ വിവിധ സ്കോളർഷിപ്പുകളാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ 2023 ലെ എക്സലൻസ് അവാർഡ് മാർ അത്തനേഷ്യസ് കോളേജിനാണ് ലഭിച്ചത്. ഈ വർഷത്തെ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ 5 സ്വർണ്ണം ഉൾപ്പെടെ 17 മെഡലുകൾ നേടി മാർ അത്തനേഷ്യസ് കോളേജ് ചരിത്രവിജയം നേടി. മഹാത്മാഗാന്ധി സർവ്വകലാശാലയിലെ മികച്ച കായിക പ്രകടനത്തിനുള്ള 2021-22 ലെ മനോരമട്രോഫിയും ഈ വർഷം കേളേജ് സ്വന്തമാക്കിയിരുന്നു. ക്രൈസ്‌റ്റ് കോളേജ് ഇരിങ്ങാലക്കുട ഏർപ്പെടുത്തിയ ഡോ.ജോസ് തെക്കൻ ഓൾ കേരള ബെസ്റ്റ് ടീച്ചർ അവാർഡ് , എസ്.ബി കോളേജ് ചങ്ങനാശ്ശേരി നൽകുന്ന ബെർക്ക് മാൻസ് ബെസ്റ്റ് ടീച്ചർ അവാർഡ് എന്നിവ ഈ വർഷം തന്നെയാണ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യനു ലഭിച്ചത്.

കേന്ദ്ര വിദ്യാഭ്യാസമന്ത്രലയത്തിന്റെ കീഴിലുള്ള മഹാത്മാഗാന്ധി നാഷണൽ കൗൺസിൽ ഓഫ് റൂറൽ എഡ്യൂക്കേഷനും സ്വച്ഛതാ ആക്ഷൻ പ്ലാനും സംയുക്തമായി ഏർപ്പെടുത്തിയ പ്രഥമ ഡിസ്ട്രിക്ട് ഗ്രീൻ ചാംപ്യൻ അവാർഡ് ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ ഈ സ്വയം ഭരണ കോളജിനെ തേടിയെത്തിയിട്ടുണ്ട്. കായികമേഖലക്ക് നിരവധി ദേശീയ- അന്തർദ്ദേശീയ താരങ്ങളെ സംഭാവന ചെയ്യാനും കോളേജിന് കഴിഞ്ഞിട്ടുണ്ട്. ഒളിമ്പ്യൻ അനിൽഡ തോമസും ടി. ഗോപിയും കാല്പന്ത് കളിയിലെ ദേശീയ താരങ്ങളായ മഷൂർ ഷെരിഫ് ടി, അലക്സ്‌ സജി ഇവർക്ക് പുറമെ കോമൺ വെൽത്ത് ഗെയിംസിലും ലോക ചാംപ്യൻഷിപ്പിലും തിളങ്ങിയ മുഹമ്മദ്‌ അജ്മൽ, എൽദോസ് പോൾ,അബ്ദുള്ള അബൂബക്കർ എന്നിവരും എം. എ. കോളേജിന്റെ കായിക കളരിയിൽനിന്ന് ലോക കായിക ഭൂപടത്തിലേക്ക് ഉയർന്ന നക്ഷത്രങ്ങളാണ്.
അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളുമുൾപ്പെടെ എല്ലാവരും ഒന്നിച്ചു നടത്തിയ കൂട്ടായ പരിശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടമെന്ന് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് പറഞ്ഞു.
കോളേജിൽ വിവിധ ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു.

അഡ്മിഷന്
https://macollege. online/ എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം.

യു ജി പ്രോഗ്രാമുകൾക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 8-6-2023 .

കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പറുകൾ : 91 9496 7 92512, 0485 28 22 512, 28 22378

You May Also Like

NEWS

കോതമംഗലം: മുൻ എംഎൽഎയും സിപിഐ എം നേതാവുമായിരുന്ന ടി എം മീതിയന്റെ 23-ാം അനുസ്മരണം സിപിഐ എം കോതമംഗലം, കവളങ്ങാട് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കോതമംഗലം കെഎസ്ആർടിസി കവലയിൽ നടന്ന അനുസ്മരണ...

NEWS

കോതമംഗലം: ഡീന്‍ കുര്യാക്കോസ് കോതമംഗലം പോലീസ് സ്റ്റേഷനില്‍ എത്തി മൊഴി നല്‍കി. കാഞ്ഞിരവേലിയില്‍ വീട്ടമ്മ കാട്ടാനയാക്രമണത്തില്‍ മരിച്ച സംഭവത്തില്‍ മൃതദേഹവുമായി കോതമംഗലം ടൗണില്‍ പ്രതിഷേധിച്ച സംഭവത്തിലാണ് ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. കേസില്‍...

NEWS

കോതമംഗലം : IMA കോതമംഗലം, ആദിവാസി വിഭാഗങ്ങൾ ക്കുവേണ്ടി സംഘടിപ്പിച്ച ക്യാ൦പ്, കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ, മെന്റർ കെയർ, (Mentor Academy),കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുട്ടമ്പുഴ യൂണിറ്റ്,...

NEWS

കോതമംഗലം :ചാരു പാറയിൽ കാട്ടാന ഇറങ്ങിയ കൃഷി നാശം വരുത്തിയ പ്രദേശങ്ങൾ ആന്റണി ജോൺ എംഎൽഎയുടെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫിന്റെയും നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും സന്ദർശിച്ചു. ഇന്നലെ രാത്രിയാണ്...