Connect with us

Hi, what are you looking for?

AUTOMOBILE

കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഫുട്ബോൾ മാമാങ്കത്തിന് നാളെ കിക്ക് ഓഫ്.

കോതമംഗലം : കാൽപ്പന്തുകളിയുടെ ആരാധകർക്കുള്ള സന്തോഷവാർത്തയുമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നാളെ ഫുട്ബോൾ മാമാങ്കം തുടങ്ങുന്നു.
ദക്ഷിണമേഖല, അഖിലേന്ത്യ, അന്തർസർവകലാശാല (പുരുഷ) ഫുട്ബോൾ മത്സരങ്ങൾ 2021-2022 ; മഹാത്മാഗാന്ധി സർവകലാശാല, മാർ അത്തനേഷ്യസ് കോളേജിൽ വച്ചാണ് സംഘടിപ്പിക്കുന്നത്. ആദ്യ ദിവസം 5 മൈതാനങ്ങളിലായി 30 മത്സരങ്ങൾ ആണ് നടക്കുന്നത്. മാർ അത്തനേഷ്യസ് ക്യാംപസിൽ തന്നെയാണ് 3 വേദികൾ. കൂടാതെ ടി. വി. ജെ.എച്ച് എസ് എസ് (പിണ്ടിമന) മുനിസിപ്പൽ സ്റ്റേഡിയം (മൂവാറ്റുപുഴ) എന്നിവയും മത്സരവേദികളാണ്.
2022 ജനുവരി 5 വൈകുന്നേരം 4 മണിക്ക് സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബോൾ ചാംപ്യൻഷിപ്പ് മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്യും .

മാർ അത്തനേഷ്യസ് കോളേജ് ഫുട്ബോൾ സ്റ്റേഡിയത്തിൽവെച്ചു ചേരുന്ന ഉദ്ഘാടന സമ്മേളനത്തിന് ബഹുമാനപ്പെട്ട ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നിർവഹിക്കും. മഹാത്മാഗാന്ധി സർവ്വകലാശാലാ സിൻഡിക്കറ്റ് അംഗം അഡ്വ. റെജി സക്കറിയ അധ്യക്ഷത വഹിക്കും. മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ.വിന്നി വറുഗീസ് ആമുഖ പ്രഭാഷണം നിർവ്വഹിക്കും. മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ ചെയർമാൻ അഭിവന്ദ്യ ഡോ.മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്ത ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തും. ദ്രോണാചാര്യ അവാർഡ് ജേതാക്കളെ സമ്മേളനത്തിൽ ആദരിക്കും.

ദക്ഷിണമേഖലാ അന്തർ സർവ്വകലാശാല മത്സരങ്ങളുടെ ആദ്യ ദിനത്തിൽ ആതിഥേയരായ മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്കു പുറമെ , ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കൊച്ചി) ,നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (കൊച്ചി ) കേരള കാർഷിക സർവ്വകലാശാല (തൃശൂർ ,കേന്ദ്ര സർവ്വകലാശാല (കാസർഗോഡ്) എന്നീ കേരളത്തിലെ സർവ്വകലാശാല ടീമുകൾ കളിക്കളത്തിൽ ഇറങ്ങും.

ജനുവരി 10 വരെ നടക്കുന്ന മത്സരങ്ങളിൽ വിജയിച്ച ടീമുകളാണ് ജനുവരി 12 ന് ആരംഭിക്കുന്ന അഖിലേന്ത്യ അന്തർ സർവ്വകലാശാല മത്സരത്തിൽ പങ്കെടുക്കുന്നത്. അഖിലേന്ത്യ അന്തർ സർവ്വകലാശാല മത്സരത്തിൽനിന്നാണ് ഇന്ത്യൻ ഫുട്ബോൾ ടീമിനെ തെരഞ്ഞെടുക്കുന്നത് എന്നതിനാൽ രാജ്യത്തെ വിവിധ ക്യാംപസുകൾ ഏറെ ആവേശത്തോടെയാണ് ഈ ഫുട്ബോൾ മത്സരങ്ങളെ ഉറ്റുനോക്കുന്നത്.

You May Also Like