Connect with us

Hi, what are you looking for?

NEWS

മാസ്‌ക് ക്ഷാമത്തിനും കൊള്ള വിലയ്ക്കും പരിഹാരം; വാഷബിൾ തുണി മാസ്‌കുകളുമായി കോതമംഗലത്തെ ഗൾഫ് ബസാർ

കോതമംഗലം : കഴുകി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാവുന്ന വാഷബൾ തുണി മാസ്‌ക്കുകളുമായി കോതമംഗലത്തെ പ്രമുഖ വ്യപാര സ്ഥാപനമായ ഗൾഫ് ബസാർ. മാസ്‌ക്കുകള്‍ കിട്ടാനില്ലാത്തതും ഉള്ളതിന് കൊള്ള വില ഈടാക്കുന്നതും ശ്രദ്ധയില്‍ പെട്ടതോടെയാണ് കോതമംഗലത്തെ പ്രമുഖ പത്രപ്രവർത്തകനും പൊതുപ്രവർത്തകനും യുവ ബിസനസുകാരനുമായ ജോഷി അറക്കലിന് തുണി മാസ്‌ക് നിര്‍മാണം തുടങ്ങുവാനുള്ള പ്രചോദനം.

6 മണിക്കൂര്‍ ഉപയോഗിച്ച ശേഷം സോപ്പിട്ട് നന്നായി കഴുകി വെയിലത്തുണക്കിയും ഇസ്തിരിയിട്ടും മാസ്‌ക് വീണ്ടും ഉപയോഗിക്കാം. ഓരോ തവണയും ഡെറ്റോളോ ,സോപ്പോ ഉപയോഗിച്ച് കഴുകി വെയിലത്തു ഉണക്കിയ ശേഷമോ, ഇസ്തിരിയിട്ട ശേഷമോ മാത്രമേ ഇത് ഉപയോഗിക്കാവു എന്ന് ജോഷി വെളിപ്പെടുത്തുന്നു. പൊതുവിപണിയിൽ 20 മുതൽ 25 വരെയാണ് മാസ്കുകൾ വിറ്റുവരുന്നത് . ഈ മാസ്കുകളെക്കാൾ നിലവാരമുള്ളത്
12 രൂപ നിരക്കിൽ ആണ് മാസ്‌ക്കുകള്‍ ഉപഭോഗ്താക്കൾക്ക് നൽകുന്നത്.

നിലവാരമുള്ള വസ്തുക്കൾ കൊണ്ട് കോതമംഗലത്തു വനിതകളുടെ സഹകരണത്തോടുകൂടിയാണ് നിർമ്മാണം നടക്കുന്നത്. വനിതകളുടെ വസ്ത്രധാരണ അഭിരുചിക്കനുസരിച്ചു ഇഷ്ടമുള്ള വിവിധ വർണ്ണങ്ങളിൽ ഉള്ള മാസ്കുകൾ ഇവിടെ നിന്നും ലഭിക്കും എന്നതും പ്രത്യേകതയാണ്.

കൂടാതെ കൊറോണ എന്ന മഹാവിപത്തിനെ തടയുവാൻ സാധിക്കുന്ന ഹാൻഡ് വാഷും , സാനിറ്റെസെറും മിതമായ വിലയിലും ഇവിടെനിന്ന് ലഭിക്കുന്നതാണ്. 60 % ത്തിൽ കൂടുതൽ വീര്യമുള്ള ആൽക്കഹോൾ ഉപയോഗിച്ചാണ് ഇതിന്റെ നിർമ്മാണം.

രണ്ട് പ്രളയത്തെ അതിജീവിച്ച ജോഷി അറക്കൽ എന്ന പൊതുപ്രവർത്തകന്റെ ഗൾഫ് ബസാർ ഷോപ്പ് സാമൂഹിക പ്രതിബദ്ധത സ്വയം ഉത്തരവാദിത്യമാണെന്നുള്ള ബോധ്യത്തിലും, കോതമംഗലം മേഖല കോറോണയുടെ ഭീതിയിൽ നിന്നും മുക്തമാകാനാക്കാനുള്ള ഇച്ഛാശക്തിയിലാണ് ലാഭേച്ഛയില്ലാതെ മാസ്ക് ഉൾപ്പെടെയുള്ള രോഗ പ്രതിരോധ ഉൽപന്നങ്ങൾ വിതരണം നടത്തുന്നത്.

You May Also Like