NEWS
കോതമംഗലം മേഖലയിൽ ഇന്ന് ആശ്വാസ ദിനം; 6 പേർക്ക് മാത്രം കോവിഡ്

എറണാകുളം : ഇന്ന് ശനിയാഴ്ച 2885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. 15 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 137 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2640 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 287 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ജില്ലയിൽ ഇന്ന് 188 പേർക്ക് രോഗം സ്ഥിരീകരിച്ചു.
*വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ- 8*
1. പശ്ചിമ ബംഗാൾ സ്വദേശി (28 )
2. പശ്ചിമ ബംഗാൾ സ്വദേശി (22)
3. ഗുജറാത്ത് സ്വദേശി (43)
4. ഗുജറാത്ത് സ്വദേശി (31)
5. പശ്ചിമ ബംഗാൾ സ്വദേശി( 32)
6. ബീഹാർ സ്വദേശി (25)
7. കർണാടക സ്വദേശി (33)
8. ഒറീസ സ്വദേശി (53)
*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*
9. അയ്യമ്പിള്ളി സ്വദേശി ( 51)
10. ആയവന സ്വദേശി(19 )
11. ആയവന സ്വദേശിനി (24)
12. ആലങ്ങാട് സ്വദേശി (22 )
13. ആലങ്ങാട് സ്വദേശി (56 )
14. ആലങ്ങാട് സ്വദേശി (61)
15. ആലങ്ങാട് സ്വദേശിനി (23 )
16. ആലപ്പുഴ സ്വദേശി (33 )
17. ആലപ്പുഴ സ്വദേശിനി (29 )
18. ഇടപ്പള്ളി സ്വദേശി (65)
19. ഇടപ്പള്ളി സ്വദേശി (83)
20. എളംങ്കുന്നപുഴ സ്വദേശിനി ( 14)
21. എളംങ്കുന്നപുഴ സ്വദേശിനി (17 )
22. എളംങ്കുന്നപുഴ സ്വദേശിനി (18 )
23. എളംങ്കുന്നപുഴ സ്വദേശിനി (42 )
24. എളംങ്കുന്നപുഴ സ്വദേശിനി (92 )
25. എടത്തല സ്വദേശി (5)
26. എടത്തല സ്വദേശി (7)
27. എടത്തല സ്വദേശിനി (27)
28. എടത്തല സ്വദേശിനി (47)
29. എടവനക്കാട് സ്വദേശിനി (48 )
30. എറണാകുളം സ്വദേശി (26)
31. എറണാകുളം സ്വദേശി ( 61)
32. എറണാകുളം സ്വദേശി (14 )
33. എറണാകുളം സ്വദേശി (65)
34. എറണാകുളം സ്വദേശി (80)
35. എറണാകുളം സ്വദേശിനി (17 )
36. എറണാകുളം സ്വദേശിനി (57)
37. എറണാകുളത്തെ സ്വകാര്യ ബാങ്കിൽ ജോലി നോക്കുന്ന ആലപ്പുഴ സ്വദേശിനി (24)
38. എളങ്കുളം സ്വദേശിനി (46)
39. ഏലൂർ സ്വദേശിനി (30)
40. ഏലൂർ സ്വദേശിനി (40)
41. ഏലൂർ സ്വദേശിനി (6)
42. ഏഴിക്കര സ്വദേശിനി (46)
43. ഐ എൻ എച്ച്എസ് സഞ്ജീവനി (21)
44. ഐ എൻ എച്ച്എസ് സഞ്ജീവനി (21)
45. ഐ എൻ എച്ച്എസ് സഞ്ജീവനി (22)
46. ഐ എൻ എച്ച്എസ് സഞ്ജീവനി (23)
47. ഐ എൻ എച്ച്എസ് സഞ്ജീവനി (24)
48. ഐ എൻ എച്ച്എസ് സഞ്ജീവനി (24)
49. ഐ എൻ എച്ച്എസ് സഞ്ജീവനി (25)
50. ഐ എൻ എച്ച്എസ് സഞ്ജീവനി (28)
51. ഐ എൻ എച്ച്എസ് സഞ്ജീവനി (42)
52. ഐ എൻ എച്ച്എസ് സഞ്ജീവനി (43)
53. ഐ എൻ എച്ച്എസ് സഞ്ജീവനി (53)
