Connect with us

Hi, what are you looking for?

NEWS

കോതമംഗലം മണ്ഡലത്തിൽ 1368 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ട ആൻ്റണി ജോണിന് ഊഷ്മള വരവേൽപ്പ്.

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ 1368 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ട എൽ ഡി എഫ് സ്ഥാനാർത്ഥി ആൻ്റണി ജോണിന് ഊഷ്മള വരവേൽപ്പ് . കോതമംഗലം മുനിസിപ്പൽ ഈസ്റ്റ് ലോക്കൽ കമ്മറ്റിയുടെ കീഴിലുള്ള 27 കേന്ദ്രങ്ങളിലും ഉജ്ജല സ്വീകരണമാണ് ലഭിച്ചത് . രാവിലെ ഏഴിന് രാമല്ലൂർ കോളനിയിൽ നിന്ന് ആരംഭിച്ച പര്യടനം കെ എസ് ആർ ടി ഇ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി കെ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു
എൽ ഡി എഫ് നേതാക്കളായ ആർ അനിൽ കുമാർ , പി എൻ ബാലകൃഷ്ണൻ , എസ് സതീഷ് , കെ പി മോഹനൻ , ഇ എം ജോണി , എം എസ് ജോർജ് , അഡ്വ: മാർട്ടിൻ സണ്ണി , ഇ കെ സേവ്യർ , റോബിൻ സേവ്യർ ,കെ വി തോമസ് , ജോസ് വർഗീസ് , എന്നിവർ പ്രസംഗിച്ചു .

നഗരത്തിൽ തെളിഞ്ഞു നിൽക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകൾ , ഉന്നത നിലവാരമുള്ള റോഡുകൾ , കോതമംഗലത്തിൻ്റെ സ്വപ്ന പദ്ധതികളായ തങ്കളം – കാക്കനാട് നാലുവരി പാത , തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസ് , ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം , കൈറ്റ് സമഗ്ര വിദ്യഭ്യാസ പദ്ധതി ,800 പുതിയ പട്ടയങ്ങൾ , അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ താലൂക്ക് ആശുപത്രി , ആധുനിക കെ എസ് ആർ ടി സി ബസ് ടെർമിനൽ , 220 കെ വി ആയി ഉയർത്തിയ കെ എസ് ഇ ബി സബ് സ്റ്റേഷൻ , ഭൂതത്താൻ കെട്ട് ടൂറിസം പദ്ധതി തുടങ്ങിയ നൂറ് കണക്കിന് വികസന പദ്ധതികളാണ് കോതമംഗലത്ത് ‌ നടപ്പിലാക്കിയത്.

കോതമംഗലം മുനിസിപ്പാലിറ്റിയിൽ 591 പേർക്കാണ് ലൈഫ് ഭവനപദ്ധതി വഴി
വീട് നൽകിയത് . കോതമംഗലത്ത് വികസന വിപ്ലവം നടത്തിയ ജന നായകനെ കാണാനും പിന്തുണ പ്രഖ്യാപിക്കാനും സെൽഫി എടുക്കാനും പ്രായ ഭേദമന്യ വൻ ജന തിരക്കായിരുന്നു.
വിവിധ കേന്ദ്രങ്ങളിൽ എൽ ഡി എഫ് നേതാക്കളായ ബാബു പോൾ ഏ . ബി ശിവൻ , പികെ രാജേഷ് , എം ജി പ്രസാദ് എം ഐ കുര്യാക്കോസ് , ആദർശ് കുര്യാക്കോസ് എൻ സി ചെറിയാൻ, പോൾ ഡേവീസ് , ടി പി തമ്പാൻ , എന്നിവർ പ്രസംഗിച്ചു.

You May Also Like