Connect with us

Hi, what are you looking for?

NEWS

ഭക്ഷ്യധാന്യ കിറ്റ് വിതരണം; റവന്യൂ വകുപ്പ് നടത്തുന്നത് മാതൃകാപരമായ പ്രവർത്തനം; ജില്ലാ കളക്ടർ

കോതമംഗലം: ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിൽ റവന്യൂ വകുപ്പ് നടത്തുന്നത് മാതൃകാപരമായ പ്രവർത്തനമാണന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് പറഞ്ഞു. കീരമ്പാറ പഞ്ചായത്തിലെ ഏറുമ്പുറം എസ് സി കോളനിയിലും സമീപത്തുമുള്ളവർക്കും ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്ത്
സംസാരിക്കുകയായിരുന്നു കളക്ടർ.ഏറുപുറം കോളനിയിലും സമീപത്തും താമസിക്കുന്നവർക്കും ലോക്ക് ഡൗൺ മൂലം ഭക്ഷ്യ ദൗർലഭ്യമുള്ളതായി വിവരം ലഭിച്ചതിനെ തുടർന്നാണ് എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസ് നേരിട്ട് കോളനി സന്ദർശിച്ച് കോളനി നിവാസികളെ നേരിൽ കേൾക്കുകയും ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുകയും ചെയ്തതത്. ഏറെ വിഷമ മനുഭവിക്കുന്ന കോളനിയിലെ 55 പട്ടികജാതി കുടുംബങ്ങൾക്കും സമീപത്തെ നിർധനരായ 25 മറ്റ് വിഭാഗങ്ങളിൽപ്പെട്ട കുടുംബങ്ങൾക്കുമുൾപ്പടെ 80 ഭക്ഷ്യധാന്യ പല വ്യഞ്ജന കിറ്റുകളാണ് ജില്ലാ കളക്ടററുടെ നിർദ്ദേശാനുസരണം റവന്യൂ വകുപ്പിൽ നിന്നും വിതരണം ചെയ്തത്.

അതിഥി തൊഴിലാളികൾക്ക്‌ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യാനുള്ള സർക്കാർ നിർദ്ദേശത്തെ തുടർന്ന് സുമനസ്സുകളുടെ സഹായത്തോടെ കോതമംഗലം താലൂക്കിൽ ആദ്യഘട്ടത്തിൽ തന്നെ 4051 അതിഥി തൊഴിലാളികൾക്ക് റവന്യൂ വകുപ്പധികൃതർ ഭക്ഷ്യധാന്യ കിറ്റ് തയ്യാറാക്കി വിതരണം ചെയ്തിരുന്നു. മുവാറ്റുപുഴ റവ ന്യൂ സബ്ഡിവിഷന് കീഴിൽ ഇതിനോടകം 19452 ഭക്ഷ്യ ദാന്യ കിറ്റുകൾ അതിഥി തൊഴിലാളികൾക്കായി വിതരണം ചെയ്തിട്ടുള്ളതായി ജില്ലാ കളക്ടർ അറിയിച്ചു. കമ്യൂണിറ്റി കിച്ചനുകളുടെ പ്രവർത്തനത്തിലും, സമൂഹത്തിലെ അവശതയനുഭവിക്കുന്ന മറ്റ് അർഹരായവർക്കും ഭക്ഷ്യധാന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണത്തിലുകൾപ്പടെ ജില്ലയിലെ ഏറ്റവും മികച്ചതും – മാതൃകാപരവുമായ പ്രവർത്തനമാണ് മുവാറ്റുപുഴ റവന്യൂ സബ് ഡിവിഷന് കീഴിൽ നടന്നുവരുന്നതെന്നും കളക്ടർ കൂട്ടി ചേർത്തു. മനുഷ്യനന്മയിലും, മാനവസ്നേഹത്തിലുമധിഷ്ഠിതമായ ഇത്തരം പ്രവർത്തനങ്ങൾ തുടരണമെന്നും
കളക്ടർ പറഞ്ഞു.

കീരമ്പാറ വില്ലേജിൽ വിദൂര മേഖലയിൽ സ്ഥിതി ചെയ്യുന്ന ഏറുമ്പുറം കോളനിയിൽ കുടിവെള്ള ക്ഷാമം അതിരൂക്ഷമാണെന്ന് കോളനി നിവാസികൾ കളക്ടറോട്പരാതിപ്പെട്ടു. കുടിവെള്ള ക്ഷാമത്തിന് പരിഹാരത്തിനായി പട്ടികജാതി വികസന വകുപ്പ് മുഖാന്തിരം പദ്ധതി തയ്യാറാക്കി ജില്ലാ ഭരണകൂടത്തിന് പ്രൊപ്പോസൽ സമർപ്പിക്കാൻ കളക്ടർ അധികൃതർക്ക് നിർദ്ദേശം നൽകി. മുവാറ്റുപുഴ റവന്യൂ ഡിവിഷണൽ ആഫീസർ സാബു.കെ. ഐസക്, തഹസിൽദാർമാരായ റെയ്ച്ചൽ.കെ.വർഗീസ്, കെ.എസ്.പരീത്, റവന്യൂ ഡിവിഷണൽ ആഫീസ് സീനിയർ സൂപ്രണ്ട് എസ്.ബിന്ദു, പഞ്ചായത്ത് മെമ്പർ ബിജി ജോണി, ഡെപ്യൂട്ടി തഹസിൽദാർമാർ , വില്ലേജാഫീസർമാർ ഉൾപ്പടെയുള്ള റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

You May Also Like