54. എറണാകുളത്തെ സ്വകാര്യ ബാങ്കിൽ ജോലി നോക്കുന്ന ആലപ്പുഴ സ്വദേശി (44)
55. ഐക്കാരനാട് സ്വദേശി ( 26)
56. ഐക്കാരനാട് സ്വദേശി (31 )
57. ഐക്കാരനാട് സ്വദേശി (37 )
58. കടമക്കുടി സ്വദേശി (50)
59. കടമക്കുടി സ്വദേശി(25)
60. കലൂർ സ്വദേശിനി ( 32)
61. കലൂർ സ്വദേശിനി (51)
62. കളമശ്ശേരി സ്വദേശിനി ( 14)
63. കാലടി സ്വദേശി (4)
64. കാലടി സ്വദേശിനി (4)
65. കാലടി സ്വദേശിനി (54)
66. കാലടി സ്വദേശിനി (86)
67. കുന്നത്തുനാട് സ്വദേശി (29 )
68. കുന്നുംപുറം സ്വദേശി (67)
69. കുന്നുകര സ്വദേശി (14)
70. കുന്നുകര സ്വദേശി (31 )
71. കുന്നുകര സ്വദേശി (40 )
72. കുന്നുകര സ്വദേശി (40)
73. കുന്നുകര സ്വദേശി (6)
74. കുന്നുകര സ്വദേശി (9)
75. കുന്നുകര സ്വദേശിനി (13)
76. കുന്നുകര സ്വദേശിനി (14)
77. കുന്നുകര സ്വദേശിനി (26 )
78. കുന്നുകര സ്വദേശിനി (31)
79. കുന്നുകര സ്വദേശിനി (7 )
80. കുന്നുകര സ്വദേശിനി( 34)
81. കുമ്പളങ്ങി സ്വദേശി (45 )
82. കുമ്പളങ്ങി സ്വദേശി (54)
83. കുമ്പളങ്ങി സ്വദേശിനി (18 )
84. കൂവപ്പടി സ്വദേശിനി ( 28)
85. കോട്ടയം സ്വദേശി (43)
86. കോട്ടുവള്ളി സ്വദേശി (29 )
87. കോട്ടുവള്ളി സ്വദേശിനി (5 )
88. കോതമംഗലം സ്വദേശി (55)
89. കോതമംഗലം സ്വദേശിനി (2 )
90. കോതമംഗലം സ്വദേശിനി (53)
91. ചികിത്സക്കായി എത്തിയ ജമ്മു കാശ്മീർ സ്വദേശി (37)
92. ചികിത്സക്കായി എത്തിയ ജമ്മു കാശ്മീർ സ്വദേശിനി (32)
93. ചികിത്സക്കായി എത്തിയ ജമ്മു കാശ്മീർ സ്വദേശിനി(3)
94. ചിറ്റാറ്റുകര സ്വദേശി (26 )
95. ചെങ്ങമനാട് സ്വദേശി ( 69)
96. ചെങ്ങമനാട് സ്വദേശിനി (50)
97. ചേരനല്ലൂർ സ്വദേശി (64)
98. ചേരാനല്ലൂർ സ്വദേശി (30)
99. ചേരാനല്ലൂർ സ്വദേശി (34)
100. തൃക്കാക്കര സ്വദേശി (24)
101. തൃക്കാക്കര സ്വദേശിനി 65)
102. തൃപ്പൂണിത്തുറ സ്വദേശി (38 )
103. തൃപ്പൂണിത്തുറ സ്വദേശിന(51 )
104. തൃശൂർ സ്വദേശി (38)
105. തൃശൂർ സ്വദേശി (44)
106. തൃശൂർ സ്വദേശി (46)
107. തൃശൂർ സ്വദേശി (48)
108. നിലവിൽ കടവന്തറയിൽ താമസിക്കുന്ന തൃശൂർ സ്വദേശിനി ( 46)
109. നിലവിൽ കടവന്തറയിൽ താമസിക്കുന്ന തൃശൂർ സ്വദേശിനി (60 )
110. നെടുമ്പാശ്ശേരി സ്വദേശി (26)
111. നെടുമ്പാശ്ശേരി സ്വദേശിനി (37)
112. നോർത്ത് പറവൂർ സ്വദേശി (16 )
113. പച്ചാളം സ്വദേശി (72 )
114. പച്ചാളം സ്വദേശിന( 39)
115. പള്ളിപ്പുറം സ്വദേശി (3)
116. പള്ളിപ്പുറം സ്വദേശിനി( 24)
117. പള്ളുരുത്തി സ്വദേശി (42)
118. പള്ളുരുത്തി സ്വദേശി (6)
119. പള്ളുരുത്തി സ്വദേശി (72 )
120. പള്ളുരുത്തി സ്വദേശിനി (48 )
121. പള്ളുരുത്തി സ്വദേശിനി (50 )
