Connect with us

Hi, what are you looking for?

NEWS

കോൺഗ്രസ് കോതമംഗലം ബ്ലോക്ക് കമ്മിറ്റി നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം

കോതമംഗലം : ആഭ്യന്തര വകുപ്പിലെ അഴിമതിക്കെതിരെ കോൺഗ്രസ് കോതമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം. സംസ്ഥാനത്തെ ക്രമസമാധാനം സംരക്ഷിക്കേണ്ട ആഭ്യന്തര വകുപ്പ് അഴിമതിയിൽ മുങ്ങി നിൽക്കുകയാണെന്നും, പക്ഷപാതപരമായാണ് പോലീസ് പൊതുജനങ്ങളോട് ഇടപെടുന്നതെന്നും ആരോപിച്ചുകൊണ്ടുമാണ് മാർച്ച് സംഘടിപ്പിച്ചത്.

ആഭ്യന്തര വകുപ്പിലെ അഴിമതിക്കെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടും അഴിമതിക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടും കോതമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ ബഹുജന മാർച്ചിൽ കോതമംഗലത്തെ മുതിർന്ന കോൺഗ്രസ് നേതാക്കന്മാരായ പി.പി. ഉതുപ്പാനെയും, വി.വി.കുര്യനെയും പോലീസ് കയ്യേറ്റത്തിനൊരുങ്ങി എന്നാണ് പ്രവർത്തകർ ആരോപിക്കുന്നത്.

https://www.facebook.com/602656109929640/videos/578843642976699/

 

പ്രതിഷേധ മാർച്ചിൽ മൈക്ക് ഉപയോഗിക്കുവാൻ അനുമതിയ്ക്കായി മുൻ‌കൂർ അപേക്ഷ നൽകിയെങ്കിലും മൈക്ക് ഉപയോക്കിക്കാൻ അനുമതി നൽകാത്തതിലായിരുന്നു പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റത്തിനിടയാക്കിയത്. മറ്റു നിയോജക മണ്ഡലങ്ങളിലും ഇന്ന് കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. അവിടെയെല്ലാം മൈക്ക് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടും കോതമംഗലത്തു മാത്രമാണ് മാർച്ചിൽ മൈക്ക് ഉപയോഗിക്കാൻ പോലീസ് അനുമതി നിഷേധിച്ചത്. കോൺഗ്രസ് പ്രവർത്തകർ ഇക്കാര്യം ഉന്നയിച്ചതോടുകൂടിയാണ് പോലീസുമായി സംഘർഷം ഉണ്ടാകുവാൻ വഴിതെളിച്ചത്.

പ്രതിഷേധ മാർച്ച് ഡി.സി.സി ഭാരവാഹി വൈസ് പ്രസിഡൻറ് മനോജ് മൂത്തേടൻ ഉൽഘാടനം ചെയ്തു. കോതമംഗലം ആലും ചുവട്ടിൽ നിന്ന് ആരംഭിച്ച പ്രകടനം സ്റ്റേഷന് മുൻഭാഗത്ത് വെച്ച് പോലീസ് തടയുകയായിരുന്നു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു  മുദ്രാവാക്യം വിളിച്ചു. കെ.പി. ബാബു, പി.പി.ഉതുപ്പാൻ, എം.എസ്.എൽദോസ് , എ.ജി.ജോർജ്ജ്, റോയി .കെ .പോൾ, അബു മൊയ്തീൻ, ചന്ദ്രലേഖ ശശിധരൻ, ഭാനുമതി രാജു, ഷമീർ പനക്കൽ, എൽദോസ് കീച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു

You May Also Like