കോതമംഗലം: കേരള സംസ്ഥാന എക്സൈസ് വകുപ്പിൻ്റെ ലഹരി വർജ്ജന മിഷൻ ആയ വിമുക്തിയുടെ നേതൃത്വത്തിൽ 152 ആമത് ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തിയ ഒരുമാസം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ആയി കോതമംഗലം എക്സൈസ് സർക്കിൾ ഓഫിസ്, കോതമംഗലം കലാനഗർ റസിഡൻ്റ്സ് അസോസിയേഷനുമായി സഹകരിച്ച് വിദ്ധ്യാർത്ഥികളെ പങ്കെടുപ്പിച്ച് ക്വിസ് മത്സരവും സൈക്കിൾ റാലിയും നടത്തി.
സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ബഹു .മുൻസിപ്പൽ കൗൺസിലർ ശ്രി. A G ജോർജ്ജ് നിർവ്വഹിച്ചു. കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ.ജോസ് പ്രതാപ് A ക്വിസ് മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി. ക്വിസ് മത്സരത്തിലും, സൈക്കിൾ റാലിയിലും പങ്കെടുത്ത എല്ലാ കുട്ടികൾക്കും എക്സൈസ് വകുപ്പിൻ്റെ ലഹരി വിരുദ്ധ മിഷനായ വിമുക്തിയുടെ പേരിൽ പ്രശംസ പത്രം നൽകി. ചടങ്ങിൽ പ്രിവെൻ്റീവ് ഓഫിസർ ശ്രീ നിയാസ് K A ലഹരിവിരുദ്ധ സന്ദേശം നൽകി. തുടർന്ന് ബഹുമാനപ്പെട്ട കൗൺസിലറുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