122. പായിപ്ര സ്വദേശി (27)
123. പാലക്കാട് സ്വദേശി (30)
124. പാലാരിവട്ടം സ്വദേശിനി (58)
125. പിണ്ടിമന സ്വദേശി (22)
126. പിറവം സ്വദേശിനി (12)
127. പെരുമ്പാവൂർ സ്വദേശി (28)
128. പോണേക്കര സ്വദേശിനി (41 )
129. ഫോർട്ട് കൊച്ചി സ്വദേശി (49)
130. ഫോർട്ട് കൊച്ചി സ്വദേശി (33 )
131. ഫോർട്ട് കൊച്ചി സ്വദേശി (38 )
132. ഫോർട്ട് കൊച്ചി സ്വദേശി (6 )
133. ഫോർട്ട് കൊച്ചി സ്വദേശി (62 )
134. ഫോർട്ട് കൊച്ചി സ്വദേശി (64 )
135. ഫോർട്ട് കൊച്ചി സ്വദേശി (7 )
136. ഫോർട്ട് കൊച്ചി സ്വദേശി( 4)
137. ഫോർട്ട് കൊച്ചി സ്വദേശി(8 )
138. ഫോർട്ട് കൊച്ചി സ്വദേശിനി ( 39)
139. ഫോർട്ട് കൊച്ചി സ്വദേശിനി (18 )
140. ഫോർട്ട് കൊച്ചി സ്വദേശിനി (21)
141. ഫോർട്ട് കൊച്ചി സ്വദേശിനി (27 )
142. ഫോർട്ട് കൊച്ചി സ്വദേശിനി (31 )
143. ഫോർട്ട് കൊച്ചി സ്വദേശിനി (34 )
144. ഫോർട്ട് കൊച്ചി സ്വദേശിനി (45 )
145. ഫോർട്ട് കൊച്ചി സ്വദേശിനി (5 )
146. ഫോർട്ട് കൊച്ചി സ്വദേശിനി (63 )
147. ബി .പി .സി .എൽ അമ്പലമുകളിൽ ജോലി ചെയുന്ന ഉത്തർ പ്രദേശ് സ്വദേശി (22 )
148. ബി .പി .സി .എൽ അമ്പലമുകളിൽ ജോലി ചെയുന്ന ബീഹാർ സ്വദേശി (37 )
149. മഞ്ഞപ്ര സ്വദേശി (3)
150. മഞ്ഞപ്ര സ്വദേശിനി (34)
151. മഞ്ഞപ്ര സ്വദേശിനി (6)
152. മട്ടാഞ്ചേരി സ്വദേശി (22)
153. മട്ടാഞ്ചേരി സ്വദേശി (25 )
154. മരട് സ്വദേശിനി (56)
155. മുളന്തുരുത്തി സ്വദേശി (42)
156. മൂവാറ്റുപുഴ സ്വദേശി (37)
157. രായമംഗലം സ്വദേശി (29)
158. രായമംഗലം സ്വദേശി (31)
159. രായമംഗലം സ്വദേശി (47)
160. രായമംഗലം സ്വദേശി (49)
161. രായമംഗലം സ്വദേശി (50)
162. രായമംഗലം സ്വദേശി (53)
163. രായമംഗലം സ്വദേശി (80)
164. രായമംഗലം സ്വദേശി (9)
165. രായമംഗലം സ്വദേശിനി (29)
166. രായമംഗലം സ്വദേശിനി (37)
167. രായമംഗലം സ്വദേശിനി (41)
168. രായമംഗലം സ്വദേശിനി (53)
169. രായമംഗലം സ്വദേശിനി (9)
170. രായമംഗലം സ്വദേശിനി(80)
171. വടുതല സ്വദേശിനി (22 )
172. വരാപ്പുഴ സ്വദേശി (69 )
173. വാളകം സ്വദേശിനി (25)
174. വാളകം സ്വദേശിനി (46)
175. വെങ്ങോല സ്വദേശി (39)
176. വെങ്ങോല സ്വദേശിനി (30)
177. വെണ്ണല സ്വദേശി (32 )
178. ശ്രീമൂലനഗരം സ്വദേശി (22)
179. എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ആരോഗ്യപ്രവർത്തകയായ എറണാകുളം സ്വദേശിനി (33)
180. എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ആരോഗ്യ പ്രവർത്തകനായ കുന്നത്ത്നാട് സ്വദേശി (26)
181. മട്ടാഞ്ചേരിസർക്കാർ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ എളങ്കുന്നപ്പുഴ സ്വദേശിനി (54)
182. എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ആരോഗ്യപ്രവർത്തകയായ കോഴിക്കോട് സ്വദേശിനി (27)
183. എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ആരോഗ്യ പ്രവർത്തകനായ വടുതല സ്വദേശി (45)
184. എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ആരോഗ്യപ്രവർത്തകയായ കോഴിക്കോട് സ്വദേശിനി(49)
185. എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ആരോഗ്യ പ്രവർത്തകനായ ഏലൂർ സ്വദേശി (28)
186. എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ആരോഗ്യപ്രവർത്തകയായ കലൂർ സ്വദേശിനി (32)
187. എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ആരോഗ്യപ്രവർത്തകയായ ആലപ്പുഴ സ്വദേശിനി (30)
188. എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ആരോഗ്യപ്രവർത്തകയായ കിഴക്കമ്പലം സ്വദേശിനി (24)
• ഇന്ന് 233 പേർ രോഗ മുക്തി നേടി. അതിൽ 201 പേർ എറണാകുളം ജില്ലക്കാരും 24 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും 8 പേർ മറ്റ് ജില്ലയിൽ നിന്നുമാണ്.
• ഇന്ന് 683 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 903 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 21239 ആണ്. ഇതിൽ 18972 പേർ വീടുകളിലും 108 പേർ കോവിഡ് കെയർ സെന്ററുകളിലും 2159 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 188 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 247 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3038 ആണ്. ഇതിൽ രോഗം സ്ഥിരീകരിച്ചു വീടുകളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1081 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1532 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1167 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 1029 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന് 2809 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.
• ഇന്ന് 344 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 268 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• കോവിഡ് ബ്രിഗേഡ് ആയി തെരെഞ്ഞെടുത്ത സ്റ്റാഫ് നേഴ്സ്മാർക്ക് കോവിഡ് ചികിത്സ മാർഗ നിർദേശങ്ങൾ, , വെന്റിലേറ്ററിലുള്ള രോഗികളുടെ പരിചരണം, മരുന്നുകളുടെ ഉപയോഗം, ഓക്സിജൻ തെറാപ്പി എന്നീ വിഷയങ്ങളിൽ ഐ.സി .യു പരിശീലനം നൽകി.
• വാർഡ് തലങ്ങളിൽ 4727 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 138 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.
