Connect with us

Hi, what are you looking for?

CHUTTUVATTOM

സ്ത്രീകളെ രണ്ടാം തരക്കാരാക്കി മാറ്റിനിറുത്തുന്ന പ്രവണതകൾ ഇന്നും സമൂഹത്തിലുണ്ടെന്ന് മുന്‍ മന്ത്രി കെ.കെ.ഷൈലജ ടീച്ചർ.

കോതമംഗലം: ബോധി കലാ സാംസ്‌കാരിക സംഘടനയുടെ രജത ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന വനിതാ സെമിനാറിന്റെ ഉദ്ഘാടനം കോതമംഗലം മെന്റർ അക്കാഡമി ഹാളിൽ വച്ച് ശ്രീമതി സുധ പദ്മജന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു :മുൻ ആരോഗ്യ മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചർ എം എൽ എ ഓൺലൈനായി നിർവഹിച്ചു. സ്ത്രീകളെ രണ്ടാംതരക്കാരാക്കി മാറ്റിനിറുത്തുന്ന ആചാരങ്ങള്‍ ഇന്നും സമൃൂഹത്തിലുണ്ടെന്ന് മുന്‍ മന്ത്രി കെ.കെ.ഷൈലജ ടീച്ചർ പറഞ്ഞു. ഇതെല്ലാം എന്നേ പോയ്മറയേതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കോതമംഗലം ബോധിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാ സെമിനാര്‍ ഒാണ്‍ലൈന്‍വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു ടീച്ചർ. ചടങ്ങിൽ സ്ത്രീ ശാക്തീകരണത്തിന്റ സാമൂഹിക ബോധ്യം എന്ന വിഷയത്തെ കുറിച്ച് അഡ്വ :എ സിന്ധു (പോക്സോ കോടതി പ്രോസികുട്ടർ,പെരുമ്പാവൂർ )പ്രഭാഷണം നടത്തി.തുടർന്ന് നടന്ന ചർച്ച ശ്രീമതി സിന്ധു ഉല്ലാസ് നയിച്ചു. ശ്രീമതി ബിന്ദുജിജി സ്വാഗതവും ശ്രീമതി ഷമീന പി എസ് നന്ദിയും പറഞ്ഞു.

You May Also Like