കൊറോണ കൺട്രോൾറൂം
എറണാകുളം 12/9/ 20
ബുള്ളറ്റിൻ – 6.15 PM
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
NEWS
പന്ത്രപ്രയിലെ ആദിവാസികളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിർവഹിച്ചു കൊടുക്കണമെന്ന് ഡീൻ കുര്യാക്കോസ് എം പി

കുട്ടമ്പുഴ : വനാന്തർഭാഗത്തുള്ള ആദിവാസികുടികളിൽ നിന്നും ഇറങ്ങി വന്ന പന്തപ്രയിൽ താമസിക്കുന്നവരെ എംപി ഡീൻ കുര്യാക്കോസ് സന്ദർശിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഏറ്റവും ദൂരത്ത് സ്ഥിതി ചെയ്യുന്ന ആദിവാസി കുടികളായ മാപ്പിളപ്പാറ മീൻകുളം ഉറിയം പെട്ടി വാരിയം എന്നിവിടങ്ങളിൽ നിന്നാണ് ആദിവാസി കുടുംബങ്ങൾ അവരുടെ വീടുകളും കൃഷിസ്ഥലങ്ങളും ഉപേക്ഷിച്ച് പന്തപ്രയിൽ വന്ന് താമസിക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യം മൂലം ഉൾവനങ്ങളിലെ കുടികളിൽ ജീവിക്കാൻ സാധിക്കാത്തതുകൊണ്ടാണ് ഉരുളൻതണ്ണിക്ക് സമീപമുള്ള പന്തപ്ര കുടിയിൽ കുടിയേറുന്നത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 218 കുടുംബങ്ങൾക്കുള്ള സ്ഥലം അളന്ന് തിരിച്ചിട്ടുള്ളതാണ്. 68 കുടുംബങ്ങളാണ് ഇപ്പോൾ പന്തപ്രയിൽ താമസിക്കുന്നത്. ബാക്കിയുള്ള സ്ഥലം അളന്നുതിരിച്ച് തരണം എന്നാണ് ആദിവാസികൾ വനം വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആദിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ സഹായവും ചെയ്യാമെന്ന്എംപി ആദിവാസികളോട് പറഞ്ഞു. യാതൊരു സുരക്ഷയും ഇല്ലാത്ത പ്ലാസ്റ്റിക് ഷെഡ്ഡുകളിൽ ആണ് ആദിവാസികൾ ഇപ്പോൾ താമസിക്കുന്നത്. ആദിവാസികളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിർവഹിച്ചു കൊടുക്കണമെന്ന് എം പി ഡീൻ കുര്യാക്കോസ് സർക്കാരിനോട് ആവശ്യപ്പെട്ടു.
NEWS
ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചു : ആന്റണി ജോൺ എം എൽ എ.

കോതമംഗലം : ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 16 കോടി രൂപ മുടക്കിയാണ് ആധുനിക രീതിയിൽ റോഡ് നവീകരിക്കുന്നത്. ആയക്കാട് ജംങ്ഷനിൽ നിന്ന് ആരംഭിച്ച് മുത്തംകുഴി-കുളങ്ങാട്ടുകുഴി വഴി- വേട്ടാമ്പാറ വരെയുള്ള 11 കിമി ദൂരമാണ് നവീകരിക്കുന്നത്.
തണ്ണിക്കോട്ട് പാലം, വേട്ടാമ്പാറ പഠിപ്പാറ പാലം എന്നീ രണ്ടു പാലങ്ങളും പുനർ നിർമ്മിക്കും. കൂടാതെ 10 കൾവർട്ടുകൾ ആവശ്യമായ ഇടങ്ങളിൽ ഡ്രൈനേജ് സംവിധാനങ്ങളും നിർമ്മിക്കും. 5.5 മീറ്ററിൽ വീതി കൂട്ടിയാണ് റോഡ് നിർമ്മിക്കുന്നത്. റോഡ് സേഫ്റ്റിയുടെ ഭാഗമായി സ്റ്റഡ്,സൈൻ ബോർഡുകൾ,സീബ്രാ ലൈൻ,റോഡ് മാർക്കിങ്ങ് അടക്കമുള്ള പ്രവർത്തികളും ഉൾപ്പെടുത്തിയിട്ടുണ്ട്. വേട്ടാമ്പാറയിൽ നിന്നും മാലിപ്പാറയ്ക്കുള്ള 500 മീറ്റർ ദൂരവും കുളങ്ങാട്ടുകുഴിയിൽ നിന്നും മാലിപ്പാറയ്ക്കുള്ള 250 മീറ്റർ ദൂരവും പ്രസ്തുത പദ്ധതിയുടെ ഭാഗമായി നവീകരിക്കും.
സംസ്ഥാന സർക്കാരിന്റെ ശുപാർശ പ്രകാരം സി ആർ ഐ എഫ് സ്കീമിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരിക്കുന്നതിന് വേണ്ടി 16 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ഗ്രാമീണമേഖലയിലൂടെ കടന്നുപോകുന്ന ഈ റോഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്നും,സി ഡി വർക്കുകൾ വേഗത്തിൽ ആരംഭിക്കുമെന്നും, തുടർച്ചയിൽ കാലവർഷതിന് ശേഷം അവസാന ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും എം എൽ എ പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ദേശീയ പാത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു
NEWS
വീടിനു നേരെ കാട്ടു കൊമ്പന്റെ ആക്രമണം: ഭയന്ന് വിറച്ചു വീട്ടുകാർ

കോതമംഗലം :- കോട്ടപ്പടി വടക്കുംഭാഗത്ത് വീടിനു നേരെ കാട്ടാനയാക്രമണം; ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ആക്രമണം നടന്നത്. വടക്കുംഭാഗം, തൂപ്പനാട്ട് വേലായുധൻ്റെ വീടിനു നേരെയാണ് കാട്ടാനയാക്രമണം ഉണ്ടായത്. വേലായുധൻ്റ ഭാര്യ ഷിജിയും രണ്ട് മക്കളും വീടിനുള്ളിൽ ഉറങ്ങുമ്പോഴാണ് വീടിനു നേരെ കാട്ടു കൊമ്പൻ്റെ അതിക്രമം നടന്നത്.
വീടിൻ്റെ പുറകുവശത്ത് എത്തിയ ആന വാഴ മറിച്ചിടുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. വാഴ തീറ്റ കഴിച്ച ശേഷം വീടിൻ്റെ മുൻവശത്തെത്തിയ ആന ജനാലച്ചില്ലുകൾ തകർക്കുകയും വീടിൻ്റെ ഭിത്തി കൊമ്പു കൊണ്ട് കുത്തുകയുമായിരുന്നു. ഭിത്തിയിൽ തുള വീണിട്ടുണ്ട്.തുടർന്ന് വീടിനോട് ചേർന്നുള്ള കയ്യാലയും തകർത്ത് ആന കോട്ടപ്പാറ വനമേഖലയിലേക്ക് മടങ്ങി. കോട്ടപ്പാറ വനമേഖലയോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. ആനയെത്തുമ്പോൾ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നുവെന്നും വല്ലാതെ പേടിച്ചു പോയെന്നും വീട്ടമ്മ ഷിജി പറഞ്ഞു.
-
ACCIDENT1 week ago
ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.
-
AGRICULTURE6 days ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
CRIME4 days ago
മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ.
-
NEWS6 days ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി
-
NEWS7 days ago
ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്
-
NEWS1 week ago
ഫാം പ്ലാൻ പദ്ധതി പ്രകാരം പ്രീമിയം ഔട്ട് ലെറ്റ് പ്രവർത്തനമാരംഭിച്ചു
-
CRIME1 week ago
ഏഴു കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പോലീസ് പിടിയിൽ
-
NEWS3 days ago
ഹൈമാസ്റ്റ് ലൈറ്റിനായി പൂവിതറി ചന്ദനത്തിരി കത്തിച്ച് കോട്ടപ്പടിക്കാർ